നിലാ
കാഴ്ചകൾ
(1)
ഇരുട്ട്
വരച്ചിട്ട
കാണാകാഴ്ച്ചകളിലേക്ക്
കണ്ണാഴ്ത്തി
ദൂരങ്ങൾ
താണ്ടുന്ന
ഏകാന്തപഥിക
..
(2)
വ്യഥകൾ
മറച്ച
നിന്റെ
നിലാ
ചിരിയിലേക്കാണ്
ഞാനെന്റെ
മുറിവുകൾ
പകർന്നു
നൽകിയത് ....
(3)
പെയ്തൊഴിയാത്ത
നിലാമഴയിൽ
മനം
കുളിർത്തൊരു
ദേശാടനക്കിളി
...
(4)
കാണാമറയത്തും
ഒറ്റനിലാവിന്റെ
മേൽമുണ്ടുടുത്ത്
നീയും
ഞാനും ...
(
5 )
അഴിഞ്ഞു
വീണ
നിലാ
കാർക്കൂന്തലിൽ
കെട്ടുപിണയാനൊരു
കറുത്തനിഴലാട്ടം
....
(6)
നിലാവിൻ
മിഴിമുനയിലെ
കാവ്യം
മായ്ചിടുന്നു
പകലെന്നമാന്യൻ.....
സൈനബ്
ചാവക്കാട്

മനോഹരം
ReplyDeleteഎത്ര അർത്ഥവത്തായ വരികൾ
ReplyDeleteഇഷ്ടം
ReplyDeleteBeautiful! !!!
ReplyDeleteനിലാവു പോലെ മനോഹരം
ReplyDeleteമനോഹരം എന്നല്ലാതെ എന്തു പറയാം!
ReplyDeleteമനോഹരമായ വരികൾ..
ReplyDeleteഅർഥപൂർണ്ണം.
ReplyDelete