സുഹ്റ പടിപ്പുര
ബാല്യ
വിവാഹം
കൈപിടിച്ചേൽപ്പിച്ചപ്പോൾ
കൈവിട്ടുപോയത്
എന്റെ
ബാല്യമായിരുന്നു....
പതിനഞ്ചിനെ
പട്ടിൽ -പൊതിഞ്ഞപ്പോൾ,
പട്ടടയിലേക്കെടുത്തത്
-
എന്റെ
മോഹങ്ങളാണ്......
മൈലാഞ്ചിച്ചോപ്പിൽമങ്ങിപ്പോയത്
എന്റെ
ഉള്ളിലെ കിനാവുകളാണ്...
മണിയറയിൽ
മരിച്ചു വീണത്
എന്റെ
മനസ്സായിരുന്നു....
കണ്ണീരിൽ
കുതിർന്ന-
പൊന്നിനോടൊപ്പം
ഉരുകിപ്പോയത്
എന്റെ -
പ്രതീക്ഷകളാണ്....
നാലുചുമരുകൾക്കുള്ളിൽ
കരിപിടിച്ചു
കറുത്തുപോയത്
എന്റെ
സ്വപ്നങ്ങളാണ്.....
ഇപ്പോഴും
ഞാൻ ഊതി പുകക്കുന്നത്
എന്റെ
ജീവിതമാണ്...
.!!
സുഹ്റ
പടിപ്പുര

കലക്കി, ടീച്ചർ
ReplyDeleteകൈവിട്ടു പോയ ബാല്യം,,
ReplyDeleteപട്ടടയിൽ കരിഞ്ഞകിനാക്കൾ,,
കണ്ണീരിൽ ഉരുകിയ പ്രതീക്ഷകൾ,,
കറുത്തു പോയ സ്വപ്നങ്ങൾ ..
ചിറകടിച്ചുയരുന്ന കവിതകളായ്,,,,ല്ലേ...???
.❤
ReplyDelete