Thursday, 20 April 2017

ആദ്യമഴ-നൂറ




നൂറ
മലപ്പുറം സ്വദേശി 
അധ്യാപിക
ജി.എൽ പി.എസ് പോത്തുകുണ്ട്


ആദ്യമഴ
ആദ്യമഴ,
ഭ്രൂണമായിരുന്നപ്പോൾ
ഉമ്മമേഘം തേങ്ങി
പെയ്തെന്നിൽ വീണതല്ല

കാറിത്തോൽപ്പിക്കുമ്പോൾ
പൊടുന്നനെ പെയ്യുന്ന
ഉപ്പുമണമുള്ള
ചുടുപാലുമല്ല

മരപ്പലകയിൽ
പാവാട നനച്ച്
ചുവന്നു പടർന്നിറങ്ങിയ
പെൺപെയ്ത്തുമല്ല

രാത്രിക്കൂത്തുകളിൽ
ക്ഷതമേറ്റു പിഞ്ഞിയ
പച്ച മാംസത്തിൽ നീറ്റിയ
ഷവർപെയ്ത്തുമല്ല

ചപ്പിക്കുടിച്ചൂറ്റി
പല്ലും നാക്കും മുളച്ച്
പുളിച്ചു തികട്ടിയ
മക്കൾ പെയ്ത്തുമല്ല

പൊരുതി നേടിയ
നീലാകാശക്കീറിലെ
കടൽ തിരകളോരോന്നായി
നെഞ്ചിലേക്കിറങ്ങി

ഭ്രഷ്ടിന്റെ പാലമരത്തിൽ
ആഴ്ന്നു തുരുമ്പിച്ചു കൂർത്ത
ആത്മാവിന്റെചരടറുത്ത്
വലിച്ചൂരിയെറിഞ്ഞ്

നഗ്നയാക്കി
വെയിലത്തു നിർത്തി
കരിങ്കണ്ണേറുപൊട്ടിച്ച്
തെളിഞ്ഞു ചിരിച്ച്

പ്രളയത്തിലൊരു
കുന്നുമാത്രം
ബാക്കിവച്ചതാണെന്റെ
ആദ്യമഴ.......
നൂറ


5 comments:

  1. മഴ.. തിമർത്തു പെയ്തു... ഒരു കവിതയല്ല; ഒരു നല്ല കവയിത്രിയെ കാണുന്നു... ആശംസകൾ

    ReplyDelete
  2. Nalla mazha hridayathileku peythirangunnu.........superb

    ReplyDelete
  3. innathe mazhakk mannin oru muttham kodukkan orupad kothiyund.
    pakshe concretil thala thalli marikkana vidhi.....
    Aadya mazha
    manninde manamulla aadya mazha

    ReplyDelete
  4. This comment has been removed by the author.

    ReplyDelete