എം എ സലാം മീനടത്തൂർ
ഒരുപ്രവാസി
റിയാദ്
ഒരു ഓർമ്മപ്പെടുത്തൽ...
വയൽ
നികത്തി കെട്ടിടം നിർമിക്കുന്നത്
കണ്ട് ചെറുമകനോട് മുത്തശ്ശൻ
പറഞ്ഞു "തൊണ്ണൂറ്റഞ്ചിലും എന്റെ
ആരോഗ്യം വിഷമില്ലാത്ത കപ്പയും
നെല്ലും പയറും ഒക്കെ കഴിച്ചത്
കൊണ്ടാ.."
"കൃഷി
മുത്തശ്ശാ നഷ്ടമാണ് പണമുണ്ടെങ്കിൽ
ആരോഗ്യത്തിന്റെ കാര്യത്തിൽ
പേടിക്കേണ്ട..."മറുപടിയും.പുഴയിൽ
നിന്ന് വയലിലേക്ക് വെള്ളത്തിനായ്
നിർമിച്ച ചെറിയ കനാൽ ഒഴിവാക്കി
റോഡുണ്ടാക്കി വയൽ പൂർണ്ണമായും
മണ്ണിട്ട് നികത്തി വലിയ
കെട്ടിടങ്ങൾ ഉയർന്നു ആശുപത്രികളും
പുതു ബിസിനസുകളും വന്നു
ഗ്രാമീണസൗന്ദര്യം മാറി
പട്ടണത്തിന്റെ പ്രൗഡി ഉയർന്നു
വർഷങൾ നീങ്ങി മുത്തശ്ശൻ
വിടപറഞ്ഞു മകൻ നാട്ടിൽസാമ്പത്തിക
ഉന്നതി നേടിയ സന്തോഷത്തിൽ
പ്രവാസം നിർത്തി അച്ഛൻ
നാട്ടിലേക്ക് തിരിച്ചു.
മകന്റെ
വളർച്ച അദ്ദേഹത്തെ
അദ്‌ഭുതപ്പെടുത്തിയെങ്കിലും കുത്തരിചോറും
കപ്പയും നാവിൻതുമ്പത്തെ രുചി
മറക്കാനാവാത്ത ഓർമയായി.
പുഴയിൽ
നിന്ന് വയലിലേക്ക് വെള്ളം എത്തിച്ച
കനാലുകൾ അടച്ചതിനാൽ ആ പരിസരങ്ങളിൽ
മെല്ലെ മെല്ലെ ജലക്ഷാമം വന്നു.
"മഴക്കാലങ്ങളിൽ
വെള്ളം കെട്ടി നിന്ന വയലുകൾ
പുഴയിൽ നിന്ന്
ഒഴികിവന്നിരുന്നവ ഒക്കെയും നിശ്ചലമായതോടെയാണ് ജലക്ഷാമം
എന്ന് ജനങ്ങൾ പറയുന്നുവെന്നു അച്ഛൻ
മകനെ അറിയിച്ചു ,മകന്റെ
മറുപടി മരുഭൂമികളിലും ജനം
ജീവിക്കുന്നത് വെള്ളമില്ലാതയല്ലെ
കുറച്ച് നാളുകഴിയുമ്പോൾ എല്ലാം
ശീലമാകും ഒരു ദിവസം അച്ഛൻ മുറ്റത്ത്
കുഴഞ്ഞ് വീണു വേഗം വണ്ടിൽ
കയറ്റി ഹോസ്പിറ്റലിലേക്ക്
നീങ്ങി,
വണ്ടി
ഹോസ്പിറ്റലിൽ എത്തിയപ്പോൾ
ഗൈറ്റ് അടഞ്ഞു കിടക്കുന്നു
.അവിടെ
ഒരു ബോർഡുണ്ട്,"വെള്ളമില്ലാത്തതിനാൽ
കുറഞ്ഞ കാലത്തേക്ക് അവധി !" വണ്ടി
അടുത്ത ഹോസ്പിറ്റലിലേക്ക്
നീങ്ങവെ അച്ഛൻ
വെള്ളം ചോദിച്ചു വഴി അരികിൽ
കണ്ട ഒരു കടയിൽ വെള്ളത്തിനായ്
നിർത്തിയപ്പോൾ "വെള്ളമില്ല
സാർ കുപ്പിവെള്ളത്തിനുപോലും
ഈ പരിസരങ്ങളിൽ നല്ല വിലയാ..., വലിയ
വില കൊടുത്ത് കുപ്പിവെള്ള
വാങ്ങി വന്നപ്പഴേക്ക് ആ ജീവനും
വിട പറഞ്ഞു .മുത്തശ്ശനും അച്ഛനും
ഒരു ഓർമപ്പെടുത്തലായ്
അവന്റെ ജീവിതം നീങ്ങി...!!
എം
എ സലാം മീനടത്തൂർ (റിയാദ്)

No comments:
Post a Comment