Friday, 10 March 2017

വീണ്ടുമൊരു ജല ദിനമെത്തുമ്പോൾ-അജിത പാടാരിൽ














അജിത പാടാരിൽ
തൃശൂർ

     വീണ്ടുമൊരു ജല ദിനമെത്തുമ്പോൾ 


ലം അമൂല്യമാണെന്നും ,അത് കരുതലോടെ ഉപയോഗിക്കണമെന്നും നമ്മെ വീണ്ടും ,വീണ്ടും ഓർമിപ്പിച്ചുകൊണ്ട് ഒരു ജലദിനം കൂടി കടന്നു വരുന്നു .കേവലം പ്രതിജ്ഞകളിലും പ്രഖ്യാപനങ്ങളിലും മാത്രം ഈ സന്ദേശത്തെ കുരുക്കിയിട്ടിട്ട് ,നാം വരൾച്ചയുടെ ദുരിതത്തിലേയ്ക്ക് കൂടുതൽ വേഗത്തിൽ നടന്നടുക്കുന്നു.ഒരു ദിനാചരണത്തിന്റെയും 'പിൻബലമില്ലാതെ പലതുള്ളികൾ ചേർന്ന് പേരുവെള്ളമായി'മാറുമെന്ന് തിരിച്ചറിഞ്ഞു മഴക്കാലത്തെ ആഹ്ലാദപൂർവ്വം വരവേറ്റ് സംരക്ഷിച്ചിരുന്ന ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നു.

44 നദികളും ,വർഷതോറും ശരാശരി 300 cm മഴയും ലഭിച്ചിട്ടും മഴക്കാലം കഴിയുന്നതോടെ കുടിവെള്ളിത്തിനായി നെട്ടോട്ടമോടുന്ന നാം ഇനിയും ഈ ജലദൗലഭ്യത്തിന് ശാശ്വതപരിഹാരം തേടാൻതയ്യാറാകതെന്തേ!

കാടുകളും പാടങ്ങളും നികത്തിയും ,മലകളും കുന്നുകളും ഇടിച്ചും പ്രകൃതിയെ ചൂഷണം ചെയ്ത നാം 'മുന്നേറുമ്പോൾ',വിജയശ്രീ ലളിതരായി ഒരുകൂട്ടർ നമ്മുടെ ചുറ്റും തഴച്ചുവളരുന്നത് നാം തിരിച്ചറിയാതെ പോകുന്നു.പ്രകൃതി അതിന്റെ എല്ലാ സൃഷ്ടി കൾക്കുമായി സൗജന്യമായി കരുതിവച്ചിരുന്ന കുടിനീര് കുപ്പിയിലും ടാങ്കുകളിലുമാക്കി വിപണിയിൽ എത്തിച്ചു ലാഭം കൊയ്യുന്ന കുടിവെള്ള മാഫിയകൾ.

നിയൊരു ലോകയുദ്ധം ഉണ്ടാവുകയാണെങ്കിൽ അത്  കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പ് സാർത്ഥകമാക്കുന്ന വിധത്തിലാണ്  ഓരോ വേനലും കടന്നു പോകുന്നതു.

രൂക്ഷമായ കുടിവെള്ളക്ഷാമം ,അസഹ്യമായ ചൂട് ,കാട്ടുതീ ,ഉഷ്‌ണതരംഗം  എന്നിങ്ങനെ കേരളം സമീപകാലത്തു നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ അതിരൂക്ഷമാണ്.ശാസ്ത്രീയമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയില്ലെങ്കിൽ ഒരിറ്റ് ദാഹജലത്തിനായി പരസ്പരം കലഹിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നാം എത്തിച്ചേരുക തന്നെ ചെയ്യും.

പ്രകൃതിയെ നിരീക്ഷിച്ചും പ്രകൃതിയോട് ഇണങ്ങിയും  കഴിഞ്ഞിരുന്ന ഒരു തലമുറയിൽ നിന്നും വിഭവങ്ങളെ ചൂഷണം ചെയ്യുന്ന ആധുനികതയിലേക്കു  നാം ചുവടുവെച്ചപ്പോൾ
നഷ്ടപ്പെട്ട പച്ചപ്പും ,ലോറികേറിയ കുന്നുകളും ,  മാലിന്യകൂമ്പാരങ്ങളായി മാറിയ ജലസ്രോതസ്സുകകളുമെല്ലാം കടുത്ത വരൾച്ചയ്ക്ക് ആക്കം കൂട്ടുന്നു.

ജീവിതശൈലിയിൽ വന്ന മാറ്റങ്ങളോടൊപ്പം വികസന കാഴ്ചപ്പാടുകളും കാർഷിക മേഖലയോടുള്ള അവഗണയും എല്ലാം ചേർന്ന്  കേവലം പരിസ്ഥിതി പ്രശ്നങ്ങൾക്കപ്പുറം ജലക്ഷാമം ഒരു സാമൂഹികദുരന്തമായി മാറുന്ന സ്ഥിതിവിശേഷമാണിന്നു.ഞാനും ,എന്റെ കുടുംബവും മാത്രം എന്ന് ചിന്തിക്കുന്ന നാം ,ആൾമാറ കെട്ടി  തിരിച്ച  എന്റെ കിണറ്റിലെ  
വെള്ളം എന്നും ശുദ്ധമായിരിക്കും സമൃദ്ധമായിരിക്കുമെന്ന് അഹങ്കരിക്കുന്നു.പുരപ്പുറത്തു വീഴുന്ന വെള്ളത്തെ നിർദാക്ഷിണ്യം  ഒഴുക്കി കളയുന്നു. അക്വേപ്യൂരിഫയറും ,.സിയും ,കുപ്പിവെള്ളവും അഭിമാനചിഹ്നങ്ങളായി മാറിയിരിക്കുന്നു.

തൊരു സാമൂഹികപ്രശ്നവും ആദ്യം നേരിടേണ്ടിവരിക ആ സമൂഹത്തിലെ ദരിദ്രജനവിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമാണലോ?വർധിച്ചുവരുന്ന കുടിവെള്ളക്ഷാമവും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ-സാമ്പത്തിക നിലവാരത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

ദിനാചരണങ്ങൾ കേവലം പ്രഹസനകളായി മാറാതെ വരാനിരിക്കുന്ന കൊടും വരൾച്ചയിൽ നിന്നും  രക്ഷനേടാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളായി മാറ്റാൻ നമുക്ക് കൈകോർക്കാം.


No comments:

Post a Comment