സംഗീത് കാരക്കോട്
(ഇര)വ്
കനവെരിച്ച
കനലുകളാൽ
കണ്ണിൽ
കടും ചോരതൂകി
സന്ധ്യ
ചേക്കേറുന്നു.
പക
തീർത്തു പകലോൻ
പടിയിറങ്ങുമ്പോൾ
ഇരുൾക്കാടു
പൂക്കുന്ന
ഇരവിന്റെ
തീരത്ത്
ഒറ്റയായ്
പോകുന്ന
നിസ്സഹായതയുടെ
വാക്കുകൾ
ഗദ്ഗതം
തട്ടിത്തെറിപ്പിച്ചു.
ഇവിടെ
ഇനി ഇടമുണ്ട്
നന്മകൾ
പൂക്കുന്ന
വാക്കുകൾ
തേടുന്ന,
സ്വയമെരിയുന്നൊരു
മിന്നാമിന്നിക്ക്.....
ഇരവുകീറട്ടെ
ഇഴനെയ്തെടുക്കട്ടെ
ഇവിടെയൊരു
പകലിനെ
കത്തിച്ചുവെക്കട്ടെ.....!
സംഗീത്
കാരക്കോട്

No comments:
Post a Comment