സ്വപ്ന റാണി
എച്ച് .എസ്സ് .എ മലയാളം
ഡി.ജി.എച്ച് .എസ്സ് താനൂർ
'പാറ്റേൺലോക്ക് ' ഒരു വായന
നവ
മാധ്യമങ്ങളിലൂടെ എഴുത്തിൽ
സജീവമായ കഥാകാരനാണ് ശ്രീ.
രതീഷ്
കെ.എസ്.അദ്ദേഹത്തിന്റെ
ആദ്യസമാഹാരമായ പാറ്റേൺലോക്കിൽ
23
കഥകളാണ്
ഉൾപ്പെടുത്തിയിട്ടുള്ളത്.നിലവിലുള്ള
സമൂഹത്തിന്റെ വ്യവസ്ഥാപിത
കാപട്യങ്ങളെ അൺലോക്ക് ചെയ്ത്
നമ്മുടെ മുന്നിലെത്തിക്കുന്നു
എഴുത്തുകാരൻ.
ഒരു
പ്രമുഖ വാട്സപ്പ് കൂട്ടായ്മയിൽ
നിന്നും നേരത്തെ തന്നെ
വായിക്കാനിടയായവയാണ് ഈ
പുസ്തകത്തിലെ മിക്ക രചനകളും.
എഴുത്തുകാരൻ
എന്ന നിലയിൽ നിരന്തരം സർഗസൃഷ്ടി
നടത്തിക്കൊണ്ടേയിരിക്കാനുള്ള
രതീഷിന്റെ കഴിവിനെ അത്ഭുതാദരങ്ങളോടെ
മാത്രമേ കാണാനാവൂ.
വളരെ
പരിചിതമായ ഇടങ്ങളിൽ നിന്ന്
കണ്ടെത്തപ്പെടുന്ന കഥാതന്തുവിനെ
തീക്ഷ്ണമായും ദുർഗ്രഹത
ഇല്ലാതെയും അവതരിപ്പിക്കാൻ
എഴുത്തുകാരന് സാധിക്കുന്നു
.
കഥാനായകൻ
എല്ലാ കഥയിലും 'ഞാൻ
'
തന്നെ
ആകുന്നതിനെ ഒരു കഥാപാത്രം
കയറി വിമർശിക്കുന്നുണ്ട്
കുഴിയാനക്കാലം എന്ന കഥയിൽ.
സ്കൂളും
ആശുപത്രിയും അനാഥാലയവും
യാത്രയുമൊക്കെ കഥാപശ്ചാത്തലമാകുന്നു.
'
മനുഷ്യ
സ്നേഹത്തിന്റെ വിശാലമായ
തലങ്ങൾ ബംഗാളി തീവണ്ടിയിലും
രഘുപതിയമ്മാളിലും ദീപാലിയിലുമെല്ലാം
ഇടം നേടുന്നു.എന്നാൽ
അത്തരം സ്നേഹപ്രകടനങ്ങൾ
പോലും സ്വയംപേരു കേൾപ്പിക്കുന്നതിന്
ഉപാധിയാക്കി മാറ്റുന്നവരെയും
മൂപ്പരുടെ നാമത്തിൽ എന്ന
കഥയിലൂടെ അവതരിപ്പിക്കപ്പെടുന്നു.
സ്ത്രീ
പുരുഷ ബന്ധങ്ങളെക്കുറിച്ച്
നിലവിലുള്ള സങ്കല്പങ്ങളെ
വെല്ലുവിളിക്കുക എന്ന ഒരു
ദൗത്യവും കഥാകൃത്ത് ഏറ്റെടുത്തതായി
തോന്നിയേക്കാം വായനക്കാർക്ക്
.ചില
കഥകളിലെങ്കിലും അത്തരം ഇടങ്ങൾ
മനപ്പൂർവ്വം മെനഞ്ഞെടുക്കുന്നുണ്ടോ
എന്ന ഒരു വിമർശനവും ഉയരുന്നു.
പരിസ്ഥിതിയോടും
സഹജീവികളോടും ഉള്ള ധനാത്മക
നിലപാടുകൾ ,വ്യവസ്ഥാപിതത്വത്തോടുള്ള
വെല്ലുവിളികൾ ,സ്വയം
വിമർശനം,
സ്വന്തം
ഇടങ്ങളേയും മനുഷ്യാവസ്ഥകളേയും
സൂക്ഷ്മനിരീക്ഷണം നടത്താനുള്ള
ശേഷി,
സാങ്കേതികത
സൃഷ്ടിക്കുന്ന കാപട്യത്തിന്റെ
പുതുവഴികൾ ഇങ്ങനെ ബഹുമുഖമായ
ഭാവുകത്വത്തെ പ്രതിനിധാനം
ചെയ്യുന്നുണ്ട് പാറ്റേൺലോക്ക്
എന്ന സമാഹാരത്തിലെ കഥകൾ.


No comments:
Post a Comment