
ശ്രീരാജ് രാമചന്ദ്രന്‍
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുളള തൃക്കുന്നപ്പുഴയാണ് സ്വദേശം.
അധ്യാപകനാണ്.
അതും
അമ്മയാണ് ഇതും..!!
പിറന്നന്നുതന്നെ
തന്‍െറ പിഞ്ചുകുഞ്ഞിനെ
തെരുവിലേക്കെറിഞ്ഞവളും
അമ്മയാണ്
ആ
തെരുവില്‍ ഏറെക്കുഞ്ഞുങ്ങളെ
ഊട്ടിയുറക്കി
വളര്‍ത്തിയവളുംഅമ്മയാണ്
അമ്മേയെന്ന
വിളികേള്‍ക്കാതെ കുഞ്ഞിനെ
അമ്മത്തൊട്ടിലിലെറിഞ്ഞവളും
അമ്മയാണ്
ഊണുമുറക്കവുമുപേക്ഷിച്ച്
അമ്മത്തൊട്ടിലിലെ
കുഞ്ഞിന്
കാവല്‍കിടന്നവളും അമ്മയാണ്
കാമുകനൊപ്പം
ഇറങ്ങിയപ്പോള്‍ ഒരുവള്‍
ആരേയും
കണ്ടില്ല അവളുടെ അമ്മയേയും
ഒടുവില്‍
അവള്‍ അമ്മയായപ്പോള്‍ അന്നും
തിരഞ്ഞിട്ട്
ആരേയും കണ്ടില്ല കാമുകനേയും
വീട്ടില്‍നിന്ന്
അമ്മയെ ആട്ടിയിറക്കിയവളും
അമ്മയായിരുന്നു
എന്നത് അവളും മറന്നു
വൃദ്ധസദനങ്ങളില്‍
മറുവിളികാത്ത് ഇന്നും
വഴിക്കണ്ണുമായ്
കാത്തിരിപ്പതേറെയമ്മമാര്‍
നന്‍മയുളളുണ്ണിയ്ക്കേ
ഉണ്‍മയുളളമ്മയെകിട്ടൂ
ഉണ്‍മയുളളമ്മയ്ക്കേ
നന്‍മയുളളുണ്ണിയേയും
അമ്മയാവാന്‍
പ്രാര്‍ത്ഥനയോടെയേറെപ്പേര്‍
ജന്‍മംകൊണ്ടുംകര്‍മ്മംകൊണ്ടും
അമ്മയാവാം..!!
ആര്‍.ശ്രീരാജ്
കൊള്ളാം,,,
ReplyDeleteഅമ്മയാവാന്‍ പ്രാര്‍ത്ഥനയോടെയേറെപ്പേര്‍
ജന്‍മംകൊണ്ടുംകര്‍മ്മംകൊണ്ടും അമ്മയാവാം..!!