Wednesday, 3 May 2017

ഭ്രംശം-ഷീബ. എം. ജോൺ














ഷീബ. എം. ജോൺ






ഭ്രംശം


നിഴലുകളുടെ സംഗമ വേദിയാണിത്, ഉരച്ചു നോക്കി മാറ്റു കാണാനാകാത്ത സ്ഫടിക ശില്പങ്ങളുടെ പ്രദർശന ശാല. ചിതലെടുത്ത ചായ്പ്പു പുരയ്ക്കുള്ളിലെ പഴംപായയിൽ ചുരുണ്ടുറങ്ങുന്നു പാരസ്പര്യത്തിന്റെ പട്ടിണിക്കോലങ്ങൾ. വാക്കുടഞ്ഞ വരികൾക്കിടയിൽ തിരുകിയമർത്തിയ അർത്ഥതലങ്ങൾ സമാന്തര പാതകളൊരുക്കുമ്പോഴും ചേർന്നു നടന്ന വഴി നോക്കി വായ പൊത്തുന്നു നെഞ്ചുടയ്ക്കുന്ന നിലവിളികൾ. വേനലിനെ കുടിയിരുത്തിയ ഞരമ്പുകൾക്ക് ചിറകറ്റ പക്ഷിയുടെ നിസ്സഹായത, ശൂന്യതയിലേക്ക് നീളുന്ന ഇടനാഴികളിൽ പാതി മുറിഞ്ഞ രാഗങ്ങളുടെ പ്രതിധ്വനി.. കൈകോർക്കാനാകാത്ത നോവുകളിലും നഗ്നമാക്കപ്പെടുന്ന ചിന്തകൾ കൊണ്ട് കണ്ണിമകളിൽ ധാരകോരുന്നുണ്ട് ആത്മ ബന്ധത്തിന്റെ കാണാക്കടലുകൾ.


ഷീബ. എം. ജോൺ

No comments:

Post a Comment