സന്തോഷ് നാരായണൻ
തോമയുടെ
ഗോലി കളി
അന്ന്
ശനിയാഴ്ച്ച ആണ്.
പ്രത്യേകിച്ച്പണിയൊന്നു
മില്ലാതെ ഇരിക്കുന്ന സമയത്താണ്
പടികടന്നു തോമ വരുന്നത്
കണ്ടത്.കൂടെ
അവന്റെഅനിയനും ഉണ്ട്."ഗോട്ടി
കളിക്കാൻ ഉണ്ടോ "
തോമചോദിച്ചു
.
വീട്ടിൽ
കയറി വന്നുവെല്ലുവിളിച്ചിരിക്കുകയാണ്
.
ഞാൻ
ഒന്ന് പതറി .
തോമനല്ല
ഗോലി കളിക്കാരനാണു .കളിയ്ക്കാൻ
പോയാൽഎന്റെ കയ്യിലുള്ള ഗോലി
മുഴുവൻ അവൻ കൊണ്ട്പോകും
.
കേശവേട്ടന്റെ
കടയിൽ നിന്ന് പത്തു ഗോലി
ഇന്നലെ ഞാൻ വാങ്ങിയിട്ടേ
ഉള്ളൂ .അപ്പോഴേക്കും
തോമഅതെങ്ങിനെ അറിഞ്ഞു എന്നാണ്
ഞാൻആലോചിച്ചത്.ആ
ജയൻറെ പണി ആവും .
ഇന്നലെഞാൻ
ഗോലി നോക്കിയെടുക്കുമ്പോൾ
അവനും കടയിൽഉണ്ടായിരുന്നു.അവൻ
തോമയുടെ കൂട്ടാണ് .
അപ്പൊഅത്
തന്നെ കാരണം.
തോമ
എന്റെ നല്ലൊരു ശനിയാഴ്ചനശിപ്പിക്കാൻ
വന്നിരിക്കുകയാണ് .
ഞാൻ
തോമയെ ദേഷ്യത്തോടെനോക്കി.അവന്റെ
ട്രൌസർ ന്റെ രണ്ടു പോക്കറ്റുംനിറയെ
ഗോലികൾ ആണ്.എവിടെയൊക്കെയോ
പോയികളിച്ചു ജയച്ചു
നേടിയതായിരിക്കും.
ഇത്രയും
കയ്യിൽഉണ്ടായിട്ടാണ് ദുഷ്ടൻ
എന്റെ ഗോലികളെ ഉന്നം
വെച്ച്വന്നിരിക്കുന്നത്.
ഞാൻ
അല്പം നീരസത്തോടെ പറഞ്ഞു"കളിക്കാനില്ല
എനിക്ക് അമ്മായിയുടെ വീട്ടിൽ
പോണം".
പറഞ്ഞത്
നുണയാണെന്ന് എന്നെ പോലെ
തോമക്കുംമനസ്സിലായി കാണും
.
അവൻ
അവന്റെ അനിയന്റെചെവിയിൽ
എന്തോ പറഞ്ഞു .
അവർ
അടക്കി ചിരിച്ചുകൊണ്ട് പോകാൻ
തിരിഞ്ഞു .
അവർ
അടക്കം പറഞ്ഞത്എന്നെ പറ്റി
ആണ് എന്നെനിക്കു മനസ്സിലായി
.
അവരോടുമുട്ടാനുള്ള
എന്റെ ധൈര്യമില്ലായ്മയെ
പറ്റിആയിരിക്കും ആ അടക്കം
പറച്ചിൽ.
ഞാൻ
ആകെ ചൂളിപോയി.
അപ്പോഴാണ്
കുട്ടൻ കയറി വരുന്നത് .കുട്ടനാണു
എന്റെ വലം കൈ .കുട്ടൻ
നല്ലൊരു ഗോലികളിക്കാരനാണു
.
കൂടാതെ
കുട്ടന്റെ പോക്കറ്റിൽ എപ്പോഴും
ഒരുവക്കൻ ഗോലി ഉണ്ടാവും.അത്
കുട്ടൻറെ ഭാഗ്യ ചിഹ്നംആണു
.
കാര്യം
പറഞ്ഞു .
എനിക്ക്
വേണ്ടി കളിയ്ക്കാൻകുട്ടൻ
തയ്യാർ.
ലാഭം
കിട്ടിയാൽ അഞ്ചു ഗോലി
കുട്ടന്കൊടുക്കണം.
അതാണ്
കരാർ .
ഞാൻ
സമ്മതിച്ചു.
പടിയിറങ്ങിയ
തോമയെ ഞാൻതിരിച്ചുവിളിച്ചു
.
ഒന്ന്
സംശയിചിട്ടാനെങ്ങിലും
തോമമടങ്ങി വന്നു.
ഞാൻ
പറഞ്ഞു "എനിക്ക്
പകരം കുട്ടൻകളിക്കും,
പറ്റുമോ?".
തോമ
കുടുങ്ങി.
തോമക്കറിയാംകുട്ടൻ
നല്ല കളിക്കാരൻ ആണെന്ന് .
അപ്പൊ
തോമയുടെഅവസാന നമ്പർ "നീ
അമ്മായിയുടെ വീട്ടിൽപോണില്ലേ?"
.
"അമ്പടാ
വില്ലാ ,
ഒഴിയാൻ
നോക്കുന്നോ"
ഞാൻമനസ്സിൽ
ഊറി ചിരിച്ചു .
"ഇല്ല
ഉച്ചതിരിഞ്ഞിട്ടേപോകുന്നുള്ളൂ"
ഞാൻ
പറഞ്ഞു .
തോമ
നിന്ന് പുളഞ്ഞു .
മനമില്ലാമനസോടെ
തോമ കളിയ്ക്കാൻസമ്മതിച്ചു
.
തോമ
കാക്കി ട്രൌസറിൽ നിന്ന്
ഗോലികൾപുറത്തെടുത്തു .
തോമയുടെ
ട്രൌസറിന് ബട്ടണ്‍ഉണ്ടായിരുന്നില്ല
.അത്
പോട്ടിപോയിരിക്കുന്നു.
ഒരുപ്രത്യേക
രീതിയിൽ കെട്ടി വെച്ചാണ്
അവൻ നടക്കുന്നത് .നാഴികക്ക്
നാല്പതു വട്ടം അത് അഴിഞ്ഞു
പോകുകയുംഅവൻ പിടിച്ചു കെട്ടുകയും
ചെയ്തുകൊണ്ടിരുന്നു .
ഗോലി
കളി ഒരു പ്രത്യേക രീതിയിൽ
ആണ്.ആദ്യം
കളിക്കാർ ഓരോ ഗോലി കൾ വീതം
എടുക്കും.എന്നിട്ട്
ആദ്യത്തെ ആൾ ഒരു നിശ്ചിത
ദൂരത്തിൽ നിന്ന്ഒരു ചെറിയ
കുഴിയെ ലക്ഷ്യമാക്കി മെല്ലെ
ഉരുട്ടി വിടും.പിന്നെ
മറ്റേ കളിക്കാരൻ പറയുന്ന
ഗോലി വക്കൻകൊണ്ട് അടിച്ചു
തെറിപ്പിക്കണം .
അപ്പോൾ
വക്കനുംഅടികിട്ടിയ ഗോലിയും
വേറെ ഗോളികളിൽ തട്ടാനുംപാടില്ല
മാത്രമല്ല മറ്റു ഗോലികളുടെ
ഒരു കൈ ചായംഅടുത്തുപോയി
വീഴാനും പാടില്ല .
ആദ്യ
കളി തോമയുടെതായിരുന്നു.
കുട്ടൻപറഞ്ഞ
ഗോലി തോമ അനായാസം അടിച്ചു
തെറിപ്പിച്ചു.തോമക്ക്
ആ രണ്ടു ഗോലിയും കിട്ടി .
തോമയുടെഅനിയൻ
വേഗം തന്നെ ലാഭം കിട്ടിയ ഗോലി
അവന്റെപോക്കറ്റിലിട്ടു .
എന്റെ
മുഖം ഇരുണ്ടു .
കുട്ടന്
ഭാവമാറ്റംഒന്നുമില്ല .
"ഇനി
രണ്ടുക്ക് കളിക്കാം "
തോമയുടെഅടുത്ത
വെല്ലുവിളി .
അതായതു
രണ്ടു കൂട്ടരും രണ്ടുഗോലി
വീതം ഇടണം.
കിട്ടിയാൽ
നാലു ഗോലി ,പോയാൽ
രണ്ടെണ്ണം .
ഞാൻ
രണ്ടു ഗോലി കുട്ടന് കൊടുത്തു
.
കളിതോമയുടെതു
തന്നെയാണ്,
കാരണം
കഴിഞ്ഞ തവണഅവനാണ് ജയിച്ചത്
.തോമ
നാലു ഗോലികളും ഉരുട്ടിവിട്ടു
.
എല്ലാം
നല്ല സ്ഥാനങ്ങളിൽ .
കുട്ടൻ
നടുവിലെ പച്ചഗോലി ചൂണ്ടികാട്ടി
.
തോമ
ഉന്നം പിടിച്ചു.തോമയുടെഉന്നം
പിടിക്കൽ കാണാൻ നല്ല രസമാണ്
.
ഒരു
കണ്ണടച്ച്പിടിച്ചു വക്കാൻ
കണ്ണിൽ വെച്ച് നോക്കും.
പിന്നെ
വക്കൻമെല്ലെ താഴേക്കു കൊണ്ട്
വന്നു ഒറ്റ ഏറാണ് .ഇത്തവണയും
തോമക്ക് ഉന്നം പിഴച്ചില്ല
.
നാലുഗോലികളും
തോമക്ക് സ്വന്തം .
എനിക്ക്
സങ്കടം വരുന്നുണ്ടായിരുന്നു
.
കുട്ടൻഎന്റെ
മുഖത്തേക്ക് നോക്കി.
അവനു
എന്റെ ദേഷ്യംമനസ്സിലാവുന്നുണ്ട്
.
തോമ
ഫോമിൽ ആണ് .
ജയിച്ച
ആവേശത്തിൽതോമ പറഞ്ഞു
"മുച്ച"..എന്ന്
വെച്ചാൽ മൂന്ന് വീതംഗോലി
ഇറക്കണം.
മനമില്ലാമനസോടെ
ഞാൻ മൂന്ന്ഗോലി കൂടെ കൊടുത്തു.
ഇന്നലെ
വാങ്ങിയ ഗോലിയിൽഇനി ആകെ ബാക്കി
ഉള്ളത് നാലെണ്ണം മാത്രം .
എത്രകരഞ്ഞു
പിന്നാലെ നടന്നിട്ടാണ് ഇന്നലെ
ഗോലി വാങ്ങാൻഅമ്മ പൈസ തന്നത്
.
അമ്മയോടിനി
എന്ത് പറയും .
മുച്ചയും
തോമക്ക് തന്നെ.
"നാലിക്ക്"
എന്ന്പറഞ്ഞാൽ
നാലെണ്ണം വെച്ച കളി .
തോമയുടെ
ശബ്ദംഎന്റെ ചെവിയിൽ മുഴങ്ങി
.
നിവൃത്തിയില്ല.വെല്ലുവിളി
ഏറ്റെടുത്തെ പറ്റൂ .
അവസാന
നാലുഗോലിയും ഞാൻ കുട്ടന്
കൊടുത്തു.
എന്റെ
ദേഷ്യം കുട്ടനോടയിരുന്നു.
ഇതുനിമിഷത്തിലാണ്
അവനു കയറി വരാൻ തോന്നിയത്.അല്ലെങ്ങിൽ
തോമ മടങ്ങി പോകുമായിരുന്നു
.
ഞാൻ
തോമയുടെ അനിയനെ നോക്കി.
പഴയഒരു
ട്രൌസറും ഷർട്ടും ധരിച്ച
എല്ലിച്ച രൂപം.പോക്കറ്റിൽ
നിറയെ ചേട്ടൻ കളിച്ചു ജയിച്ച
ഗോലികൾ.വിശ്വസ്തനായ
ഭ്രത്യനെ പോലെ അവന്റെ തോമയുടെകൂടെ
നില്ക്കുന്നു.
അവനെ
ഉന്തിയിട്ടു ആ ഗോലികൾഒക്കെ
എടുക്കാൻ ഞാൻ ആഗ്രഹിച്ചു.പക്ഷേ
തോമയുടെകൈ കരുത്തു ആലോചിച്ചപ്പോൾ
ഞാൻ ആ ചിന്തയിൽനിന്ന്
പിന്തിരിഞ്ഞു.
തോമ
എട്ടു ഗോലികളും കുഴിക്കു
ചുറ്റുംവിതറി.
അടിക്കാൻ
ഏറ്റവും വിഷമമുള്ള വയലെറ്റ്ഗോലി
കുട്ടൻ ചൂണ്ടിക്കാണിച്ചു.
തോമ
ഉന്നം പിടിച്ചു.ഇത്തവണ
ഉന്നം പിടിക്കൽ കുറെ നേരം
നീണ്ടു .ജയിച്ചാൽ
അന്നത്തെ കളി കഴിഞ്ഞു.
കാരണം
എന്റെകയ്യിൽ ഇനി കളിയ്ക്കാൻ
ഗോലി ഇല്ല.
ഏറെ
നേരത്തെ
ഉന്നം പിടിക്കലിന് ശേഷം തോമ
വക്കൻ എറിഞ്ഞു .
കൃതം
വയലെറ്റ് ഗോലിയിൽതന്നെ
കൊണ്ടു.പക്ഷെ
ഭാഗ്യം ഞങളുടെ വശത്തയിര്ന്നു.അടി
കൊണ്ട് നീങ്ങിയ വയലെറ്റ്
ഗോലി അടുത്ത് കിടന്നവേറെ
ഗോലിയിൽ തട്ടി.
ഞാൻ
ആശ്വസിച്ചു
.
തോമയുടെ
മുഖത്ത്ജാള്യത .
ഇനി
കുട്ടന്റെ കളിയാണ് .
കുട്ടൻ
എല്ലാഗോലികളും പെരുക്കികൂട്ടി
സ്ഥാനത് വന്നു .
കുട്ടൻഗോലികൾ
കുഴിക്കു ചുറ്റും വിതറിയിട്ടു.
തോമ
കാണിച്ചമഞ്ഞ ഗോലിക്ക് കുട്ടൻ
ഉന്നം പിടിച്ചു .
കുട്ടന്റെ
ഉന്നംപിഴച്ചില്ല .
കൃതമായി
കുട്ടൻ മഞ്ഞ ഗോലി അടിച്ചുതെറിപ്പിച്ചു.
ഞാൻ
തുള്ളിച്ചാടി
.
വേഗം
ഗോലി യെല്ലാംപെറുക്കിക്കൂട്ടി
.
ഇപ്പോൾ
കുട്ടന്റെ ഊഴം ആണ് .കുട്ടന്റെ
അടുത്ത നാലു ഗോലിക്കുള്ള
വെല്ലുവിളിതോമക്ക് നിരസിക്കാൻ
പറ്റിയില്ല .
അത്തവണയും
കുട്ടന്ഉന്നം പിഴച്ചില്ല.
കുറച്ചു
സമയത്തിനുള്ളിൽ തോമയുടെകയ്യിലുള്ള
എല്ലാ ഗോലിയും കുട്ടൻ എനിക്ക്
കളിച്ചുനേടി തന്നു.
എന്റെ
സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല.
വെറും
പത്തു ഗോലി മാത്രം ഉണ്ടായിരുന്ന
എന്റെകയ്യിൽ കളി തീരുമ്പോൾ
പത്തു മുപ്പതോളം ഗോലികൾഉണ്ടായിരുന്നു
.
തോമയും
അനിയനും തോളിൽ കൈ ഇട്ടുകൊണ്ട്
തലയും താഴ്ത്തി മെല്ലെ പടി
ഇറങ്ങി പോയി .പോകുമ്പോൾ
കുട്ടൻ വിളിച്ചു പറഞ്ഞു "
തോമാ,ഗോലിയുമായി
ഇനിയും വാ ,നമ്മുക്ക്
കളിക്കാം ".പിന്നീട്
തോമ എന്റെ വീട്ടിൽ കളിയ്ക്കാൻ
വന്നിട്ടീല്ല.
കാലം
കുറെ കടന്നു പോയി .അന്നത്തെ
തോമഇന്ന് തോമസ് മാസ്റ്റർ
ആണ് .ഞങ്ങളുടെ
നാട്ടിലെഹൈസ്കൂളിലെ അധ്യാപകൻ
.
തോമ
നല്ല വീട് വെച്ചു ,കാർ
വാങ്ങിച്ചു ,
ഭാര്യസമേതം
സുഖമായി താമസിക്കുന്നു.
നാട്ടിൽ
ചെല്ലുബോഴൊക്കെ തോമയുടെ
വീടിന്റെമുന്നിലൂടെ പോകുമ്പോൾ
ഞാൻ ഇപ്പോഴും ആ പഴയഗോലി കളി
ഓർക്കും .
ഒരു
ചെറു പുഞ്ചിരിയോടെ .
സന്തോഷ് നാരായണൻ
