പി പി റഫീന
ഉറുമാലിലെ
ചിത്രത്തുന്നലുകള്‍
പ്രണയത്തിന്റെ
അറബി
ലിപികളില്‍
കൈവെച്ച്
വായിക്കുമ്പോള്‍
കാലം
കൈവിട്ട ഉറുമാലിലെ
ചിത്രത്തുന്നലുകള്‍
പൊന്തിയ
നൂലിഴകള്‍
കൂട്ടിച്ചേര്‍ത്ത്
വീണ്ടുമൊരു
ചിത്രം
പണിയുന്നു.
തെങ്ങിന്‍
പൂക്കുലകള്‍
ചളിയില്‍
പുതഞ്ഞ്
കിടക്കുമ്പോള്‍
മണ്ണതിനെ
ശില്പ്പമാക്കി
മാറ്റുന്നു.
ഒരു
ചെറു പ്രളയത്തില്‍
മുങ്ങിയും
പൊങ്ങിയും
കൊട്ടത്തേങ്ങകള്‍
സവാരിക്കിറങ്ങുന്നു.
കൊഴിഞ്ഞു
വീഴുന്ന
പ്ലാവിലകള്‍
തലപ്പാവ്
പണിയുന്നു.
ഇറ്റിറ്റു
വീഴുന്ന
*വെളനീന്‍
കൂട്ടായ്മയുടെ
കത്തികളില്‍
ചുംബിച്ചു
വലിയുന്നു.
ഉറുമാലിലെ
കസവുനൂലുകള്‍
പരസ്പരം
പഴി
പറയുമ്പോഴാകാം
കൂട്ടിചേര്‍ക്കപ്പെട്ട
പുതിയ
ചിത്രത്തുന്നലുകള്‍
വെറും
തുന്നലുകള്‍
മാത്രമായി
മാറുന്നത്
*വെളനീന്‍
-
ചക്കപ്പശ
പി പി റഫീന

No comments:
Post a Comment