Thursday, 4 May 2017

കരുണയുടെ കൈനീട്ടം-സുരേഷ് സി കെ
















സുരേഷ് സി കെ 
മലപ്പുറം ചൊവ്വാണ സ്വദേശി 





കരുണയുടെ കൈനീട്ടം

 മോനെ  ആ കുപ്പിവെള്ളമൊന്നുതരോ....

ഫേസ്ബുക്കിൽ നിന്നും കണ്ണെടുത്തു ഞാനയാളുടെ മുഖത്തേക്കൊന്നുനോക്കി...

വിരോധമില്ലെങ്കിൽ ആവെള്ളമൊന്നുതരോ ഭാര്യക്ക് ഒരു മരുന്ന് കഴിക്കാനുള്ളതാ..ഞങ്ങടെ കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി ട്രെയിൻ വന്നപ്പോൾ കയറുന്നതിനിടയിൽഅവിടെ മറന്നുവച്ചു... അടുത്ത സ്റ്റേഷനിൽ എത്തിയാൽ ഇതിനു പകരമൊന്നു വാങ്ങിച്ചുതരാം..

അയ്യോ ചേട്ടാ അതൊന്നും വേണ്ടാ...ഇത് ആവശ്യത്തിനു ഉപയോഗിച്ചില്ലങ്കിൽ പിന്നെ എന്തിനാ.എടുത്തോളൂ കാര്യം നടക്കട്ടെ...

വീണ്ടും ഫോണിന്റെ ഡാറ്റ ഓണാക്കി  ഞാൻ തുടർന്നു..

മോനെ ദാ ഇവിടെ വെച്ചിട്ടുണ്ട്ട്ടോ..

വേണ്ട അതവിടെയിരുന്നോട്ടെ  ഞാൻ ആവശ്യമുണ്ടാകുമ്പോൾ ചോദിച്ചോളാം

എങ്ങോട്ടാ രണ്ടുപേരുംകൂടി  പോകുന്നത്. 

വയസ്സായില്ലേ ഇനി എത്രകാലം എന്നുവെച്ചിട്ടാ അതുകൊണ്ടു ഒരു നീണ്ട യാത്രപോവുകയാ മോനെ...

അതെന്താ ചേട്ടാ അങ്ങനെ ഈ ട്രെയിൻ തിരുവനന്തപുരംവരെയല്ലേ പോകു....അവിടുന്നും നീളുമോ....

അവിടെവരെ എന്തായാലും പോകും...അവിടെനിന്നു തീരുമാനിക്കും ഇനി എങ്ങോട്ടുപോകാണമെന്ന്

(ചയെ ചായ ചയെ...ആ സംസാരത്തിന്റെ രസം കളഞ്ഞു ഒരു പയ്യൻ ചായയുമായിവന്നു)

ചേട്ടാ വിരോധമില്ലെങ്കിൽ ഒരു ചായകുടിച്ചാലോ..

ഈ സമയത്തു ചായ പതിവില്ല...എങ്കിലും  മോൻ നിർബന്ധിക്കുമ്പോൾ അതുതട്ടിക്കളയാൻ തോന്നുന്നില്ല..മോന്റെ അതേപ്രായത്തിൽ ഞങ്ങൾക്കും ഒരുമോനുണ്ടെ.....

അതെന്താ ചേച്ചിയൊന്നും മിണ്ടില്ലേ... നമ്മളിത്രയൊക്കെ സംസാരിച്ചിട്ടു അവരിങ്ങോട്ടൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലല്ലോ....

അവളങ്ങിനെയാ വല്ലാതെ സംസാരിക്കില്ല...

അയ്യോ ചേച്ചിയുടെ മുഖത്തു എന്താ നീലച്ചു നിൽക്കുന്നത്...

(എന്റെ  ആ ചോദ്യം അവരെ നിശബ്ദരാക്കി)

ചേട്ടോ എന്താ ഒന്നും മിണ്ടാത്തത്...ഞാൻ ചോദിച്ചതിൽ വല്ല പ്രശ്നവുമുണ്ടോ

 മുഖമൊന്നുയർത്തി അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു...ഈ മുഖത്തെ പാടാണ്‌ ഞങ്ങളുടെ യാത്രയുടെ ആരംഭം.

ചേട്ടാ ഒന്ന് തെളിച്ചുപറ....

വയസ്സായില്ലേ മോനെ....ഒരുകാലത്തു നിങ്ങളെപ്പോലെ ജീവിതം ആഘോഷിച്ചിരുന്നു ഞാനും പക്ഷെ മാതാപിതാക്കളോട് സ്നേഹമുണ്ടായിരുന്നു..ഇന്ന് എന്റെ മകന് ഞങ്ങള് ഒരു അതികപ്പറ്റാ...

നിങ്ങളെയൊക്കെ വളർത്തി ഒരു നിലയിലെത്തിക്കാൻ മാതാപിതാക്കൾ  എത്ര കഷ്ടപ്പാട് സാഹിക്കുന്നുണ്ടെന്നറിയോ...അവസാനം ഞങ്ങളെപ്പോലെത്തെവർക്ക് ഇതായിരിക്കും സ്ഥിതി...

ഈ അമ്മേടെ മുഖത്ത്  അച്ഛന്റെ മോൻ തല്ലിയതാണോ..
അവൻ എന്നെ തല്ലിയതാ.ഇവൾ എന്നെതള്ളിമാറ്റിയപ്പോൾ അത് ഇവൾക്കുകൊണ്ടു..

ഇതുപറയാൻ തുടങ്ങിയതും ആ അമ്മയുടെ കൈകൾ അദ്ദേഹത്തെ  തടയുന്നുണ്ടായിരുന്നു.

എങ്കിലും അത് ശ്രദ്ധിക്കാതെ അദ്ദേഹം തുടർന്നു....

ഞാനൊരു തൊഴിലാളിയായിരുന്നു...വടക്കാഞ്ചേരി ടൗണിലെ ഗോഡൗണിൽ ഒരു ചുമട്ടുതൊഴിലാളി..ഒരായുസുമുഴുവൻ ചുമടെടുത്തു കഴുതയായി ജോലിചെയ്തു..എന്റെ മോനിങ്ങനെയൊരു ഗതി ആവരുതെന്നുകരുതി അവനു നല്ലൊരു വിദ്യാഭ്യാസം കൊടുത്തു...
പഠിക്കാൻ നല്ല മിടുക്കനായിരുന്നു..അതുകൊണ്ടു ഞങ്ങൾക്കവനിൽ ഒരുപാടു പ്രതീക്ഷയുണ്ടായിരുന്നു....അത് തെറ്റിക്കാതെതന്നെ അവൻ മുന്നോട്ടുപോയി.

ആകെയുണ്ടായിരുന്ന ഒൻപത്സെന്റ്‌ സ്ഥലവുംവീടും പനയംവെച്ചു ബാങ്കിൽനിന്നും ലോണെടുത്താണ് അവനെ പഠിപ്പിച്ചത് അവനൊരു ജോലിക്കാരനായിട്ടും ഇന്നും ആ ലോണിന് പലിശയടക്കുന്നത് ഞാനാ....
ജോലിയൊക്കെയായതോടെ നല്ല ഒരു കല്യാണമൊക്കെകഴിച്ചു അതും അവനിഷ്ടപ്പെട്ട പെണ്ണിനെതന്നെ...ഞങ്ങളാരുമൊരെതിർപ്പും കാണിച്ചില്ല...

വീട്ടിൽ വന്നുകേറുന്ന പെണ്ണാണ് ആവീടിന്റെ ഐശ്വര്യം...പിന്നീട് അവളായിരുന്നു ആവീട്ടീലെല്ലാം.മോളില്ലാത്ത വിഷമം കണ്ടു ദൈവംതന്ന കുട്ടിയായിരുന്നു അവൾ... ആ സന്തോഷത്തിലേക്കു അതികം വൈകാതെ ഞങ്ങൾക്കൊരു പേരക്കുട്ടിയും വന്നു .
ഈ അടുത്തകാലത്താണ് മോന് എറണാംകുളത്തേക്കു പ്രെമോഷൻ കിട്ടിയത്‌.

അന്നുമുതൽ ജീവിതത്തിൽ പ്രശ്നങ്ങൾ വന്നുതുടങ്ങി.

പ്രെമോഷൻ കിട്ടിയാൽ സന്തോഷിക്കുകയല്ലേ വേണ്ടത്..

അതെ മോനെ സന്തോഷിക്കുകതന്നെയാ വേണ്ടത്....
പക്ഷേ......

അയ്യോ കരയല്ലേ...താല്പര്യമില്ലെങ്കിൽ ഇനി പറയണ്ട...

താത്പര്യമില്ലാഞ്ഞിട്ടല്ലമോനെ ഒരു മകനെക്കുറിച്ചു ആർക്കും ഇങ്ങനെ  മറ്റൊരാളോട്പറയാനോ ചിന്തിക്കാനോ  ഇഷ്ടമുണ്ടാവില്ല..എനിക്കെന്റെ സങ്കടം പിടിച്ചുനിർത്താൻ കഴിയുന്നില്ല..ആരോടെങ്കിലും ഇതു പറയണമെന്നൊരുതോന്നാൽ...അതാമോൻ ചോദിച്ചപ്പോൾ പറഞ്ഞത്

അവന് വീടും സ്ഥലവും വിറ്റ് എറണാംകുളത്തു ഒരു ഫ്ലാറ്റ് വാങ്ങണമെന്ന് വാശിപിടിച്ചു...പക്ഷേ എനിക്കതിന് സമ്മതമുണ്ടായിരുന്നില്ല...
പലതവണ ഒഴിഞ്ഞുമാറി ഒടുവിൽ എനിക്ക് പറയേണ്ടിവന്നു വീടിന്റെ ലോൺ ഞാൻ പണിയെടുത്താ വീടുന്നത് നീയൊരു ചില്ലിക്കാശ് അതിലേക്കു തന്നിട്ടില്ലെന്നും.

ഒടുവിൽ അങ്ങോട്ടുമിങ്ങോട്ടും വഴക്കായി അതിനിടക്കു മേശക്ക് മുകളിൽ വെച്ചിരുന്ന ജെഗ്ഗെടുത്തു അവനെന്നെ അടിച്ചു ഇതുതടയാൻ ചെന്ന ഇവൾക്കാണ് അടികൊണ്ടത്.
അതുകഴിഞ്ഞു കുറച്ചുസമയം കഴിഞ്ഞപ്പോൾ മോളെയുംവിളിച്ചു മോൻ വീടുവിട്ടിറങ്ങാൻ തുടങ്ങിയതും അവന്റെ കാലുപിടിച്ചു ഒരുവിധത്തിൽ പ്രശ്നമവസാനിപ്പിച്ചു...

പിറ്റേന്ന് രാവിലെ ഞങ്ങൾ വീടുവിട്ടിറങ്ങി...നമ്മളൊക്ക് വയസ്സായതല്ലേ അവനിനിയും ജീവിതമുണ്ട്...ആ ചെറിയകുട്ടിയേംകൊണ്ടു എവിടെ പോകാനാ..ഒരു വാശിക്കു വീടുവിട്ടിറങ്ങിയാൽപിന്നെ പെരുവഴിയാ...

ഞങ്ങൾക്കിനി അധികകാലമൊന്നുമില്ലല്ലോ.എവിടെയും ജീവിക്കാം.പിന്നെ എന്റെകൂടെ മുപ്പതുവർഷായി നിഴലുപോലെ കൂടെ നടക്കുന്നു.ഒന്ന് വാക്കുകൊണ്ടുപോലും  കുത്തിനോവിച്ചിട്ടില്ല ഞാൻ.ഇവളെയാ എന്റെ മോൻ അടിച്ചത്.ഇനി ആ വീട്ടിൽ നിൽക്കുന്നതിൽ എന്ത് അർത്ഥമാ ഉള്ളത് മോനെ....ലോകം വടക്കാഞ്ചേരിയിൽ ഒതുങ്ങുന്നതല്ലല്ലോ...ജീവിതം ഇങ്ങനെയൊക്കെ പോകാനാകും വിധി.
( അതുംപറഞ്ഞു അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുമ്പോൾഎൻ്റെ കണ്ണുകൽനിറഞ്ഞിരുന്നു.)

അച്ഛനോട് എനിക്ക്  ബഹുമാനം തോനുന്നു.ഇത്രയൊക്കെമാതാപിതാക്കൾ മക്കളെ സ്നേഹിക്കോ..?

ഇത്രയല്ല ഇതിലധികം സ്നേഹിക്കും.മോനും ഒരു  പിതാവാകട്ടെ...അപ്പോഴേ ഇതൊക്കെ മനസിലാകു...

വിരോധമില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ...
ഈ യാത്ര നമ്മളിവിടെഅവസാനിപ്പിക്കുന്നു.  ഇതെല്ലം കേട്ടപ്പോൾ അച്ഛനെ സഹായിക്കണമെന്നൊരുതോന്നാൽ..എനിക്കും ഇതുപോലെയുണ്ട് ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛനും അമ്മയും..ഇന്ന് വീട്ടിൽനിന്നും ഇറങ്ങിയപ്പോൾ അമ്മയോട് വഴക്കിട്ടിട്ട പോന്നത്.ഇപ്പൊ അമ്മയുടെ മുഖം മനസ്സിൽ തെളിയാ..

നിങ്ങൾ എന്റെ കൂടെ പോരു നിങ്ങളെപ്പോലെ എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതാവുന്നവർക്കു താമസിക്കാൻ എന്റെ നാട്ടിൽ ഒരു വീടുണ്ട്..അവിടെ നിങ്ങളെപ്പോലെ കുറച്ചുപേരുമുണ്ട്.   അവർക്കിടയിൽ നിങ്ങളൊ രിക്കലും അനാഥരാവില്ല ആരും നിങ്ങളെ ഒറ്റപ്പെടുത്തുകയുമില്ല....

ഒടുവിൽ എറണാംകുളത്തിറങ്ങി തിരിച്ചുഅവരുമായി അങ്ങാടിപ്പുറത്തേക്കു ട്രെയിൻ കയറുമ്പോൾ  നിറകണ്ണുകളോടെ ആ അമ്മയെന്നെ നോക്കുന്നുണ്ടായിരുന്നു...അതിൽകാണമായിരുന്നു അവരുടെ നിസ്സഹായതയും......
ഓരോ യാത്രയും ഓരോ അനുഭവം സമ്മാനിക്കുന്നു....

സി കെ

ചിത്രപ്രദർശനം - ജിതേഷ് ജിത്തു


ജിതേഷ് ജിത്തു 
പ്രൊഫഷണൽ ആർട്ടിസ്‌റ് ,
ഇന്റീരിയർ ഡെക്കറേറ്റർ 
കോഴിക്കോട് ഫറോഖ് സ്വദേശി 
ഫോൺ :9633013710 











Wednesday, 3 May 2017

അമ്മ വിളക്ക്-ദീപു.എൻ.എസ്സ്
















ദീപു.എൻ.എസ്സ് 
ഹയർ സെക്കന്ററി അദ്ധ്യാപകൻ 
എറണാകുളം പെരുമ്പാവൂർ സ്വദേശി 
വായനയിലും എഴുത്തിലും താല്പര്യം 




അമ്മ വിളക്ക്



മഴക്കാലം തുടങ്ങി.സദാസമയം വിതുമ്പി നിൽക്കുന്ന മാനം ആ൪ത്തലച്ച് മഴയായ് കണ്ണീരൊഴുക്കി.ഇടവ മാസത്തെ നനഞ്ഞ കുളിരിൽ നഷ്ടപ്രതാപത്തെ ഓ൪മിപ്പിക്കുന്ന വിധത്തിൽ മേപ്രത്ത് തറവാട് ശേഷിപ്പുമായി ഉയ൪ന്നു നിന്നു.  

മങ്ങാട്ടുകര കവലയിൽ നിന്നു ഏകദേശം അര കിലോമീറ്റ൪ ഉള്ളൂ മേപ്രത്ത് തറവാട്ടിലേക്ക്. അവിടെ എെശ്വര്യത്തിൻറെ രൂപമായ ഭാനുമതിയമ്മ.എല്ലാവരോടും കരുണയും സ്നേഹവുമുള്ള അമ്മ. മുൺ്ടും നേര്യതും ചുറ്റി നെറ്റിയിൽ വട്ടപ്പൊട്ടും ചന്ദനക്കുറിയും ഉള്ള ഒരു തറവാട്ടമ്മ. ഭ൪ത്താവ് പിഷാരടി മാഷ് മങ്ങാട്ടുകര സ്കൂളിലെ ഹെഡ്മാഷായിരുന്നു.ഏഴ് വ൪ഷം മുമ്പ് മരിച്ചു.മകൾ ജയശ്രി വിവാഹം കഴിഞ്ഞ് വിദേശത്താണ്.പിന്നെയൊരു മകനുണ്ട്. ആ ഗ്രാമത്തിലെ എല്ലാവരുടെയും പൊന്നോമനയായ അപ്പുണ്ണി എന്ന് വിളിക്കണ ജയദേവൻ.പഠനത്തിലും മറ്റെല്ലാ കാര്യത്തിലും മിടുക്കൻ.

എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഓണ പരീക്ഷയ്ക്ക് മാ൪ക്ക് കുറഞ്ഞതിന് അച്ഛൻ ശിക്ഷിക്കുമോ എന്ന് ഭയന്ന് നാടുവിട്ടു അപ്പുണ്ണി. പിന്നീടിതു വരെ അപ്പുണ്ണിയെ ആരും കണ്ടിട്ടില്ല അവനെ. ഇന്നേക്ക് പതിനേഴ് വ൪ഷമാകുന്നു അവൻ പോയിട്ടു.പുത്രവിയോഗം സഹിക്കാനാവാതെ പിഷീരടി മാഷ് ഏഴ് വ൪ഷം മുമ്പ് മരിച്ചു. ഇപ്പോഴും ഭാനുമതിയമ്മ മകൻറെ വരവ് കാത്ത് പൂമുഖത്ത് കാത്തിരിക്കുന്നു.എന്നും അവനിഷ്ടപ്പെട്ട വിഭവങ്ങളായി.

"തമ്പ്രാട്ടീ".....വിളി കേട്ട് ഭാനുമതിയമ്മ ചിന്തയിൽ നിന്നു എഴുന്നേറ്റു. ഗോവിന്ദൻ!!. കാര്യസ്ഥനാണ് ഇവിടുത്തെ.തൊടിയിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഗോവിന്ദനാണ്. അതിനേക്കളുപരി ഒരു കൂടപ്പിറപ്പ് പോലെയാണ്. "അപ്പുണ്ണീടെ കത്ത് വല്ലോം വന്നോ തമ്പ്രാട്ടീ"..... "ഇല്ല"..... മ്ലാനമായ മുഖത്തോടെ ഭാനുമതിയമ്മ പറഞ്ഞു."വരും തമ്പ്രട്ടീ അവൻ,തമ്പ്രാട്ടിയെ കാണാൻ ഒരീസം അപ്പുണ്ണി വരും,അല്ലാതെവിടെ പോകാൻ.ഗോവിന്ദൻ ആശ്വസിപ്പിച്ചു."

സന്ധ്യ ആയാൽ ഗോവിന്ദൻറെ മകൾ ഗായത്രി കിടക്കാൻ വരും കൂട്ടിന്.ഭാനുമതിയമ്മയ്ക്ക് നല്ല സഹായമാണവൾ.അപ്പുണ്ണിക്കു വേണ്ടി ദിവസം ഉണ്ടാക്കി വയ്ക്കുന്നതെല്ലാം ഭാനുമതിയമ്മ ഗായത്രിക്കും അവളുടെ വീട്ടിലേക്കും കൊടുത്തു വിടും.രാത്രി കിടക്കുന്നതിനു മുമ്പ് പല തവണ ഭവാനിയമ്മ ഗേറ്റിൽ പോയി നോക്കും."എൻറുണ്ണി എങ്ങാൻ രാത്രീലോ മറ്റോ വന്നാലോ...."അതു കേൾക്കുമ്പോൾ ഗായത്രിക്ക് കണ്ണ് നിറയും

പിറ്റെ ദിവസം മങ്ങാട്ടുകര കവലയിൽ പുല൪ച്ചെ യുള്ള ഒരു ബസ്സിൽ ഒരു പരിഷ്കാരിയായ ആൾ വന്നിറങ്ങി.കവലയിൽ ഉള്ള കടയിൽ അയ്യാൾ മേപ്രത്ത് തറവാട് അന്വേഷിച്ചു.ഈ സമയം അവിടെയെത്തിയ ഗോവിന്ദൻ അയ്യാളുമായി പരിചയപ്പെട്ടു.അവ൪ രണ്ടു  പേരും മേപ്രത്തേക്ക് പുറപ്പെട്ടു.വഴിമധ്യേ അയ്യാൾ ആഗമനോദ്ദേശ്യം ഗോവിന്ദനുമായി പങ്കു വച്ചു.

"ഞാനും മേപ്രത്തെ ജയദേവനും ഒരുമിച്ച്  പതിനാല്        കൊല്ലം മുംബൈയിൽ ജോലി ചെയ്തവരാ....ഇത്രയും നാൾ സമ്പാദിച്ചതെല്ലാം സ്വരൂപിച്ച് അച്ഛനേയും അമ്മയേയും ചേച്ചിയേയും കാണാൻ പുറപ്പെടാനിരുന്നതാ അവൻ.പക്ഷെ വരുന്നതിൻറെ തലേന്ന് വിധിയുടെ ക്രൂരവിളയാട്ടം ഒരു ആക്സിഡൻറ് രൂപത്തിൽ ജയദേവനെ ഇല്ലാതാക്കി.അവൻ മരിച്ചു!!!!....വീടോ,നാടോ ഒന്നും അറിയാത്തതിനാൽ അവിടെ തന്നെ അടക്കി.ഒത്തിരി കഷ്ടപ്പെട്ടാ ഇതൊന്നു പറയാൻ ഞാനിവിടെ എത്തിയത്"

ഒരു പൊട്ടികരച്ചിലോടെ ഗോവിന്ദൻ എല്ലാം കേട്ടു നിന്നു.      ദൈവമേ,എൻറെ തമ്പ്രാട്ടിയോടു ഞാനെന്ത് പറയും....ഒരു വിധത്തിൽ മേപ്രത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ വിശദീകരിച്ച് അയ്യാളെ അപ്പോൾ തന്നെ ഗോവിന്ദൻ മടക്കി അയച്ചു. അന്ന് തന്നെ ഗോവിന്ദൻ ഉറച്ച ഒരു തീരുമാനം എടുത്തു.   എന്തു വന്നാലും തമ്പ്രാട്ടിയോട് ഈ വിവരം പറയണം.ഇനിയും കാത്തിരിപ്പ് അവസാനിപ്പിക്കണം.രണ്ടും കൽപ്പിച്ച് അയ്യാൾ മേപ്രത്തേക്ക് പുറപ്പെട്ടു

അറച്ചറച്ച് ഗോവിന്ദൻ മേപ്രത്തെ പൂമുഖത്തെത്തി.തനിക്ക് പനിക്കുന്നുണ്ടോ എന്നു പോലും അയ്യാൾ കരുതി.അത്രയ്കുണ്ട് വിറയൽ."ആഹാ....ഗോവിന്ദനോ...എന്താ ഈ നേരത്ത്"....വിളക്കിലിടാൻ തിരി തെറുത്തു കൊണ്ട് നിന്ന ഭാനുമതിയമ്മ ഗോവിന്ദനടുത്തെത്തി. ഗോവിന്ദൻ അവരെ നോക്കി പത൪ച്ചയോടെ ചിരിച്ചു."കേട്ടോ ഗോവിന്ദാ,ഞാനിന്നലെ ഒരു സ്വപ്നം കണ്ടു.എൻറുണ്ണി ഇന്നലെ വന്നു എൻറടുത്തിരുന്നു,എൻറെ മടിയിൽ തല വെച്ചു കിടന്നു.എനിക്കുറപ്പുണ്ട് ഗോവിന്ദാ,എൻറുണ്ണി വരും അടുത്ത് തന്നെ.ഇന്ന് അമ്പലത്തീ പോയി അവനു വേണ്ടി വഴിപാട് കഴിച്ചു,കടുംപായസം കഴുപ്പിച്ചു.കടുംപായസം അവന് ജീവനാ...." ഉള്ളിൽ വന്ന തേങ്ങൽ കടിച്ചമ൪ത്തി ഗോവിന്ദൻ.ഇല്ലാ,കഴിയില്ലാ...മകനു വേണ്ടി മാത്രം ജീവിക്കുന്ന ഈ പാവത്തെ വേദനിപ്പിക്കാൻ തനിക്കാവില്ല,മകൻ വരുമെന്ന പ്രതീക്ഷയിൽ തന്നെ ജീവിക്കട്ടെ അവ൪.പിന്നെ ഒരു നിമിഷം പോലും ഗോവിന്ദൻ അവിടെ നിന്നില്ല.ഒഴുകി വന്ന കണ്ണീ൪ തുടച്ചു കൊണ്ട് അയ്യാളാ ഇരുട്ടിലൂടെ നടന്നു.

വിളക്ക് കത്തിച്ചു വച്ചു ഭാനുമതിയമ്മ ഉറക്കെ നാമം ജപിച്ചു.പെട്ടെന്നൊരു വണ്ടി യുടെ ഹോണടി ദൂരെ നിന്ന് കേട്ട പോലെ തോന്നി....തിളങ്ങുന്ന കണ്ണുകളോടെ ഉമ്മറത്തേക്ക് വന്നു അവ൪.റോഡിലൂടെ പോയ ഏതോ വാഹനമായിരുന്നു അത്.പ്രതീക്ഷയുടെ തിരിനാളം തെറ്റാതെ അവ൪ വഴിക്കണ്ണുമായി ആ ഉമ്മറത്തിരുന്നു.മഴ അപ്പോഴേക്കും തക൪ത്തു പെയ്യാൻ തുടങ്ങി.

ദീപു.എൻ.എസ്സ്


ഭ്രംശം-ഷീബ. എം. ജോൺ














ഷീബ. എം. ജോൺ






ഭ്രംശം


നിഴലുകളുടെ സംഗമ വേദിയാണിത്, ഉരച്ചു നോക്കി മാറ്റു കാണാനാകാത്ത സ്ഫടിക ശില്പങ്ങളുടെ പ്രദർശന ശാല. ചിതലെടുത്ത ചായ്പ്പു പുരയ്ക്കുള്ളിലെ പഴംപായയിൽ ചുരുണ്ടുറങ്ങുന്നു പാരസ്പര്യത്തിന്റെ പട്ടിണിക്കോലങ്ങൾ. വാക്കുടഞ്ഞ വരികൾക്കിടയിൽ തിരുകിയമർത്തിയ അർത്ഥതലങ്ങൾ സമാന്തര പാതകളൊരുക്കുമ്പോഴും ചേർന്നു നടന്ന വഴി നോക്കി വായ പൊത്തുന്നു നെഞ്ചുടയ്ക്കുന്ന നിലവിളികൾ. വേനലിനെ കുടിയിരുത്തിയ ഞരമ്പുകൾക്ക് ചിറകറ്റ പക്ഷിയുടെ നിസ്സഹായത, ശൂന്യതയിലേക്ക് നീളുന്ന ഇടനാഴികളിൽ പാതി മുറിഞ്ഞ രാഗങ്ങളുടെ പ്രതിധ്വനി.. കൈകോർക്കാനാകാത്ത നോവുകളിലും നഗ്നമാക്കപ്പെടുന്ന ചിന്തകൾ കൊണ്ട് കണ്ണിമകളിൽ ധാരകോരുന്നുണ്ട് ആത്മ ബന്ധത്തിന്റെ കാണാക്കടലുകൾ.


ഷീബ. എം. ജോൺ

പുണ്യം-സ്മിത സജീവന്‍














സ്മിത സജീവന്‍
തൃശൂർ പെരിങ്ങോട്ടുകര സ്വദേശി







പുണ്യം

മറക്കുവാനായിരുന്നെങ്കിലെൻ പുണ്യമേ മധുരമായ് ചിരിച്ചതന്നാർക്കുവേണ്ടി പാഴ്മുളംതണ്ടിനെയോടക്കുഴലാക്കി ചൊടികളിലമർത്തിയതെന്തിനായി മുഖമൊന്നുവാടിയാലറിയാതെ വന്നു നീ നഖമുനയാലൊരു നടനമാടും കരടൊരു കളവായി കൺകളിൽ വീണാലും - നിൻ കരതലമതിൻ മീതെ കളം വരയ്ക്കും നിദ്രാവിഹീനങ്ങളാകും നിശയിലെ നിരുപമസൗന്ദര്യമെന്നും നീയെ നിർമ്മാല്യപൂജ തൊഴുതുമടങ്ങുമ്പോൾ നയനങ്ങൾ തേടുന്ന നളിനം നീയെ ഇനിയൊരു ശിശിരത്തിൻ തേരിലേറിയെന്റെ ഇതളുകൾ പൊഴിയുമ്പോൾ നീ വരുമോ ? ഇണക്കവു പിണക്കവും തീർന്നൊരാവേളയിലെൻ ഇമപ്പീലിയൊന്നു തഴുകുമോ നീ ?

സ്മിത സജീവന്‍

ഉമ്മച്ചി-മുഹ്സിന.ഒ.എ

മുഹ്സിന.ഒ.എ
രണ്ടാം വർഷം ബികോം വിദ്യാർത്ഥി
അൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് 
ആൻഡ് മാനേജ്‌മന്റ്  സ്റ്റഡീസ് 
പെരുമ്പിലാവ് 




ഉമ്മച്ചി

പടച്ചോനെ കാണാൻ പൂതിയായിട്ട്
രാവിലെ കണ്ണു തുറന്നപ്പം.
ചായയിട്ടു വന്നതു ഉമ്മച്ചിയാ...

സിൽമാടിക്കറ്റു പോക്കറ്റീന്നു കിട്ടീട്ട്
പറയാതെ പോയെനു ഉപ്പ
ചൂരലെടുത്തപ്പം
തടഞ്ഞു നിർത്തി തും ഉമ്മച്ചിയാ....

പെരുന്നാളിനു സൈറ്റലൻ ഷർട്ടിട്ട് ചെത്തി നടന്നപ്പം
ചോറു വിളമ്പി കാത്തിരുന്നതും ഉമ്മച്ചിയാ...

ആണായി ജനിച്ച ധൈര്യത്തിലു
പെങ്ങളെയായിട്ടു തല്ലൂടിയപ്പം
വടിയെടുത്തടിച്ചതും ഉമ്മച്ചിയാ....

പനിവന്നു പുതച്ചുമൂടി വിറച്ചു കിടന്നപ്പം
തൊട്ടുനോക്കി കട്ടിലിനടുത്തിരുന്നതും ഉമ്മച്ചിയാ.....

വീണ്ടും, പടച്ചോ നെ കാണാൻ പുതിയായിട്ട്
കണ്ണടച്ചു കിടന്നപ്പം..
കണ്ണിൽ തെളിഞ്ഞതും
ഉമ്മച്ചിയാ....
മുഹ്സിന-അൻസാർ വിമൺസ് കോളേജ്