Wednesday, 3 May 2017

ഉമ്മച്ചി-മുഹ്സിന.ഒ.എ

മുഹ്സിന..
രണ്ടാം വർഷം ബികോം വിദ്യാർത്ഥി
അൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് 
ആൻഡ് മാനേജ്‌മന്റ്  സ്റ്റഡീസ് 
പെരുമ്പിലാവ് 




ഉമ്മച്ചി

പടച്ചോനെ കാണാൻ പൂതിയായിട്ട്
രാവിലെ കണ്ണു തുറന്നപ്പം.
ചായയിട്ടു വന്നതു ഉമ്മച്ചിയാ...

സിൽമാടിക്കറ്റു പോക്കറ്റീന്നു കിട്ടീട്ട്
പറയാതെ പോയെനു ഉപ്പ
ചൂരലെടുത്തപ്പം
തടഞ്ഞു നിർത്തി തും ഉമ്മച്ചിയാ....

പെരുന്നാളിനു സൈറ്റലൻ ഷർട്ടിട്ട് ചെത്തി നടന്നപ്പം
ചോറു വിളമ്പി കാത്തിരുന്നതും ഉമ്മച്ചിയാ...

ആണായി ജനിച്ച ധൈര്യത്തിലു
പെങ്ങളെയായിട്ടു തല്ലൂടിയപ്പം
വടിയെടുത്തടിച്ചതും ഉമ്മച്ചിയാ....

പനിവന്നു പുതച്ചുമൂടി വിറച്ചു കിടന്നപ്പം
തൊട്ടുനോക്കി കട്ടിലിനടുത്തിരുന്നതും ഉമ്മച്ചിയാ.....

വീണ്ടും, പടച്ചോ നെ കാണാൻ പുതിയായിട്ട്
കണ്ണടച്ചു കിടന്നപ്പം..
കണ്ണിൽ തെളിഞ്ഞതും
ഉമ്മച്ചിയാ....
മുഹ്സിന-അൻസാർ വിമൺസ് കോളേജ് 


No comments:

Post a Comment