Wednesday, 3 May 2017

പുണ്യം-സ്മിത സജീവന്‍














സ്മിത സജീവന്‍
തൃശൂർ പെരിങ്ങോട്ടുകര സ്വദേശി







പുണ്യം

മറക്കുവാനായിരുന്നെങ്കിലെൻ പുണ്യമേ മധുരമായ് ചിരിച്ചതന്നാർക്കുവേണ്ടി പാഴ്മുളംതണ്ടിനെയോടക്കുഴലാക്കി ചൊടികളിലമർത്തിയതെന്തിനായി മുഖമൊന്നുവാടിയാലറിയാതെ വന്നു നീ നഖമുനയാലൊരു നടനമാടും കരടൊരു കളവായി കൺകളിൽ വീണാലും - നിൻ കരതലമതിൻ മീതെ കളം വരയ്ക്കും നിദ്രാവിഹീനങ്ങളാകും നിശയിലെ നിരുപമസൗന്ദര്യമെന്നും നീയെ നിർമ്മാല്യപൂജ തൊഴുതുമടങ്ങുമ്പോൾ നയനങ്ങൾ തേടുന്ന നളിനം നീയെ ഇനിയൊരു ശിശിരത്തിൻ തേരിലേറിയെന്റെ ഇതളുകൾ പൊഴിയുമ്പോൾ നീ വരുമോ ? ഇണക്കവു പിണക്കവും തീർന്നൊരാവേളയിലെൻ ഇമപ്പീലിയൊന്നു തഴുകുമോ നീ ?

സ്മിത സജീവന്‍

No comments:

Post a Comment