Thursday, 8 September 2016

കഥ-സന്തോഷ് നാരായണൻ

                                    സന്തോഷ് നാരായണൻ

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കുന്നു.
ജീവിതത്തിൽ കണ്ടു മുട്ടിയ വ്യക്തികളും കടന്നു പോയ അനുഭവങ്ങളും പ്രമേയമാക്കി എഴുതിയ കഥകളുടെ സമാഹാരം പെഡലേർസ്ഡയറി എന്ന ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഭാര്യ:ദിവ്യ മകൻ:അഭിനവ്

അപ്ഡേറ്റ്സ്-ശരണ്യ കൃഷ്ണകുമാർ









അപ്ഡേറ്റ്സ്

ഓഫീസിലെ തിരക്കും ടെൻഷനും തീർത്ത് ഒരു തരത്തിൽ വീട്ടിൽ എത്തുമ്പോൾ ഒന്ന് നടുനിവർന്ന് കിടക്കാനാ തോന്നാ .ഇന്നാണെങ്കിൽ വയറുവേദനയുടെ നല്ല ക്ഷീണവുമുണ്ട്. പക്ഷേവാഷ് ബെയ്സനിലെ പാത്രങ്ങളും, അയയിലെ തുണികളും വീർപ്പുമുട്ടിക്കുന്നുണ്ടായിരിക്കും. എണ്ണി തുട്ടി കിട്ടുന്ന ശമ്പളം കൊണ്ട് മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുമ്പോഴാ ഒരു വാഷിംഗ് മെഷീൻ വാങ്ങാനുള്ള അതിമോഹം. അത് മനസ്സിൽ മുളയിട്ടിട്ട് കുറേ നാളായി.. പെട്ടെന്നാണ് മോന്റെ പരാതി - "അമ്മേ, വിശന്നിട്ടു വയ്യ! എന്തെങ്കിലും ഉണ്ടാക്കി താ". " അമ്മ ഇപ്പോൾ വന്നല്ലേ ഉള്ളൂ, ഇപ്പൊ തന്നെ ഉണ്ടാക്കി തരാം ട്ടോ " അവൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
'അമ്മേ സ്വാതിക്കിന്റെ  അമ്മ ജോലിക്കു പോകുമ്പം അവിടുത്തെചേച്ചി എല്ലാ പലഹാരങ്ങളും ഉണ്ടാക്കുലോ', നമുക്കും അങ്ങനെ ഒരു ചേച്ചിയെ വേടിക്കാ' കാർട്ടൂൺ കാണുന്നതിനിടയ്ക്ക് രണ്ടാം ക്ലാസ്സുകാരന്റെ ആഗ്രഹം തലപൊങ്ങി.ആ ഇ നി അതിന്റെ ഒരു കുറവു മാത്രമേ ഉള്ളൂ.മകന്റെ ടിഫിൻ ബോക്സ് ബാഗിൽ നിന്നെടുക്കുമ്പോൾ അവൾ പിറുപിറുത്തു.
അപ്പോഴേക്കും അയാൾ വന്നു കയറി " ശോഭേചായ ' എന്നു പറഞ്ഞ് ബാഗ് വച്ച് നേരെ മുഖം കഴുകാൻ പോയി. നാളേയ്ക്ക് കുറേ ഹോം വർക്ക് ഉണ്ടെന്ന് മോന്റെ സങ്കടം പറച്ചിൽ 'ആ അമ്മയോട് പറഞ്ഞാൽ മതി എന്നു പറഞ്ഞ് അയാൾ മേശയ്ക്കരികിലെത്തി. ചായയ്ക്ക് കടിയായി ഫെയ്സ് ബുക്കും, വാട്സ്ആപ്പും.പല ഭാവങ്ങൾ അയാളുടെ മുഖത്ത് മിന്നി മറഞ്ഞു. ചായയുടെ ചൂട് പോലും അയാൾ അറിഞ്ഞില്ല പിന്നെ നേരെ പോയി ടി.വി ഓൺ ചെയ്തു.വാർത്താ ചാനലുകൾ ഓരോന്നായി മാറി മറിഞ്ഞു. അവൾ തൂത്തുവാരുന്നതിനിടയ്ക്ക് നാളെ വല്ല ഹർത്താലുമുണ്ടോ എന്ന് കാതോർത്തു:
'മരുന്നു കഴിച്ചിട്ടും വയറുവേദനയ്ക്ക് ഒരു കുറവുമില്ല. നല്ല ക്ഷീണവും ശനിയാഴ്ച വൈകീട്ട് നമുക്കൊന്ന് ഡോക്ടറെ കാണാം. ടെസ്റ്റ് റിസൾട്ട് ഞാൻ നാളെ പോയി വാങ്ങാം. ' അയാൾ കേൾക്കാനായി അവൾ പറഞ്ഞു.പെട്ടെന്നയാൾ ഞെട്ടിത്തെറിച്ചു.
ശനിയാഴ്ചയോ? അയ്യോ അന്നാണ് ഞങ്ങളുടെ അലുമിനി മീറ്റ്. പത്ത് - മുപ്പത് വർഷത്തിനു ശേഷം എല്ലാവരും ഒരിക്കൽ കൂടി...അത് ശരിയാവില്ല. നീ ഒറ്റയ്ക്ക് പൊയ്ക്കോ, ഫെയ്സ് ബുക്ക് ഉള്ളതുകൊണ്ടാ എല്ലാവരുടേയും കോൺടാക്റ്റ്സ് കിട്ടിയത് - ഞാനാപ്രോഗ്രാം ഓർഗനൈസ് ചെയ്യുന്നത് '. ഷർട്ട് ഊരി ടി. ഷർട്ട് ധരിച്ച് ബാഡ്‌മിൻറൺ കളിക്കാൻ പോകുന്ന തയ്യാറെടുപ്പിനിടയ്ക്ക് അയാൾ പറഞ്ഞു.
വീടെല്ലാം ഒതുക്കി, മകന്റെ ഗൃഹപാഠങ്ങളെല്ലാം ചെയ്തു തീർത്ത് കഴിഞ്ഞപ്പോഴാണ് നാളേയ്ക്ക് കറിക്കുള്ളതൊന്നും അരിഞ്ഞ് വച്ചില്ലല്ലോ എന്നവൾ ഓർത്തത്. അപ്പോൾ ക്ലോക്കിലെ കിളി 11 തവണ ചിരിച്ചു.ഇനി എല്ലാം നാളെയാകാം എന്ന് കരുതി അവൾ കിടക്കാൻ പോയി. അപ്പോഴും അയൾ തീൻമേശയ്ക്കരികിലിരുന്ന് തോണ്ടുകയായിരുന്നു.
അന്നയാൾ വളരെ തിരക്കിലായിരുന്നു. ഏറെ സന്തോഷവാനും. ഒരു പാട് വർഷങ്ങൾക്കു ശേഷം സുഹുത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിൽ അയാൾ വീർപ്പുമുട്ടി. തുടിക്കുന്ന യുവത്വത്തിലെ മങ്ങാത്ത വഴികളിലൂടെ മനസ്സ് ഒരിക്കൽ കൂടി സഞ്ചരിച്ചു.
എല്ലാവരേയും ഒന്നിച്ച് കൂട്ടിയതിന്റെ ക്രെഡിറ്റ് മുഴുവൻ തനിക്കാണെന്ന് എല്ലാവരും അവകാശപ്പെട്ടപ്പോൾ അയാൾ ഏറെ പ്രസന്നനായി. എന്തായാലും എല്ലാം ശുഭമായിത്തന്നെ അവസാനിച്ചു.ഏറെ വൈകിയാണ് അയാൾ അന്ന് വീട്ടിലെത്തിയത്. നേരെ വന്ന് ടി.വി.ഓൺ ചെയ്തു.വാർത്തകൾ അപ്ഡേറ്റ് ചെയ്യാനായി അയാൾ ടി.വിയുടെ മുന്നിൽ ഇരുന്നു. ചാനലുകൾ മാറി മാറി മറിഞ്ഞു.മനസ്സ് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു '
മൊബൈൽ കൈയിലെടുത്ത് അലുമിനി മീറ്റിന്റെ ഫോട്ടോകൾ ഒരാവർത്തികൂടി നോക്കി. 
എല്ലാവർക്കും എത്രമാത്രം മാറ്റം! താനും ഒരു പാട് മാറിപ്പോയെന്ന് എല്ലാവരും പറഞ്ഞു. പിന്നീടയാൾ കിടക്കാൻ പോയി. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. ഫെയ്സ് ബുക്കിൽ ഇന്നു തന്നെ ഫോട്ടോകൾ അപ് ലോഡ് ചെയ്യാം എന്നയാൾ കരുതി. ഫോൺ എടുത്ത് ഡാറ്റാ ഓൺ ചെയ്തു.
പാസ്സ് വേഡുകളിൽ വിരലുകൾ പതിഞ്ഞു. ഫോട്ടോകൾ ഓരോന്നും ക്യാപ്ഷനോടുകൂടെ അപ് ലോഡ് ചെയ്തു.
'മനസ്സ് തൃപ്തിയായി.'
ബാക്ക് അടിച്ച് നോട്ടിഫിക്കേഷൻസ് നോക്കിക്ലോസ് ചെയ്യാം എന്നയാൾ കരുതി. പെട്ടെന്നാണ് ' ഫീലിംഗ് സാഡ് ' എന്ന കമന്റ് അയാളുടെ ശ്രദ്ധയിൽ പ്പെട്ടത്. എന്താണെന്ന് അറിയാൻ അലസമായി അയാൾ അതിലേക്ക് നോക്കി." മൈ ഡെയ്സ് ആർകൗണ്ട് ഡൗൺ. ടുഡേ ഐ ന്യൂ ദാറ്റ് ഐ ആം എ സി എ പേഷ്യന്റ്. "
ക്യാൻസർ വന്നാൽ പിന്നെ അയാളുടെ കാര്യം പോക്കാ. ആരാണെന്നറിയാൻ അയാൾ മൊബൈലിൽ ഡ്രാഗ് ചെയ്തു 'പെട്ടെന്നയാളുടെ തൊണ്ട വരണ്ടു.കണ്ണുകളിൽ രക്തം ഇരച്ചുകയറി.ഗദ്ഗദത്തോടെ അയാൾ അടുത്തു കിടന്നിരുന്ന ഭാര്യയെ നോക്കി.... "റിയലി ഫീലിംഗ് സാഡ് ".
                                                                          ശരണ്യ കൃഷ്ണകുമാർ

കഥ-ശരണ്യ കൃഷ്ണകുമാർ


                        
                           ശരണ്യ കൃഷ്ണകുമാർ
ഹിന്ദി അധ്യാപിക (ജി.എച്ച്.എസ്.മീനടത്തൂർ, മലപ്പുറം)
വിദ്യാഭ്യാസം:
സെൻറ് തോമസ് ഹൈസ്ക്കൂൾ തിരൂർ- പ്രാഥമിക വിദ്യാഭ്യാസം
ഗവ.വൊക്കേഷണൽ ഹയ്യർ സെക്കൻററി സ്കൂൾ, അയ്യന്തോൾ(പ്ലസ് ടു)
ഗവ.ഹിന്ദി ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് രാമവർമ്മപുരം-ഡിപ്ലോമ ഇൻ ഹിന്ദി ടീച്ചിംഗ്
തൃശ്ശൂർ കേരളവർമ്മ കോളേജ് -ബി.എ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല - എം.എ
ഗവേഷക - കുസാറ്റ്
ഭർത്താവ്: കൃഷ്ണ കുമാർ.കെ (പി.ആർ.ഒ.- എസ്.എൻ.എ ഔഷധശാല, തൃശ്ശൂർ)
മകൻ: കലഞ്ചയ് കെ
വിലാസം :-
ശരണ്യ .ടി .എസ്
കുട്ടത്ത് വീട്
മുളം കുന്നത്തുകാവ്(പി.ഒ )
തൃശ്ശൂർ-680581.
ഇ മെയിൽ :-saranya.cusat@gmail.com




Wednesday, 7 September 2016

കാർട്ടൂൺ -ബഷീർ കീഴിശ്ശേരി


ലഹരി വിരുദ്ധ കാർട്ടൂൺ പ്രദർശനം സെപ്റ്റംബർ 10 ന് ഡി.ടി.പി.സി ഹാൾ മലപ്പുറം 


കാർട്ടൂൺ -ബഷീർ കീഴിശ്ശേരി

ലഹരി വിരുദ്ധ കാർട്ടൂൺ 

കാർട്ടൂൺ8-മനോജ് മൂക്കൻതോട്ടം

അതിവേഗം ബഹുദൂരം 

കഥ -ഇരപിടിയൻ-ഡോ.അശോക് ഡിക്രൂസ്














ഡോ.അശോക് ഡിക്രൂസ്
                                                      ഇരപിടിയൻ 

  അയൽക്കാരന് കൊതുകിനെ കൊല്ലുന്ന ചൈനീസ് നിർമ്മിത ബാറ്റുണ്ട് എന്ന രഹസ്യം അന്നാണ് ഞാനറിയുന്നത് .ഞാനറിയാത്തതുകൊണ്ടു എനിക്കതു രഹസ്യമായെന്നേയുള്ളൂ.
എന്നാൽ എന്നേക്കാൾ മുമ്പേ അക്കാര്യം കൊതുകുകൾക്ക്  അറിയാമായിരിക്കണം .അല്ലെങ്കിൽപ്പിന്നെ സന്ധ്യക്കും രാത്രിയിലും അവറ്റകളെന്തിന്‌ അയൽക്കാരന്റെ ബാറ്റിന് മുന്നിൽ പാട്ടുപാടി തലയിടിച്ചു വീരമൃത്യു വിവരിക്കണം? അതേതായാലും ചൈനയോടുള്ള ആഭിമുഖ്യം കൊണ്ടായിരിക്കില്ല.

       ഈയിടെയായി  എന്റെ വീട്ടിൽ ഒരൊറ്റ കൊതുകളും കയറാതെപോകുന്നതിന്റെ കരണക്കാനും എന്റെ അയൽക്കാരൻ തന്നെ .    അയാൾ വയലിൻ പഠിക്കാൻ തുടങ്ങിയതിൽ പിന്നെ ,പരിശീലനസമയം  കഴിഞ്ഞാലുടൻ കൊതുകുകൾ പാട്ടുപാടാൻ ആർത്തിയോടെ അയാളുടെ വീട്ടിലെത്തും.അവസരത്തിനായി തക്കംപാർത്തിരിക്കുന്ന അയാളുടെ ചൈനീസ് നിർമ്മിത കൊതുകുപിടിയാണ് ബാറ്റ് അപ്പോഴേക്കും രംഗത്തിറങ്ങി എല്ലാത്തരം കൊതുകുകളെയും പൊരിച്ചെടുക്കാം തുടങ്ങും .

'ആമത്തിരി'ക്കും ,'ഗുഡ്‌നെറ്റി'നും മുൻപുള്ള കാലത്ത് ,അമ്മ 'ആഞ്ഞിലിത്തിരി' പുകച്ച് സന്ധ്യസമയങ്ങളിൽ കൊതുകുകളെ തുരത്തുന്നത് കണ്ടിട്ടുള്ളതിനാലാവാം ,ആഹാരമില്ലാതെ  വീടുവിട്ടുപോയ പല്ലികളെക്കുറിച്ച് ഞാനോർത്തുപോയി .ഒരുപക്ഷേ ,കൊതുകുകളുമായുള്ള രഹസ്യധാരണയുള്ളതിനാലാകാം,അന്നൊക്കെ അവരെ വിരട്ടിയോടിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ.

ഒന്നും ചെയ്യാനില്ലാതെ വിരസ്സമായിരുന്ന ആ ദിവസം -ചില്ലറ വിൽപ്പന രംഗത്തെ ആഗോള ഭീമൻ എന്റെ ചെറിയ പട്ടണത്തിൽ വരുന്നതിൽ പ്രതിക്ഷേധിച്ച് ,ഞാനുൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാർ കടയടച്ചു ഹർത്താൽ നടത്തിയ ദിവസം -ഒരു ചൈനീസ് നിർമ്മിത കൊതുകുതീനിയെ വാങ്ങാൻ ഞാനും തീരുമാനിച്ചു.
                                                                            ഡോ.അശോക് ഡിക്രൂസ്

കഥ -ഡോ.അശോക് ഡിക്രൂസ്


                                                      ഡോ.അശോക് ഡിക്രൂസ് 
അദ്ധ്യാപകൻ,കഥാകൃത്ത് ,തിരക്കഥകൃത്ത് ,വിവർത്തകൻ 
കൊല്ലം ജില്ലയിൽ മുണ്ടക്കൽ സ്വദേശി.
മലയാളസാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തരബിരുദം.
ഭാഷയും സർഗാത്മകതയും വളരുന്നതിൽ സംസ്കാരത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് .
ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ സാഹിത്യരചനാ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സറാണ്.
പുരസ്‌കാരങ്ങൾ:

  • 'പ്രചോദ' കഥ പുരസ്‌കാരം (2003)
  • 'വോയിസ് അവാർഡ് '(2004)
  • 'പൂന്താനം കഥാപ്രൈസ്‌ '(2005)
  • 'വിദ്യാരംഗം കഥാപ്രൈസ്‌ '(2011)
  • പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'കാഴ്ച ' ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള അവാർഡ് (നിശാഗന്ധി)
  • വിദ്യാരംഗം തിരക്കഥാ അവാർഡ് (2009 ) എന്നിവ ലഭിച്ചു .
പ്രധാന കൃതികൾ:
  • ദൈവം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും ,ആരും സംശയിക്കാത്ത ചിലർ (കഥാസമാഹാരം)
  • ആറ് കുട്ടിപ്പടങ്ങൾ (തിരക്കഥാ)
  • ജംഗിൾ ബുക്ക്,ടൈം മെഷിൻ ,ആദത്തിന്റെയും ഹവ്വയുടെയും ഡയറിക്കുറിപ്പുകൾ,മാന്ത്രിക ചെപ്പ്.(വിവർത്തനം) 
ഭാര്യ:നിഷ സൂസൻ ജേക്കബ്  
മക്കൾ:അഭിനവ് അശോക് ,ഐവ നിഷ അശോക് 
മേൽവിലാസം :
അസിസ്റ്റന്റ് പ്രൊഫസർ,തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല ,അക്ഷരം ,
വക്കാട് പി .ഒ ,തിരൂർ-676 502.
മെയിൽവിലാസം:midukkanashok@gmail.com 
ഫോൺ:9447060757