Wednesday, 7 September 2016

കഥ -ഇരപിടിയൻ-ഡോ.അശോക് ഡിക്രൂസ്














ഡോ.അശോക് ഡിക്രൂസ്
                                                      ഇരപിടിയൻ 

  അയൽക്കാരന് കൊതുകിനെ കൊല്ലുന്ന ചൈനീസ് നിർമ്മിത ബാറ്റുണ്ട് എന്ന രഹസ്യം അന്നാണ് ഞാനറിയുന്നത് .ഞാനറിയാത്തതുകൊണ്ടു എനിക്കതു രഹസ്യമായെന്നേയുള്ളൂ.
എന്നാൽ എന്നേക്കാൾ മുമ്പേ അക്കാര്യം കൊതുകുകൾക്ക്  അറിയാമായിരിക്കണം .അല്ലെങ്കിൽപ്പിന്നെ സന്ധ്യക്കും രാത്രിയിലും അവറ്റകളെന്തിന്‌ അയൽക്കാരന്റെ ബാറ്റിന് മുന്നിൽ പാട്ടുപാടി തലയിടിച്ചു വീരമൃത്യു വിവരിക്കണം? അതേതായാലും ചൈനയോടുള്ള ആഭിമുഖ്യം കൊണ്ടായിരിക്കില്ല.

       ഈയിടെയായി  എന്റെ വീട്ടിൽ ഒരൊറ്റ കൊതുകളും കയറാതെപോകുന്നതിന്റെ കരണക്കാനും എന്റെ അയൽക്കാരൻ തന്നെ .    അയാൾ വയലിൻ പഠിക്കാൻ തുടങ്ങിയതിൽ പിന്നെ ,പരിശീലനസമയം  കഴിഞ്ഞാലുടൻ കൊതുകുകൾ പാട്ടുപാടാൻ ആർത്തിയോടെ അയാളുടെ വീട്ടിലെത്തും.അവസരത്തിനായി തക്കംപാർത്തിരിക്കുന്ന അയാളുടെ ചൈനീസ് നിർമ്മിത കൊതുകുപിടിയാണ് ബാറ്റ് അപ്പോഴേക്കും രംഗത്തിറങ്ങി എല്ലാത്തരം കൊതുകുകളെയും പൊരിച്ചെടുക്കാം തുടങ്ങും .

'ആമത്തിരി'ക്കും ,'ഗുഡ്‌നെറ്റി'നും മുൻപുള്ള കാലത്ത് ,അമ്മ 'ആഞ്ഞിലിത്തിരി' പുകച്ച് സന്ധ്യസമയങ്ങളിൽ കൊതുകുകളെ തുരത്തുന്നത് കണ്ടിട്ടുള്ളതിനാലാവാം ,ആഹാരമില്ലാതെ  വീടുവിട്ടുപോയ പല്ലികളെക്കുറിച്ച് ഞാനോർത്തുപോയി .ഒരുപക്ഷേ ,കൊതുകുകളുമായുള്ള രഹസ്യധാരണയുള്ളതിനാലാകാം,അന്നൊക്കെ അവരെ വിരട്ടിയോടിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ.

ഒന്നും ചെയ്യാനില്ലാതെ വിരസ്സമായിരുന്ന ആ ദിവസം -ചില്ലറ വിൽപ്പന രംഗത്തെ ആഗോള ഭീമൻ എന്റെ ചെറിയ പട്ടണത്തിൽ വരുന്നതിൽ പ്രതിക്ഷേധിച്ച് ,ഞാനുൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാർ കടയടച്ചു ഹർത്താൽ നടത്തിയ ദിവസം -ഒരു ചൈനീസ് നിർമ്മിത കൊതുകുതീനിയെ വാങ്ങാൻ ഞാനും തീരുമാനിച്ചു.
                                                                            ഡോ.അശോക് ഡിക്രൂസ്