Thursday, 1 September 2016

നുറുങ്ങുകൾ-എളമ്പിലാട്‌ നാരായണൻ

നുറുങ്ങുകൾ
..................
ബസ്സിറങ്ങിയ അയാള്‍ 
ആദ്യം കണ്ടയാളോട്‌
ചോദിച്ചു
ഇതല്ലേ മരണവീട്ടിലേക്കുള വഴി......?
ഏത്‌ വീട്ടിലേക്കാങ്ങള്‌? ഇവട
മൂന്ന് വീട്ടില്‌ മരിച്ചിന്‌,
ഒര്‌ നായര്‌, പിന്നൊര്‌ മാപ്പള, ഒര്‌ തിയന്‍...
----------------------------------------
എളമ്പിലാട്‌ നാരായണൻ

Wednesday, 31 August 2016

കാർട്ടൂൺ6 -മനോജ് മൂക്കൻതോട്ടം


പ്രാർത്ഥന 

കാർട്ടൂൺ5 -മനോജ് മൂക്കൻതോട്ടം

ഭാവി ഭൂതം 

പൊള്ളുന്നത്-സജീവൻ ചെമ്മരത്തൂർ











പൊള്ളുന്നത്
------------
വാക്കിനോളം
മൂർച്ചയുള്ള
മുനയില്ല
കുരിശിലും.
മിനാരത്തിലും.
കൊടിമരത്തിലും.
ബലികുടീരത്തിലും..!
-------------------
സജീവൻ ചെമ്മരത്തൂർ

പുസ്തകപരിചയം-Dr.സീമ ജെറോം





















Dr. Seema Jerome
Assistant Professor and Research Guide,
Dept of Malayalam,
University of Kerala,
Kariavattom Campus,
Thiruvananthapuram
  • Fellowships
    • U.G.C. Major Research Project (2012-2014)
    • Cultural Department of Govt. of Kerala (2003)
  • Published Works
    • Books – 2
    • Papers in Research Journals – 20
    • Other Journals – 25+
  • Consultancy
    • Member of Board of Studies – 2
    • Invited Talks – 40
    • AIR talks – 10+
    • Script- writing and narration of Documentaries – 5
  • Academic Awards – 2
  • Creative Works
  • Poems in various Malayalam journals


Tuesday, 30 August 2016

ഉപ്പ് -ഷീബ. എം. ജോൺ










         ഉപ്പ് 



മഴമിഴിയിലുയിരാർന്ന നീർക്കുമിളയാകാം 
വെയിൽ കാഞ്ഞുറഞ്ഞോരു പരൽ മുത്തുമാകാം
അമ്മ തൻ കൈയിൽ രുചിക്കൂട്ട് തേടാം 
അച്ഛന്റെ ചെന്നിമേൽ ചാലുകൾ കീറാം.

കുട്ടിയും കോലും കളിച്ചാർക്കും ബാല്യത്തി- 
ലളകത്തിലഴകൊടെ മിന്നിത്തുടിക്കാം, 
കൗമാര കൗതുകം കരളേറ്റി നിൽക്കേ
ചെറുമാങ്ങച്ചുനചേർത്ത് സ്നേഹം പകുക്കാം. 

മോഹം കിതപ്പാറ്റി മാറിലേക്കമരവേ
സ്നേഹമായ് ചുണ്ടോടുചേർത്തു രുചിക്കാം,
പഴമകൾ മാറാല കെട്ടുമൊരോർമ്മയിൽ
ഓണമൊരുക്കുന്ന പൂക്കളമാകാം.

ഉണരാത്ത നിദ്രയായ് കരൾ പാതി പോകേ 
തടയണകൾ തടയാതെയൊഴുകിപ്പരക്കാം,
അവസാന യാത്രയും ചൊല്ലിക്കഴിയവേ 
മൺകൂന ചുറ്റിലും ചന്തത്തിൽ തൂവാം

കവിത -ഷീബ. എം. ജോൺ















ഷീബ. എം. ജോൺ. ശാസ്‌താംകോട്ട, കൊല്ലം ജില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം
സാമൂഹിക മാധ്യമങ്ങളിൽ കവിതകൾ എഴുതുന്നു

കവിത -പ്രേമരാജൻ.കെ.ആർ




















പ്രേമരാജൻ.കെ.ആർ
ഹെഡ്മാസ്റ്റർ
ജി.എം.എൽ.പി സ്കൂൾ രായിരിമംഗലം
താനൂർ
കോഴിക്കോട്
തിരുവമ്പാടി സ്വദേശി