
സന്തോഷ്.ബി.ശിവൻ
ആലപ്പുഴ സ്വദേശി
ചിത്രകാരൻ ,ജർമനിയിൽ താമസം
നിശാഗന്ധി
----------------------------
നിൻറെ സ്വപ്നത്തിൻറെ
സൂര്യനെയുടച്ചിട്ടു
നിന്നെയിരുട്ടത്തു നിർത്തിയോനും ഞാൻ ,
ഇരുളിൻ സ്വകാര്യഗർത്തങ്ങളിൽ
നിന്നെയും തേടി വന്നെത്തുന്നതും
ഞാൻ ,
വേർത്ത ശീൽക്കാരത്തൊടൊപ്പം
നിന്നിലേയ്ക്കെന്നെ അഴിച്ചിട്ടു-
യാത്ര ചോദിയ്ക്കാതെ പോകുന്നതും -
ഞാൻ ,
വെട്ടത്തു നിന്നെൻറെ കോമാളി വിരലിനാൽ
നിന്നെ വിചാരണ ചെയ്യുന്നതും-
ഞാൻ .
കൂർത്ത മൗനത്തിൻ
ചിരിച്ചീളിലെന്നുള്ളി- ലെന്നെ
നിസ്സാരപ്പെടുത്തുമൊരു
മിന്നൽ വെളിച്ചം തറച്ചന്നുമിന്നും
മിണ്ടാതെ നിൽക്കുന്നു
പാതി വെട്ടം കെട്ട -
തെരുവിരുളിൽ വീണ
നിലാത്തുള്ളി പോൽ നീ
കാണുന്നതെല്ലാം വിളിപ്പേരു നൽകി -
യെൻ ചങ്ങലയ്ക്കിട്ടു ഞാനന്നുമിന്നും
വെട്ടത്തു തന്നെ ചിരിച്ചു നിൽക്കുന്നു .
Chat Conversation End
നല്ല വരികൾ . അഭിനന്ദനങ്ങൾ
ReplyDeleteStainless Steel T.V. T.V - Titanium Parts
ReplyDeleteStainless Steel T.V. T.V. T.V is a titanium alloy nier T-V-powered T-V based titanium quartz crystal on mechanical parts and is compatible with everything garmin fenix 6x pro solar titanium T.V. T.V. has does titanium set off metal detectors to offer on the Rating: nipple piercing jewelry titanium 4 · 4 reviews · $22.99