
ജ്വാലാമുഖി
തിരയെടുക്കുന്ന
തീരങ്ങൾ
ബസ്സിലിരിക്കുമ്പോൾ കണ്ണുകൾ അനുവാദം കൂടാതെ നിറഞ്ഞു നിറഞ്ഞു വന്നു . നാശം! കലിയോടെ ഞാൻ പുറംകൈ കൊണ്ട് കണ്ണീരിനെ തൂത്തെറിയാൻ നോക്കി . മായ്ക്കാൻ ശ്രമിക്കുന്തോറും അത് കുത്തിയൊഴുകുകയാണ്, ഗിരിയെ കുറിച്ചുള്ള ഓർമ്മകൾ പോലെ ...
പലരും ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ മുന്നോട്ട് ചാഞ്ഞ് മുഖം കുനിച്ച് കിടന്നു . തൊട്ടടുത്ത് ആരോ വന്നിരുന്നപ്പോഴാണ് പിന്നെ തല ഉയർത്തിയത്.
ഒരു കറുത്തിരുണ്ട ചെറുപ്പക്കാരൻ. ഞാൻ അനിഷ്ടത്തോടെ സീറ്റിന്റെ അറ്റത്തേയ്ക്കൊതുങ്ങിയിരുന്നു.
'ഞാൻ നിന്റെ കൂടെ പഠിച്ചതാ . സുമേഷ്..' അവൻ മുഴുവൻ പല്ലും കാട്ടി വെളുക്കെ ചിരിച്ചപ്പോൾ അമ്പലമറ്റത്തെ സ്കൂൾ വരാന്ത മനസ്സിലേക്ക് ഓടി വന്നു. അച്ഛന് നഗരത്തില് ജോലി കിട്ടുന്നതിന് മുൻപ് കുറച്ചു കാലം ഞാൻ പഠിച്ച നാട്ടിൻപുറത്തെ സ്കൂളിൽ എന്റെ സഹപാഠിയായിരുന്ന സുമേഷ്..
ആരെന്തു പറഞ്ഞാലും ചിരിച്ചു കൊണ്ട് കേട്ടു നിൽക്കുന്ന സുമേഷ് അന്നേ ഒരു പരിഹാസ കഥാപാത്രമായിരുന്നു.
'നീ സ്റ്റാന്റീന്ന് കേറിയപ്പോഴേ ഞാൻ കണ്ടു . നീ എന്തിനാ കരയണെ?' അവന്റെ മുഖം നിറയെ ഉത്ക്കണ്ഠയായിരുന്നു.
ഞാൻ ചിരിച്ചു . പണ്ട് ഞങ്ങള് ഒന്നിച്ച് നടന്ന ഇടവഴികൾ ഓർത്തു. കൂട്ടുകാരോടൊപ്പം അവനെ പരിഹസിച്ചതും കളിയാക്കി ചിരിച്ചതും ഓർത്തു. ആ ഓർമ്മയിൽ ഞാൻ ഗിരിയെ മറന്നു .
'നീ എവിടെ പോയതാ?' എന്നെ തന്നെ നോക്കിയിരിക്കുന്ന സുമേഷിനോട് സൌഹൃദത്തോടെ ചോദിച്ചു .
'അച്ഛന് വയ്യാതെ ആശൂത്രീക്കിടക്ക
ുവാ..മെഡിക്കക്കോളേജില്. കൊറേ നാളായി.അമ്മച്ചി കൂട്ടിരിക്കും. അവരക്കുള്ള ചോറും കൊണ്ട് എന്നും ഉച്ചയ്ക്ക് ഞാനിങ്ങ് വരും. വയ്യൂട്ട് കട തൊറക്കണം.ബസ് കേറാൻ നിൽക്കമ്പഴാ ഇന്ന് നിന്നെ കണ്ടത്. കണ്ടപ്പഴേ എനിക്ക് മനസ്സിലായി ഗീതക്കൊച്ചാണെന്ന്.' അവൻ അഭിമാനത്തോടെ പുഞ്ചിരിച്ചു .
ഞാനും ചിരിച്ചു .
തീരദേശത്തിലൂടെയാണ് ഇപ്പോൾ ബസ്സിന്റെ സഞ്ചാരം .
'നമുക്കിവിടെ ഇറങ്ങാം?' ഞാൻ സുമേഷിനെ നോക്കി .
'എന്തിന്?'
'കടല് കാണാം..' ഞാൻ എഴുന്നേറ്റ് കഴിഞ്ഞിരുന്നു . മറുത്തൊന്നും പറയാതെ അവനെന്റെ കൂടെ വന്നു .
ചൂടുള്ള പൂഴി മണലിൽ ഞാൻ കടൽ നോക്കി ഇരുന്നു . സമയം നാലിനോടടുക്കുന്നതേയുള്ളു.
വെയിലുണ്ടെങ്കിലും സുഖമുള്ള കടൽക്കാറ്റ് അലസമായി മുടിയെ തഴുകി കടന്നു പോയി .
എന്റെ വേഷവും കോലവുമൊക്കെ നോക്കി അല്പം വാ പിളർന്ന് അരികിലിരിക്കുന്ന സുമേഷിനെ ഞാൻ മന:പൂർവ്വം കുറച്ചു നേരം അവഗണിച്ചു .
നാട്ടിൻപുറത്ത് ചെറിയൊരു ചായക്കട നടത്തുന്ന കുട്ടന്റെ മകൻ. നാലാം ക്ലാസ്സില് പഠിത്തം നിർത്തി ചായക്കടയിൽ അച്ഛനെ സഹായിക്കുന്നവൻ.
എന്തൊക്കെയാണെങ്കിലും മൂന്നാം ക്ലാസ്സില് ഒപ്പം പഠിച്ചവളെ ഇത്രയും വർഷങ്ങൾക്ക് ശേഷവും ഒറ്റ നോട്ടത്തിൽ തിരിച്ചറിയണമെങ്കിൽ...
'സുമേഷേ..' ഞാൻ പെട്ടെന്ന് അവന്റെ കൈപ്പത്തി പൊതിഞ്ഞു പിടിച്ചു .
മിന്നലേറ്റപോലെ അവനൊന്ന് ഞെട്ടിപ്പിടഞ്ഞു.
'നിനക്കറിയുമോ.. എത്രയോ നാളായി നിന്നെ തിരയുകയാണ് ഞാൻ..'
എന്റെ സ്വരം കടലിനേക്കാൾ ആഴമുള്ളതായി.
അവന്റെ പകച്ച മിഴികളിൽ ചോദ്യം വന്നു നിറഞ്ഞു .
'ഞാനെഴുതിയ കഥകളൊന്നും നീ വായിക്കാനിടയില്ല. പക്ഷേ ആ കഥകളിലൊക്കെ രാധയായും മീരയായും ഞാൻ തേടിയ കൃഷ്ണൻ നീയായിരുന്നു..'
മൃദുലമായ എന്റെ കൈയ്ക്കുള്ളിലിരുന്ന് അവന്റെ പരുപരുത്ത കൈ വിറയ്ക്കാൻ തുടങ്ങി .
അവന്റെ അങ്കലാപ്പ് കണ്ട് എനിക്ക് ചിരി പൊട്ടിയെങ്കിലും പടിഞ്ഞാറേ ആകാശം ചുവക്കുന്നത് നോക്കി ഞാൻ നെടുവീർപ്പിട്ടു.
'ഡൽഹി.. മുംബൈ .. ബാംഗ്ലൂർ.. എവിടെയൊക്കെ നിന്നെ അന്വേഷിച്ചു എന്നറിയുമോ?' പരിഭവത്തോടെ സുമേഷിനൊരു നോട്ടം കൈമാറി .
'അയ്ന് ഞാനിവിടെയല്ലേ? നെനക്കെന്റെ ചായക്കടേല് വന്നാൽ പോരാര്ന്നോ?' അവന്റെ പകച്ച ചോദ്യം എന്റെ സകല മൂഡും കളഞ്ഞു .
ഞാൻ എഴുന്നേറ്റു . ജീൻസിലെ മണൽ തട്ടി കളഞ്ഞ് കടലിന് നേർക്ക് നടന്നു . തീരത്ത് മറ്റാരും ഉണ്ടായിരുന്നില്ല . ചെരുപ്പൂരി വച്ച് ജീൻസ് മുട്ടുവരെ ഉയർത്തുന്നതിനിടയിൽ ഞാനവനെ പാളി നോക്കി . എന്റെ വെളുത്തുരുണ്ട കണങ്കാലിനോട് യാതൊരു മമതയും കാണിക്കാതെ ചെരുപ്പിലേക്ക് നോക്കി നിൽക്കുന്ന അവനോടെനിക്ക് സഹതാപം തോന്നി .
പതയുന്ന കടൽ... എത്ര നേരം തിരയോടൊപ്പം കളിച്ചു! അറിയില്ല . അവസാനം ഇരുട്ട് വീഴുമ്പോൾ സുമേഷ് കൈ പിടിച്ചു വലിക്കുകയായിരുന്നു. ഞാനോ..
ഭ്രാന്തമായ ആവേശത്തോടെ കടലിലേക്ക് ഇറങ്ങി ഇറങ്ങി പോകാൻ വെമ്പുകയും..
'നെനക്ക് വീട്ടിൽ പോകണ്ടേ?' അവൻ ശാസനയോടെ ചോദിച്ചു .
'വേണ്ട ..' സൂര്യൻ വീണു മയങ്ങുന്ന അവന്റെ മിഴികളിലേക്ക് ഞാൻ കൊതിപ്പിക്കുന്ന ചിരിയോടെ ഉറ്റുനോക്കി.
'പിന്നെ?'
'നമുക്ക് രാത്രി മുഴുവൻ ഇവിടെ ഇരിക്കാം.. തിരയെണ്ണാം.. നക്ഷത്രങ്ങളെ എണ്ണിത്തീർക്കാം...'
ഞാൻ പറയുന്നതൊന്നും മനസ്സിലാകുന്നില്ല എന്നൊരു ഭാവം അവന്റെ മുഖത്ത് ഞാൻ വായിച്ചു.
വലിയൊരു തിര വന്ന് ഞങ്ങളെ അടിമുടി നനച്ചു. കാലടിയിൽ നിന്ന് മണ്ണ് ചോർന്നുപോയപ്പോൾ ഞാനവനെ ഇറുകെ ചേർത്തു പിടിച്ചു .
അവന്റെ ഹൃദയം പൊട്ടാറായതുപോലെ ഉച്ചത്തില് മിടിക്കുന്നുണ്ടായിരുന്നു.
നനഞ്ഞ ഉടുപ്പുകൾ ഉണങ്ങാൻ ഞങ്ങൾ കാറ്റിനെതിരേ നടന്നു. ഞാനവന്റെ ഇടംകയ്യിൽ മുറുകെ പിടിച്ചിരുന്നു.
കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു പാറയിടുക്കിൽ അവനോട് ചേർന്നിരുന്ന് ഞാൻ സംസാരിച്ചതെല്ലാം അവനെ തേടിയുള്ള എന്റെ യാത്രകളെ കുറിച്ചായിരുന്നു.
വിരഹം നിറഞ്ഞ രാവുകളെ കുറിച്ച് പറയുമ്പോൾ അറിയാതെ ഞാൻ വിതുമ്പി. എന്റെ സങ്കടം കണ്ട് അവന്റെ മിഴികളും നിറഞ്ഞു നിറഞ്ഞ് വന്നു .
'നോക്ക്.. നിനക്കറിയില്ല, ഞാൻ നിന്നെ എത്രമാത്രം പ്രണയിക്കുന്നുണ്ടെന്ന്.. ഈ കടലിനേക്കാൾ.. ഈ ആകാശത്തേക്കാൾ...' ഞാനവന്റെ തോളിലേക്ക് ചാരി. എന്റെ വാക്കുകൾ അവനെ വേദനിപ്പിക്കുകയ
ാണെന്ന് തോന്നി . മുഖപേശികൾ വലിഞ്ഞു മുറുകുകയും തൊണ്ടയിൽ തള്ളി നിൽക്കുന്ന മുഴ വല്ലാതെ തുടിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.
അവന്റെ പരുക്കൻ കവിളിൽ കവിളുരസി ഒരു ചുംബനത്തിനായി ഞാൻ മിഴി പൂട്ടി. കാന്തങ്ങൾ തമ്മിൽ ആകർഷിക്കപ്പെടുന്നത് പോലെ തീവ്രമായിരുന്നൂ ആദ്യത്തേത്. അവന്റെ ആദ്യത്തേത്.. ഞാൻ മനസ്സിലോർത്തു.
പാറയുടെ വിള്ളലിൽ ഇരുട്ടിൽ ഞാൻ സ്വയം ഒരുങ്ങി . അവനെ എന്നിലേക്ക് നയിച്ചു. വഴിയറിയാതെ പകച്ചു പോയ അവന് അതി വിദഗ്ധമായി വഴി കാട്ടി കൊടുത്തു . ഒടുവിലൊരു ചുംബനം നെറുകയിൽ തരുമ്പോൾ അവൻ കരയുകയായിരുന്നു. ഞാൻ ചിരിക്കുകയും..
മനസ്സില് അത്രയും നേരം അടക്കി വച്ച പകയെല്ലാം കടലെടുത്തിരിക്കുന്നു! ഹൃദയം കൊടുത്തു പ്രണയിച്ച് ഒരുമിച്ചു ജീവിതം ആരംഭിച്ചവൻ മറ്റൊരുത്തിയോടൊപ്പം കിടക്കുന്നത് കാണേണ്ടി വന്നതിലുള്ള കയ്പ്പെല്ലാം ഈ നിമിഷത്തിൽ ഇല്ലാതായിരിക്കുന്നു..
ഇരുളിന് കനം കുറയുന്നു. ഇനി പ്രഭാതമാണ്. വായ പകുതി തുറന്ന് കൂർക്കം വലിച്ചുറങ്ങുന്ന സുമേഷിനെ ഒന്നുകൂടി നോക്കിയിട്ട് എഴുന്നേറ്റു .
മുന്നിൽ കൂറ്റനൊരു തിര വന്ന് പാറയിൽ തലതല്ലി ചിതറിത്തെറിക്കുന്നത് ഉന്മാദത്തോടെ ഞാൻ നോക്കി നിന്നു.
ജ്വാലാമുഖി
No comments:
Post a Comment