
ശിവരാജന്‍ കോവിലഴികം
പുലരിപ്പൂങ്കനല്‍(കവിതകൾ)-രചന-ടി.കെ ഉണ്ണി
എന്റെ
പ്രിയപ്പെട്ട ഗുരുവും
ജേഷ്ടസഹോദരനുമായ ശ്രീ ടി.കെ
ഉണ്ണിയുടെ കവിതാസമാഹാരം.
എഴുത്തിന്റെ
വഴിയില്‍ തന്റേതായൊരു
വീഥിയൊരുക്കി ജീവിതത്തിന്റെ
ഉള്ളറകളെ ,
ഇന്നുകളുടെ
കാഴ്ചകളെ നോവുകളെ അക്ഷര
മുത്തുകള്‍ ചേര്‍ത്തു ഹാരമാക്കി
നമുക്ക് നല്കുന്നു .
ഈ
സമാഹാരത്തിലെ ഓരോ കവിതയും
നമ്മിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ്
.
ലളിതവും
ശക്തവുമായ ശൈലിയില്‍ ചിന്തകളുടെ
അടിത്തട്ടിലേക്ക് ചോദ്യങ്ങളായി
ഉത്തരങ്ങള്‍ തേടാന്‍ നമ്മെ
കൂടെകൂട്ടുന്ന രചനാ വൈഭവം
.
നമ്മെ
ആനയിക്കുന്ന എന്റെ മുറ്റത്തെ
മുല്ലയിലും പൂ മൊട്ടുകളുണ്ടാവുന്നു
!!!
പൂ
വിരിയുമോ ,കൊഴിയുമോ
തല്ലിക്കൊഴിക്കുമോ ?'
ഈ
വരികള്‍ നമ്മിലേക്ക് ചേര്‍ന്ന്
നില്ക്കുന്നു .
വളം
എലിയുംമലയും ദൈവത്തിന്‍റെ
നാട് സ്നേഹം മനുഷ്യാവകാശം
മുല്ലപ്പൂ ഒന്നിനൊന്നുമെച്ചപ്പെട്ട
അമ്പതുകവിതകള്‍ .
എല്ലാം
പിന്നീടു കുറിക്കാം ഒന്നൊന്നായി
.......ഭാഷയുടെ
ലാളിത്യം കൊണ്ടു ശ്രദ്ദേയമായ
ഈ കവിതകള്‍ വായിക്കപ്പെടെണ്ടാതാണ്.
കവിത
തൊട്ടു നില്ക്കുന്ന ഈ കവിശ്രേഷ്ട
ഗുരുവിനെ അഭിനന്ദിക്കുന്നതിനൊപ്പം
നിങ്ങളുടെ വായനയില്‍ ഈ
കവിതാസമാഹാരം ഉണ്ടാകണം എന്ന്
ആഗ്രഹിക്കുന്നു .
മനസ്സിലെ
ആകുലതകളെ പേറി സാമൂഹ്യമായ
കാഴ്ചപ്പാടോടെ ചിന്തകളെ
കവിതയാക്കുമ്പോള്‍ നിസംശയം
പറയാം ഈ ചിന്തകള്‍
നമ്മുടെതുകൂടിയാണെന്ന്....നമ്മുടെ
ചോദ്യങ്ങള്‍ ആണെന്ന് .
കലാകാരനും
എഴുത്തുകാരനുമായ ശ്രീ.
കൃഷ്ണകുമാര്‍ സി.വി രൂപകല്പനചെയ്ത മനോഹരമായ
കവര്‍ഡിസൈനും ഈ സമാഹാരത്തിന്റെ
മനോഹാരിത കൂട്ടുന്നു .കവിതകളുടെ
ഉള്ളറിഞ്ഞ കവര്‍ ചിത്രം ,ഹൊറിസോൺ പുബ്ലിക്കേഷൻസ്പ്രസാധകരായ ഈ കവിതാസമാഹാരം തീര്‍ച്ചയായും
വായനക്കാര്‍ക്ക് ഒരു
പുതുഅനുഭവംപകരുന്നതാണ് .
. പ്രിയപ്പെട്ട
കവിക്ക് എന്റെ എല്ലാ
സ്നേഹാശംസകളും ....നേരുന്നു
.......


No comments:
Post a Comment