ഗിരീഷ് മാരേങ്ങലത്ത്
അദ്ധ്യാപകൻ,കവി,ഫോട്ടോഗ്രാഫർ...
ഇന്ത്യയിലാദ്യമായി മൊബൈൽ ഫോണിലെടുത്ത ഫോട്ടോകളുടെ പ്രദർശനം സംഘടിപ്പിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ നൂറ്റിയിരുപതോളം ഫോട്ടോ പ്രദർശനങ്ങളിലൂടെ പത്തുലക്ഷത്തോളം ആളുകളിലേക്ക് 'ക്രീയേറ്റീവ് മൊബൈൽ ഫോട്ടോഗ്രാഫി' എന്ന ആശയം എത്തിച്ചു.
കാഴ്ച-ഒറ്റക്കണ്ണിലൊരുങ്ങുന്നൊ രാരവം എന്നുപേരിട്ട പ്രദർശനത്തിൽ സാമൂഹ്യവിമർശനം,പരിസ്ഥിതി,ജീവി തത്തിലെ നിമിഷങ്ങൾ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 175 ചിത്രങ്ങളും 50 വൈൽഡ് ലൈഫ് ചിത്രങ്ങളുമടക്കം 225 ചിത്രങ്ങളാണുള്ളത്.
ഏറ്റവും കൂടുതൽ മൊബൈൽ ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തിയതിനെ അംഗീകരിച്ചുകൊണ്ട് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്,യൂ.ആർ.എഫ്.വേൾഡ് റെക്കോർഡ്‌സ് എന്നിവയിൽ ഗിരീഷിന്റെ മൊബൈൽ ഫോട്ടോഗ്രാഫി ഇടം പിടിക്കുകയുണ്ടായി.
2007 ലെ എയർ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡും കുട്ടികൾക്കായി നടത്തുന്ന നൂതന പദ്ധതികളെ അംഗീകരിച്ചുകൊണ്ട് 2015 ലെ ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡും ഗിരീഷിനെ തേടിയെത്തി.
രണ്ടുപേർക്കും ലീവില്ല(കവിതാ സമാഹാരം),
ഹോ..! എന്നീ പുസ്തകങ്ങളും ഗിരീഷിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ് ട്.
നിലവിൽ കാളികാവ് ബസാർ ഗവ.യൂ.പി.സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു.
പ്രിയ ഗിരീഷ് മാഷ് കൈത്തിരി ഓൺലൈനിലേക്ക് സ്വാഗതം...!!

No comments:
Post a Comment