Saturday, 6 May 2017

തണൽ-വിനോദ് ആലത്തിയൂർ














വിനോദ് ആലത്തിയൂർ




തണൽ


തണലിന് എന്തുമാവാം...
സൂര്യനോട് 
സാറ്റ് കളിയ്ക്കാം...
വെയിൽ കൊത്തിയ
കിളികളെ
മടിയിലിരുത്താം...
നട്ടുച്ചച്ചൂടിൽ
വേരിലൊളിയ്ക്കാം...
ഭയന്ന രാത്രികളിൽ
മരപ്പൊത്തിലൊളിക്കാം...
തണലിന് എന്തുമാവാം...
മരത്തിന്
അരുതാത്തതൊക്കെ !....

No comments:

Post a Comment