Sunday, 14 May 2017

മാതൃദിനം-ശരീഫ മണ്ണിശ്ശേരി














ശരീഫ മണ്ണിശ്ശേരി




മാതൃദിനം
_________________
ശരീഫ മണ്ണിശ്ശേരി
_________________
അയാൾ കാമുകിയുമായി ചാറ്റുമ്പോഴാണ് ആ ഫോൺകോൾ_"ഹലോ, ഇത് സ്നേഹസദനത്തീന്നാണ്, സാറിന്റെ അമ്മ ഇന്നലെ രാത്രി മരിച്ചു.സംസ്കാരം അവിടെയോ ഇവിടെയോ?സാറിന് തീരുമാനിക്കാം.ഒട്ടും സംശയിക്കാതെ അയാൾ പറഞ്ഞു_"ഹേയ് ഇവിടെ ശരിയാവില്ല.അതൊക്കെ ബുദ്ധിമുട്ടാകും.പണം എത്രയെന്നു പറഞ്ഞോളൂ.എല്ലാം ഭംഗിയാവണം." 

സങ്കടഭാവത്തിലുള്ള തന്റെ ഒരു സെല്ഫിയോടൊപ്പം അയാൾ എഫ് ബിയിൽ ഇങ്ങനെ കുറിച്ചു_എന്റെ അമ്മ എന്നെ വിട്ടു പിരിഞ്ഞു.അമ്മയില്ലാത്ത വീട്, ഹോ ആലോചിക്കാൻ പോലും വയ്യ..എന്നാലും അമ്മെ ഈ മാതൃ ദിനത്തിൽ തന്നെ ഞാൻ അനാഥനായല്ലോ....കൂമ്പാരം കൂടുന്ന ലൈക്കുകളെയും കമന്റുകളെയും അയാൾ ആവേശത്തോടെ ആശ്ലേഷിച്ചു..

മാതൃദിനം

No comments:

Post a Comment