Friday, 26 May 2017

അഞ്ചിതൾപൂ-ഏവിസന്തോഷ് കുമാർ














ഏവിസന്തോഷ് കുമാർ





അഞ്ചിതൾപൂ
ഫോട്ടോ
ഓട്ടം പിടിച്ചെടുത്ത ഫോട്ടോയിൽ
നിലയ്ക്കാതെ ധ്വനിക്കുന്നു
പിന്നരങ്ങിലെയാരവo.

വധൂചിത്രം
ചികയുകയാണുമേലാകെ
ഷട്ടർ സ്പീഡിൽ കൊരുക്കുവാൻ
ഉള്ളിലുള്ളോരാഭയെ.
മിന്നി
ഇടിമിന്നലിന്റെ വിത്തുകൾ
മുളച്ചുപൊന്തിപ്പറക്കുന്നൂ
മിന്നാമിന്നികളായെങ്ങും!
ചിത്രംവര
കാറ്റ് തെങ്ങിൽ വരയ്ക്കുന്നു
ചാരു ചിത്രം, കൂരയിൽ കീഴെ
തേങ്ങുവതാരുടെ ജീവിതം ?
രാത്രികൾ
പാത്രക്കലമ്പലടുക്കള
വാർത്താക്കലമ്പൽ ടി വിയിൽ
പുറത്തുനിലാപെയ്ത്തുനിശ്ചലം!

ഏവിസന്തോഷ് കുമാർ

No comments:

Post a Comment