Friday, 26 May 2017

കാലാന്തരം-എം.സങ്














എം.സങ്





കാലാന്തരം

കരയുന്നൊരമ്മ തൻ
നെഞ്ചിലെ ചൂടിനെ
നീ തൊട്ടെടുക്കുക
ചേർന്നിരുന്നീടുക !
ഇനിയേതു രാത്രി തൻ
ഉറയുന്ന കണ്ണുനീർ
ഹൃദയത്തിലേക്കൊരു
ഉറവയായ് മാറവെ,
അമ്മയ്ക്കു താരാട്ടു
പാടി നീ നെഞ്ചിലെ
കുഞ്ഞിനെ വീണ്ടും
ഉറക്കിക്കിടത്തുക.
ഉണ്ണാതെ യൂട്ടിയോ -
രമ്മ തൻ കൈകളെ
കണ്ണീരുകൊണ്ടു
കഴുകിത്തുടയ്ക്കുക
വാക്കിന്റെ തണലേകി
നെഞ്ചോടു ചേർത്തൊരു
മുത്തശ്ശിപ്പാട്ടിൻ
നിലാവു പുതയ്ക്കുക.
വേവുന്നു നെഞ്ചകം
വേവാറ്റുമമ്മ തൻ
കണ്ണീരിനുള്ളിൽ
കലങ്ങിത്തെളിയുക
പൊയ്പോയ ബാല്യമേ
വീണ്ടും വരികെന്റെ
മുറ്റത്തു വീണ്ടും
നിറങ്ങൾ പുരട്ടുവാൻ.

എം.സങ്

1 comment:

  1. മനോഹരമീ വരികൾ...ഭാവുകങ്ങൾ

    ReplyDelete