അനുജി
കെ.
ഭാസി
ആനുകാലികങ്ങളിൽ
എഴുതുന്നു.ദൂരദർശനുവേണ്ടി
സ്ക്രിപ്ടുകൾ എഴുതാറുണ്ട്.
കവിതയ്ക്ക്
കാവ്യവേദി പുരസ്കാരം
ലഭിച്ചു.ഇപ്പോൾ
ഭാസ് ബുക്സ് എന്നപേരിലൊരു
പബ്ലിക്കേഷൻസ് സ്ഥാപനം
നടത്തുന്നു.
വിലാസം :
ഭാസ് ബുക്സ്
ഇത്തിത്താനം പിഓ
ചങ്ങനാശ്ശേരി-686535
ഓട
പുഴുവീണ
നീറ്റിലൂടൊരു
വിൺകിനാവിന്റെ
ചലനവും
ഭ്രമണവും
ചരിതാർത്ഥ്യവുംനോക്കി
അഴുകിത്തുരുമ്പിച്ച്
വീഴുന്നു
കേഴുന്നു
പുലരിത്തുടിപ്പിലെ
കാറ്റ്!
ഇവിടെ
നാമന്യരല്ലായിരം
കൈകളാൽ
ഉരുകിച്ചുവന്നൊരാലോഹം
ഇവിടെക്കിടന്ന്
ദ്രവിക്കുകില്ലീസ്വരം
പഥികരാണീവഴികൾനീളെ
ഒരുവിരൽപ്പാടിൻ
നനുത്തശിഖരങ്ങളാൽ
ഒരുമയ്ക്ക്
വേണ്ടി
വിടർന്നൊരീകൈയ്യുമായ്
ദൃഢസത്യമന്യോന്യമോതേ,
ഒഴുകിത്തടഞ്ഞു
കിടപ്പുണ്ട്
നമ്മുടെ
സ്മൃതിയിലെ
പണ്ടത്തെഗാന്ധി!
ഒരുവറ്റ്ചോറും
കലങ്ങിയ
കണ്ണുമായ് -
നരജന്മയാചനപോലെ
ഒരു
പരലുപ്പുമായ്
ആയിരംവർഷത്തെ
പതനമാകണ്ണിൽതറയ്ക്കെ
മലിനമാണിവിടം
അറയ്ക്കുന്നരോദനം,
ചലനമില്ലാത്തൊരീയോട!!!
അനുജി
കെ.
ഭാസി

നന്നായിട്ടുണ്ട്
ReplyDelete