Thursday, 23 March 2017

ഓട-അനുജി കെ. ഭാസി














അനുജി കെ. ഭാസി
ആനുകാലികങ്ങളിൽ എഴുതുന്നു.ദൂരദർശനുവേണ്ടി സ്ക്രിപ്ടുകൾ എഴുതാറുണ്ട്.
കവിതയ്ക്ക് കാവ്യവേദി പുരസ്കാരം ലഭിച്ചു.ഇപ്പോൾ ഭാസ് ബുക്സ് എന്നപേരിലൊരു 
പബ്ലിക്കേഷൻസ് സ്ഥാപനം നടത്തുന്നു.

വിലാസം :
ഭാസ് ബുക്സ് 
ഇത്തിത്താനം പിഓ
ചങ്ങനാശ്ശേരി-686535





ഓട
പുഴുവീണ നീറ്റിലൂടൊരു
വിൺകിനാവിന്റെ 
ചലനവും ഭ്രമണവും
ചരിതാർത്ഥ്യവുംനോക്കി
അഴുകിത്തുരുമ്പിച്ച്
വീഴുന്നു കേഴുന്നു
പുലരിത്തുടിപ്പിലെ കാറ്റ്

ഇവിടെ നാമന്യരല്ലായിരം
കൈകളാൽ
ഉരുകിച്ചുവന്നൊരാലോഹം
ഇവിടെക്കിടന്ന്
ദ്രവിക്കുകില്ലീസ്വരം
പഥികരാണീവഴികൾനീളെ
ഒരുവിരൽപ്പാടിൻ
നനുത്തശിഖരങ്ങളാൽ
ഒരുമയ്ക്ക് വേണ്ടി
വിടർന്നൊരീകൈയ്യുമായ്
ദൃഢസത്യമന്യോന്യമോതേ,
ഒഴുകിത്തടഞ്ഞു
കിടപ്പുണ്ട് നമ്മുടെ
സ്മൃതിയിലെ പണ്ടത്തെഗാന്ധി!
ഒരുവറ്റ്ചോറും
കലങ്ങിയ കണ്ണുമായ് -
നരജന്മയാചനപോലെ
ഒരു പരലുപ്പുമായ്
ആയിരംവർഷത്തെ
പതനമാകണ്ണിൽതറയ്ക്കെ
മലിനമാണിവിടം
അറയ്ക്കുന്നരോദനം,
ചലനമില്ലാത്തൊരീയോട!!!
               അനുജി കെ. ഭാസി


1 comment: