Wednesday, 22 March 2017

ജലം-സജദില്‍ മുജീബ്















സജദില്‍ മുജീബ്



ജലം

എറിഞ്ഞുടയ്ക്കപ്പെട്ട 
പളുങ്കുപാത്രങ്ങളുടെ 
ചിതറിയ 
ചില്ലുകഷണങ്ങളില്‍ 
ശേഷിച്ച ജലം 
പ്രത്യാശയാണ്..
സ്വപ്നമാണ്.. 
കുണുങ്ങിയൊഴുകുന്ന
പുഴയുടെ 
ഗളധമനികള്‍ 
ഛേദിക്കപ്പെട്ട് 
ഒടുവില്‍ 
കറുത്ത വിഷനീരായ് 
കുപ്പിയില്‍ നുരയുന്ന 
ജലം 
ചോരയാണ്.. 
ജീവനാണ്.. 
വിശന്ന ഗ്രാമത്തിന്റെ 
വരണ്ട മണ്ണിലെ 
പ്ലാസ്റ്റിക്‍ കുടങ്ങളുടെ 
തീരാത്ത തിരക്കില്‍ 
വേഴാമ്പലായ് 
കുടിനീര്‍ 
കാത്തുനില്‍ക്കുമവരുടെ 
സ്തനങ്ങള്‍ 
ചുരത്തുന്ന ജലം 
സമരമാണ്.. 
ജലം ...! 
പറയാന്‍ ബാക്കിവെച്ച 
കഥാന്ത്യമാണ്...
സജദില്‍ മുജീബ്


No comments:

Post a Comment