Tuesday, 27 June 2017
Sunday, 25 June 2017
പ്രഭാതവിദ്യ-കാവ്യഗുളിക412-കെ.വിഷ്ണുനാരായണന്‍
കെ.വിഷ്ണുനാരായണന്‍
പ്രഭാതവിദ്യ
കെ.വിഷ്ണുനാരായണന്‍
അനുവാദം
ചോദിക്കാതെ
അംഗമാക്കിയതില്‍
നന്ദി
ചൊല്ലുവാനൊരുങ്ങവെ
അടച്ചോ
മുന്നില്‍ വാതില്‍?
തൂക്കുവാന്‍
പോകുമ്പോഴും
ലഭ്യമാക്കേണ്ടേ
നീതികള്‍
കാരണം
കാണിക്കല്‍നോട്ടീസ്
പതിച്ചുനല്കേണ്ടയോ?
അല്പനര്‍ത്ഥം
കിട്ടീടില്‍
സംഭവിക്കും
കാര്യങ്ങള്‍
മാത്രമെന്നിതോര്ത്തീടാന്
പറ്റാത്തതപക്വമോ?
കുറിയോനിരിക്കുമ്പോള്
കസേര
വലുതാകുന്നു
വലിയ
വീടിന് മുറ്റത്തു
നില്ക്കും
വാമനരൂപമായ്!
അക്ഷമക്കാര്ക്കിജ്ജാതി
പണി
പറ്റുകയില്ലടോ!
ക്ഷമയില്ലെങ്കില്‍
കാര്യം
കൈവിട്ടേ
പോകും ദൃഡം.
അമ്പത്താറക്ഷരങ്ങള്‍
പഠിച്ചാല്‍
മലയാളമായ്
എന്നു
ചിന്തിപ്പതേ കഷ്ടം!
ഇവന്റെ
കാര്യമധോഗതി!!
ഉള്ളറിഞ്ഞു
പ്രവര്ത്തിക്കില്
പരസ്പരം
ഹൃത്തുടിപ്പുകള്‍
ചേര്ത്തുനിര്ത്തികിലേവര്ക്കും
മനസ്സെപ്പൊഴുമാദരം!
അലങ്കാരമല്ലെങ്കില്
അവസരം
അധികാരങ്ങള്‍
മുഷ്ക്കിനുള്ളതാണങ്കില്
അലങ്കോലമിതെപ്പൊഴും!
കൂപമണ്ഡൂകമേ
ലോകം
കൂപത്തിന്നു
പുറത്തല്ലോ
കടിക്കണോ
പാല്കൊടുത്തോന്റെ
കൈയ്ക്കു
തന്നെ നിരന്തരം?
അക്ഷരപ്പൊരുളറിയാതെ
തോന്നുംപടി
ചെയ്തീടില്‍
പരസ്പരം
ബഹുമാനിക്കാന്‍
തോളോടു
തോള് ചേര്‍ന്നു
നില്ക്കുവാന്
കഴിയില്ലെങ്കില്‍
വിദ്യയെല്ലാമവിദ്യയാം
ചൊറുക്കും
ചോര്‍ന്നു പോയിടും
സുപ്രഭാതമിരുണ്ടിടും!
ഠ
എന്റെ
കവിത എന്റെ ജീവിതം
23/6/2017
Saturday, 24 June 2017
അവനി-സ്മിത സജീവന്

സ്മിത സജീവന്
അവനി
എരിയുന്നു മക്കളേ , അമ്മതന്നുള്ളം
കരിയുന്നു ത്വക്കും തലമുടിയും
കദനമാണെങ്കിലും കരായാതെയിത്ര നാൾ
കനവിൻ മറവിൽ പിടിച്ചുനിന്നു
പ്രേയസിയാമെൻ തനുവിലണിയിക്കും
പ്രേമവെയിലിന്റെ നൂലിഴകൾ പോലും
ചുട്ടുപൊള്ളിക്കുന്നു നാഭീദലം വഴി
ഗർഭപാത്രത്തിൻ ഉൾക്കവചങ്ങളും
ദാഹജലത്തിൻ നീരുറവ വറ്റി
മോഹശമനികൾ തേടുന്ന ലോകം
കാണുവാനാഗ്രഹമില്ലെൻ തനയരേ
കാലനെത്താതുള്ള നിങ്ങൾതൻ വീഴ്ചകൾ
കണ്ടുപിടിക്കാതെ കൺമറയുന്നു
കന്മഷജീവിതക്കണ്ണിൻ കരടുകൾ
ചില്ലുപാത്രത്തിൽ തെളിനീരു വീഴ്ത്തി
കല്ലോലിനിയെ പിടിച്ചു കെട്ടാമോ ?
ക്രൂരതകൾ നാവു പിഴുതെടുക്കും വിധം
കാമനകൾ മുലക്കണ്ണു പിഞ്ചുമ്പോൾ
കത്തിപ്പടരുന്ന കുത്തൊഴുക്കിൽ കാല-
കല്പകത്തരുവിൻ നോവാരറിവാൻ ?
വേനലറുതിതന്നന്ത്യയാമത്തിൽ
വേരിടും വർഷദലത്തിൻ മരങ്ങൾ
അന്നു നീയേകണം വാക്കുകളറിയാത്ത
വൃക്ഷജാലത്തിനു പുനർജ്ജനിമന്ത്രം
അറിയില്ല നീയീരത്നഭണ്ഡാരയെ
അലിവോലുമാനന്ദമേകുന്നൊരമ്മയെ
അരുമയാമങ്കതലത്തിലിരുന്നു നീ
അടവികളൊന്നായ് പണിതു തീർക്കൂ
കൈവരുമന്നു നിനക്കു നിന്നെത്തന്നെ
കരുതലായ് മാറിടും തലമുറകൾ
അമ്മമനസ്സിലെ ശാദ്വലചിന്തകൾ
അമ്മിഞ്ഞപോലെ മധുരമാണേ.
വാട്ടർ കളർ-അസ്ലം തിരൂർ
ചിത്രത്തെ കുറിച്ച് അസ്ലം തിരൂർ പറയുന്നു:-
25
വർഷങ്ങൾക്കു
ശേഷം ദളപതിയുടെ രണ്ടാം ഭാഗം
വരുന്നു എന്നറിഞ്ഞപ്പോൾ
പെട്ടെന്ന് ഓർമ്മയിലെത്തിയത്
ദളപതി ഇറങ്ങിയപ്പോൾ അന്ന്
ആവേശപൂർവ്വം വരച്ച ഈ വാട്ടർ കളർ ഡ്രായിങ് ആണ്..
അത്
അന്ന് മമ്മുക്ക യെ കാണിച്ച് ഓട്ടോഗ്രാഫ് വാങ്ങുകയും
ചെയ്തു.
സൂക്ഷിച്ചു
നോക്കിയാൽ കാണാം Love
Mammootty എന്ന
ഒപ്പ്...
അവൾ-കൊട്ടാരക്കര ഷാ
കൊട്ടാരക്കര ഷാ
അവൾ
എല്ലാവർക്കും
എന്റെ പേര്,
കൊടുത്തിട്ട്
എന്നോട്
പേര് ചോദിച്ചവൾ...!
സ്വപ്നങ്ങൾ
വിൽക്കാൻ
വച്ചിരിയ്ക്കുന്നു
എന്നു
കളളം
പറഞ്ഞവൾ....!
ഓർമ്മകളുടെ
ചക്രവാളം
അരികിലാണെന്നു
കാണിച്ചു
തന്നവൾ.....
ദയാവധത്തിനു
മുൻപെന്നെ
പോസ്റ്റ്
മാർട്ടം ചെയ്തവൾ....
പിറക്കും
മുൻപെൻമകനെ
പാലൂട്ടി
വളർത്തിയവൾ....
ഒപ്പമില്ലാതെയെന്നും
ചൂടു
പകരുന്നവൾ....
പുലർകാലം
വരെ,
ഉറക്കമെനിക്കു
തന്നു
കിനാവു
കാണുന്നവൾ...
എത്ര
വൈകിയെത്തിയാലും,
വാടാത്ത
എന്റെ മാത്രം വയൽ പൂവ്....!!
കൊട്ടാരക്കര
ഷാ
ഹൗസ് ഓഫ് കലാം-ഗിരീഷ് മാരേങ്ങലത്ത്
ഹൗസ് ഓഫ് കലാം
രാമേശ്വരം
യാത്രയിൽ നിർബന്ധമായും
പോയിരിക്കേണ്ട ഒരിടം.
മഹാനായ
എ.പി.ജെ.അബ്ദുൽ
കലാമിന്റെ വീട്. .പത്രം
വിറ്റുനടന്ന കൊച്ചുകുട്ടിയിൽനിന്നു
രാജ്യം കണ്ട മഹാനായ
ശാസ്ത്രജ്ഞനിലേക്കും
രാഷ്ട്രപതിയിലേക്കുമുള്ള
വളർച്ച ഈ കുഞ്ഞുവീട്ടിൽ
നിന്നായിരുന്നു.വളർന്നുവരുന്ന
കുട്ടികൾക്ക് വലിയ പ്രചോദനം
നൽകുന്ന വാക്കുകൾക്കപ്പുറത്ത്
ജീവിതം തന്നെ സന്ദേശമാക്കി
മാറ്റിയ അപൂർവ്വം വ്യക്തികളിലൊരാൾ...
വീടിപ്പോൾ
ഒരു ചെറിയ മ്യൂസിയം ആണ്.ഒപ്പം
ചെറിയ ഷോപ്പിംഗ് സെന്ററും
പ്രവർത്തിക്കുന്നു.
കടന്നു
വരുന്ന നൂറുകണക്കിന് സന്ദർശകർക്ക്
ശരിക്കു നടന്നുകയറാൻപോലും
വലുപ്പമില്ലാത്ത വഴികൾ...
തീർച്ചയായും
കൊണ്ടുപോവണം കുട്ടികളെ...ഒപ്പം
ഓരോ കാൽവെപ്പുകളിലും അവരോടു
സംസാരിക്കുകയും വേണം...
നിരന്തര
പരിശ്രമത്തെക്കുറിച്ച്,
ലക്ഷ്യബോധത്തെക്കുറിച്ച്,
തളരാത്ത
നിശ്ചയദാർഢ്യത്തെക്കുറിച്ച്...
അവസരം
ഉപയോഗപ്പെടുത്തുമല്ലോ...
Subscribe to:
Posts (Atom)











