Monday, 5 June 2017
പെയിന്റിംഗ്-ഷറഫുദീൻ മീനടത്തൂർ
Sunday, 4 June 2017
ഉടലില്ലാത്തവർ-സനു മാവടി
സനു മാവടി
കണ്ണൂർ പേരാവൂർ സ്വദേശി
ഉടലില്ലാത്തവർ
അറുത്തെറിഞ്ഞൊരാ...
ശാഖിയിൽ
നിന്നിറ്റുവീണ
തുള്ളികൾ
കണ്ണുനീരിനുസമം
ധരയെപ്പുൽകിയൊടുങ്ങുന്നു..
കടയറുക്കപ്പെട്ടൊരാലിന്റെ
-
തറയിന്നും
ഗതികിട്ടാത്താത്മാവിനെപ്പോൽ
തണലിനെ
കിനാവ് കാണുന്നു..
വെയിലുടുപ്പുകളഴിച്ചുവെച്ചവൻ
തണലൊന്നു
പരതവേ.
ഉടലറുത്ത
മരത്തിന്റെ കാലുകൾ
ഗർഭം
ധരിച്ചൊരാ തളിരിലെ
ഒറ്റയില
നമ്രശിരസ്ക...
ഉടലറുക്കപ്പെട്ടവരുടെ
ശാപം
മഴ
മറന്ന വഴികളേറെ..
വെയിലുനക്കിത്തോർത്തിയ
വരണ്ട
കുളങ്ങൾ
വറുതിയുടെ
കാൽപ്പാടുകൾ..
നാളെ....
മരമൊരു
വര..
വെളുത്ത
ക്യാൻവാസിൽ
പച്ചനിറം
ഒഴുകിപ്പടർന്ന
ഓർമ്മവര.....
(പരിസ്ഥിതി
ദിനത്തിലേക്ക്...)
സനു
മാവടി
മഴപ്പേച്ച്-ഷാലു ജോമോൻ
ഷാലു ജോമോൻ
മഴപ്പേച്ച്
ഒരു
നനവിന്റെ അറ്റത്ത് പ്രാണനെ
കോർത്തെടുക്കുന്നത്
നെഞ്ചോട്
ചേർത്ത്
പിടിക്കാനാണ്...
ജീവനാരിന്റെ
ഇഴ
പകുത്ത്
പ്രണയമുറപ്പിക്കുന്നത്
ഒരായുസിന്റെ
വഴിയിൽ
ഒന്നിച്ച്
നടക്കാനാണ്.
നിശ്വാസങ്ങൾ
അകന്നു
പോവാത്തത്
നാലറകളിൽ
നനഞ്ഞൊട്ടിയ
രണ്ടിതളുകളാവാനും
സിരകളിലൊഴുകി
പടരാനുമാണ്..!
പക്ഷെ..,
കണ്ണാഴങ്ങളിൽ
കാഴ്ചകൾ
നേർരൂപങ്ങളായി
നീറ്റലടക്കാൻ
പാട്
പെടുമ്പോൾ
മഞ്ഞുതുള്ളിയുടെ
തണുപ്പാർന്ന
പുൽനാമ്പ്
കൺകോണിലൂടെ
ഉള്ളിലേക്കിഴയും..
മഴക്കാറിനെയെടുത്ത്
ഉടുത്തവൾക്ക്
മഴയായ്
പെയ്തു നിറയാനല്ലേയാവൂ
എന്ന്
ഒരു കടൽ ഉറക്കെ
വിളിച്ചു
പറയും..!!!
ഷാലു
ജോമോൻ
ശിലയെഴുത്ത്( എപിറ്റാഫ്)- നൂറ.വി

നൂറ.വി
ശിലയെഴുത്ത്(
എപിറ്റാഫ്)
നീ
മടങ്ങുമ്പോൾ
ഞാൻപെയ്തു
തീരാതിരിക്കാൻ
എന്റെ
മേഘങ്ങളെക്കൂടി കൊണ്ടുപോവുക,
തലതല്ലിചിതറാതിരിക്കാൻ
തിരകളേയും,
പൊഴിഞ്ഞുണങ്ങാതിരിക്കാൻ
കാടിനേയും,
പിന്നെ
കാറ്റിനേയും
നിലാവിനേയും
എന്തിന്
വെയിലു
പോലും
ബാക്കി
വെയ്ക്കരുത്,
എന്നിട്ട്
ഓർമകളിൽ
നിന്നൂരിയെടുത്ത്
സ്വപനങ്ങളെ
കഴുകി
കളഞ്ഞ്
ചുംബനങ്ങളാൽ
പൊതിഞ്ഞ്
മണ്ണിന്റെ
ഇരുട്ടിൽ
ഞാൻ
വീണ്ടും
അനാഥമാക്കപ്പെടണം,
വീണ്ടെടുക്കപ്പെടാനാവാതെ
അനന്തതയിലേക്ക്
നീയെന്നെ
വലിച്ചെറിയണം,
അവസാനം,
നാം
നടന്ന ഇടവഴികളിലെ
പച്ചകൾ
മായ്ച്ച്
നക്ഷത്രങ്ങളെ
അണച്ച്
അപരിചിതനായി
നീ
തിരിച്ചു
നടക്കണം......
നൂറ.വി
Thursday, 1 June 2017
Subscribe to:
Posts (Atom)












