Saturday, 19 August 2017

ഒരു ലൈക്ക് കൊടുക്കണേ-സുമേഷ് കൗസ്തുഭം



സുമേഷ് കൗസ്തുഭം സ്വദേശം:മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം അച്ഛൻ: പരേതനായ സുബ്രഹ്മണ്യൻ അമ്മ : സരോജിനി ജോലി: ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവ് :: ശ്രദ്ധിക്കപ്പെട്ട കഥകൾ :: ഓർമ്മയിൽ അച്ചുട്ടി, ഒരു ലൈക്ക് കൊടുക്കണേ ,സേതുബന്ധനം, കാണാമറയത്ത്, പുണ്യ മണ്ണിൽ വിശ്രമം, റേഡിയോ, എൻ ആത്മമിത്രമേ നീ പുനർജനിച്ചെങ്കിൽ ::കവിതകൾ :: അന്ത്യയാത്ര, പിറക്കാത്ത മക്കളോട് ,ബാല്യം, കറുപ്പ് അറപ്പോ.






ഒരു ലൈക്ക് കൊടുക്കണേ  ...

വാർദ്ധക്യത്തിന്റെ അവശതയിലും കണാരേട്ടൻ ഇന്നും തൂമ്പായെടുത്ത് പാടത്തേയ്ക്ക് പണിക്ക് പോകുന്നുണ്ട്. മക്കളും മരുമക്കളുംപേരകുട്ടിക ളൊക്കെയുണ്ടെങ്കിലും അദ്ധ്വാനിച്ച് ജീവിക്കു ന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണെന്നാണ് കണാരേട്ടന്റെ പക്ഷം. തൂമ്പായും കയ്യിലേന്തി ഒറ്റമുണ്ടുടുത്ത് വേപഥുവോടെ നടക്കുന്ന കണാരേട്ടൻ ഒരു മായാക്കാഴ്ച തന്നെയാണ്. പാടത്ത് തൂമ്പായെടുത്ത് കിളച്ചു മറിയ്ക്കുന്ന നേരത്താണ് അതുവഴി പോയ സൈതാലി വിളിച്ചു പറഞ്ഞത്, "അതേയ് --- ഇങ്ങ് ടെ കുടീന്ന് ചെക്കന്റെ നൊലോളി കേട്ടിരിക്കണ്, എന്താണ് ഉണ്ടായിരിക്കണത്. കുറച്ചാളുകളും കൂടി നിൽപ്പുണ്ട്." കേട്ട പാതി കേൾക്കാത്ത പാതി കണാരേട്ടൻ, ചെളിയിൽ കുതിർന്ന വേ ഷത്തോടെ വീട്ടിലേക്ക് ദ്രുതഗതിയിൽ നടന്നകന്നു ' വീട്ടിലെത്തിയപ്പോൾ കണ്ടു ചെറിയ ആൾ കൂട്ടം എന്താണ് സംഭവിച്ചതെന്ന് കണാരേട്ടന് മനസ്സിലായതേയില്ല. ഇളയ മകൻ സുധാകർന്റെ കരച്ചിലാണത്. കൂട്ടത്തിലുള്ള ഒരുത്തൻ വിളിച്ചു പറഞ്ഞു, "കണാരേട്ടാ ഇങ്ങള് ബേജാറാവണ്ട ട്ടാ " " - ... മ്മള് മെസ്സി വിരമിച്ചത്രെ, ഓന് ഇനി കളിക്കണില്യാന്ന് ' അതിന്റെ വിഷമത്തിലാ ഇങ്ങളുടെ മോൻ. മെസ്സിയോ, ആരാ പ്പത് " എന്ന ഭാവ ത്തിൽ കണാരേട്ടൻ മകനെ നോക്കി. തന്റെ എൺപത്തിമൂന്നാം വയസിലും കുടുംബത്തിനായി അദ്ധ്വാനിക്കുന്ന തന്നോട് ഇതുവരെ 'അച്ഛാ ജോലിക്ക് പോകണ്ടച്ഛാ, ഞങ്ങള് നോക്കിക്കോളാം. അച്ഛനൊരു ഭാഗത്തിരിക്ക്. എന്ന് പറയാത്തോനാ, ഏതോ ഒരുവൻ ഇരു പത്തിയൊമ്പതാമത്തെ വയസ്സിൽ കളി മതിയാക്കീന്നറിഞ്ഞപ്പോൾ, കുടുംബ ത്തൊരെണ്ണം ചത്ത പോലെ നൊലോളി ക്കണത് കണ്ടില്ലേ... കണാരേട്ടന്റെ നെറ്റി ചുളിഞ്ഞു. പെറ്റ തള്ള ചത്തു കിടക്കുമ്പോൾ വായക്കീറി കരയാത്തോനാ, "പ്ഫൂ" നെറ്റിയിലൂടെ ഒഴുകി വന്ന വിയർപ്പു കണം കൈ വിരലാൽ വടിച്ചെടുത്ത് അയയിൽ കിടന്നൊരു തോർത്തുമുണ്ട് കയ്യിലെടുത്ത് കാണാരേട്ടൻ ഝടിതിയി ൽ നടന്നകന്നു. ഇന്നും പാടത്തും വരമ്പിലും ചെളിയി ലുമൊക്കെ വിയർപ്പൊഴുക്കി തന്നെ കണാരേട്ടൻ അദ്ധ്വാനിച്ച് ജീവിക്കുന്നു. ആരും ഇന്നുവരെ കണാരേട്ടന് ഒരു ലൈക്കും കമന്റും കൊടുത്തിട്ടില്ല. അതു കൊണ്ട് നമുക്കൊരുമിച്ച് കൂട്ടത്തോടെ ലൈക്കും കമന്റും കൊടു ക്കാം, അല്ലേ.... നിങ്ങള് റെഡിയല്ലെ ..... " കണാരേട്ടാ. സൂപ്പർ " കണാരേട്ടാ കലക്കി' "ഇങ്ങ് ള് പൊളിച്ചു ബ്രോ" കണാരേട്ടാ.... ഇങ്ങളാണ് താരം" ' ഇങ്ങനെ എത്രയെത്ര കണാരേട്ടന്മാർ സ്വന്തം വിയർപ്പൊഴുക്കി, മറ്റുള്ളവരെ ആശ്രയിക്കാതെ കഠിന പ്രയത്നം കൊണ്ട് ഇന്നും ജീവിക്കുന്നു .. ശുഭം..


സുമേഷ് കൗസ്തുഭം

1 comment: