Monday, 3 July 2017

പകൽ വീട്-പ്രശാന്ത്‌ . എം














പ്രശാന്ത്‌ . എം

പ്രശാന്ത്‌ നിലയം കാലടി (പി.ഒ ) മലപ്പുറം ജില്ല പിൻ : 679582 മൊബൈൽ : 8281458446 ഇ മെയിൽ : kannan628@gmail.com
  • പാലക്കാട് ജില്ലയിലെ തൃത്താല ഡോ.കെ .ബി .മേനോൻ മെമ്മോറിയൽ എച്ച് .എച്ച് .എസ്സ് ൽ ഹയർ സെക്കന്ററി ഫിസിക്സ്‌ അധ്യാപകനായി ജോലി ചെയ്യുന്നു . 
  • പാലക്കാട്‌ ഗവൺമെന്റ് വിക്ടോറിയ കോളേജിൽ പാർട്ട്‌ ടൈം ആയി 'സൂപർ കണ്ടക്ടിംഗ് തിൻ ഫിലിമ്സിൽ 'തിയററ്റിക്കൽ സ്റ്റഡി നടത്തുന്നു . 
  • ആദ്യനോവൽ ' അസ്നയിലേയ്ക്കുള്ള ദൂരം ഇൻസൈറ്റ് പബ്ലിക്കേഷൻ , കാലികറ്റ് പ്രസിദ്ധീകരിച്ചു.
  • തുടിപ്പുകൾ എന്ന കവിതാ സമാഹാരത്തിന്റെ ഭാഗമായി. ഫ്രീക്കൻ അടിമകൾ എന്ന പ്രൊഫഷണൽ നാടകം പീപ്പിൾസ് തീയറ്റർ അരങ്ങിലവതരിപ്പിച്ചു. ഡേ ഔട്ട് ഉൾപ്പടെ രണ്ടു നാടകങ്ങൾ കൂടി കുട്ടികൾക്കായ് രചിച്ചു.









പകൽ വീട്
വയസ്സേറെയായെന്നാരോ,
ഉള്ളിലൊരു സങ്കടപാച്ചിൽ പോൽ.
ഒറ്റയ്ക്കിരുന്നു മടുത്ത പകലുകൾ,
കൂട്ടുകൂടാനിടമില്ലാത്ത തെരുവുകൾ,
കൂട്ടിവച്ചതിലൊരുപിടി കൊണ്ടൊരു
പകൽവീടു തീർക്കണമീ -
പറമ്പിലെ മൗനമുടയ്ക്കുവാൻ.
പിന്നെ,
അനാഥമാകുന്ന ദിനങ്ങൾതൻ പാതിയിലേയ്ക്ക്
ക്ഷണിയ്ക്കണമൊറ്റ തിരിഞ്ഞ ഹൃദയങ്ങളെ .
പാട്ടും ചിരിയുമായ്, വായനക്കൂട്ടമായ്,
ഇടയ്ക്കൊന്നു മയങ്ങുവാൻ വേണ്ടിയൊരു
കൂടൊരുക്കേണമിനിയേറെ ഇല്ലല്ലോ ദൂരം,
ഓർമ്മപ്പെടുത്തുന്നു നെഞ്ചിലെ ഘടികാരം.

3 comments:

  1. നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. ഒരുപാട് സ്നേഹമീ വായനയ്ക്ക്

      Delete
    2. പകലെങ്കിലും ഒരു തണലാ കാo നമുക്ക് നാടിൻ നന്മകൾ കാക്കാം

      Delete