പീജി നെരൂദ
മട്ടൻ
ബിരിയാണി
പരിഷ്കാരിയായ മകന്റെയും മരുമകൾക്ക് ഒപ്പം എൺപത്തിയാറ് കഴിഞ്ഞ പിതാവ് ഹോട്ടലിൽ കയറി. പിതാവിന്റെ മുന്നിൽ കണ്ട കാഴ്ച അമ്പരപ്പിച്ചു. ചുറ്റും തൂക്കി ഇട്ട ബൾബുകൾ, അതും അരണ്ട വെളിച്ചം തന്നെ. പുതുമണം പരത്തുന്ന വസ്ത്രം ധരിച്ചവർ. സംസാരിക്കാതെ ആഹാരത്തിൽ ശ്രദ്ധിച്ച് കഴിക്കുന്നവർ. വളരെ സാവധാനം കഴിക്കുകയാണ് പലരും .
യൂണിഫോം ധരിച്ച വെയിറ്റർമാർ അവർ ഓടി പായുകയാണ് പത്രം എടുക്കുന്നു , ആഹാരം കൊണ്ട് ക്കൊടുക്കുന്നു ടിപ്പ് കിട്ടുബോൾ ഉള്ളിൽ നിന്ന് ഒരു ചിരിയും വെയിറ്റർ പാസ്സാക്കി നടന്ന് നീങ്ങുന്നു. ഏസിയുടെ തണുപ്പ് ഷർട്ടിലൂടെ അരിച്ച് ഇറങ്ങി ആകെ കുളിര് കോരുന്നു.ഇരുന്ന കസേര എൺപത്തിയാറ് കാരന്റെ ചന്തി ഒരു ഭാരം എന്ന കണക്കെ മസില് പിടിച്ച് നിന്നു.
ആകെ ഒരു അസ്വസ്തത വയസ്സനിൽപടർത്തി. ഇറങ്ങി പുറത്തേക്ക് പോയാലോ എന്ന ചിന്തയെ മസ്സില് പിടിച്ച കസേര അമർത്തി ഇരുത്തി.
എൺപതുകാരന്റെ മുമ്പിൽ കൊണ്ടു വെച്ച മട്ടൻ ബിരിയാണിയിൽ ദയനീയമായി നോക്കി മകനും മരുമകളും ബരിയാണി സ്പപൂണും. ഫോർക്കും ഉപയോഗിച്ച് കഴിക്കുകയാണ് .
വയസ്സൻ തന്റെ മുമ്പിൽ ഇരിക്കുന്ന സ്പൂണും ഫോർക്കും ഒരു പുഴുവിനെ നോക്കുന്ന രീതിയിൽ തന്നെ നോക്കി. എറുകണ്ണിട്ട് മരുമകളെ ഒന്ന് നോക്കി മരുമകളുടെ തറപ്പിച്ച നോട്ടം അയാളെ യാന്ത്രികമായി ഫോർക്കും, സ്പൂണും വേഗം കൈയിലെടുത്തു. ഫോർക്കും, സ്പൂണും കൈയിലിരുന്നു പെട പെടന്ന് പിടിച്ചു. മനസ്സില്ല മനസ്സോടെ കഴിച്ച് തുടങ്ങി അയാൾ ഇറച്ചി ഫോർക്കിൽ കുത്തി വായിലേക്ക് ഇട്ടു ചവച്ച് തുടങ്ങി വായിൽ ഇറച്ചിക്ക് ഒപ്പം തടഞ്ഞ എല്ലിൻ കഷ്ണം നന്നായി ഒന്ന് കടിച്ച് നോക്കി പൊട്ടുന്നില്ല.
പുറത്തേക്ക് തുപ്പാൻ ഒരുങ്ങിയതും മരുമകളുടെ വീർത്ത മുഖം കണ്ട് വയസ്സൻ വായിൽ തന്നെ എല്ലിൽ കഷ്ണം ഒളിപ്പിച്ചു. ഇപ്പോൾ എന്താ ചെയ്യുക ഒരു വഴിമാത്രം സർവ്വശക്തിയും എടുത്ത് ശ്വാസം ഉള്ളിലേക്ക് വലിച്ച് വയസ്സൻ ഒറ്റ വിഴുങ്ങ് ….
സ്വയം തൊണ്ടയിൽ കുത്തി പിടച്ച് വയസ്സൻ കസേരയിൽ പിടച്ച് നിന്ന് തറയിൽ വീണു.
പീജി നെരൂദ
.

No comments:
Post a Comment