Sunday, 11 June 2017

ചിറകറ്റു പോയ ചിത്രശലഭം-ശൈലേഷ് പട്ടാമ്പി















ശൈലേഷ് പട്ടാമ്പി



ചിറകറ്റു പോയ ചിത്രശലഭം
ചിറകറ്റു പോയ ചിത്രശലഭം ഞാൻ,
പനിനീർ ദളങ്ങളിൽ
കണ്ണീരിന്റെ നനവു
നുണയുന്ന ചിറകറ്റുപോയ
ചിത്രശലഭം ഞാൻ....
കനവു കണ്ടുറങ്ങിയ 
ദിനങ്ങൾ, ഇന്നു നൊന്തു പിടയുന്ന ദിനങ്ങളാകവെ...
സ്വപ്നങ്ങളും മോഹങ്ങളും
എൻ നേർത്ത ചിറകിൽ വർണ്ണങ്ങളേകവെ...
പാറിപ്പറന്നൊടുവിലാ പരിഹാസമാം 
ചിലന്തിവലയിൽ അകപെടവേ...
ചിറകടിച്ചു ഞാൻ പ്രാണരക്ഷാർധം...
ഒടുവിൽ എൻ ഒരു ചിറകറ്റ്
പനിനീർ ദളത്തിൽ പതിക്കവെ  
ആരോരുമില്ലാതെ
സ്വയം മിഴിനീർ വാർക്കുന്ന
പാവം ചിറകറ്റ ചിത്രശലഭം ഞാൻ .
ശൈലേഷ് പട്ടാമ്പി

No comments:

Post a Comment