Sunday, 11 June 2017

തെറ്റിദ്ധരിക്കപ്പെട്ടവർ-സംഗീത് കാരക്കോട്














സംഗീത് കാരക്കോട്





തെറ്റിദ്ധരിക്കപ്പെട്ടവർ 
വെന്ത ചുടുചോറിന്റെ
ഗന്ധം നാസികത്തുമ്പിലൂടെ
ഇരച്ച് കയറിയപ്പോൾ
ആമാശയ പ്രേരണയാൽ
കൈകൾ അക്രമാസക്തരായതാണ്.
ഞാൻ കള്ളനല്ല....!

ഉയിരറ്റുപോകാതിരിക്കാൻ
ഒരിറ്റ് നീരുതേടി
മണ്ണാഴങ്ങളിലേയ്ക്ക്
വേരിറങ്ങിയപ്പോൾ
അറിയാതെ പുഷ്പിച്ചതാണ്.
ഞാൻ വേശ്യയല്ല.

ഉപ്പ് ഒരു ആർഭാടമാകുമ്പോൾ ....
ഉപ്പു ചേർക്കാതെ ഊണ് കഴിക്കുന്നവർ
കണ്ണീരുപ്പ് രുചിയറിഞ്ഞവർ
തന്നെയാണ്.
സംഗീത് കാരക്കോട്

No comments:

Post a Comment