Wednesday, 24 May 2017

ഒഴിഞ്ഞകൊട്ടാരം- Dr.സുരേഷ് മൂക്കന്നൂർ











Dr.സുരേഷ് മൂക്കന്നൂർ






ഒഴിഞ്ഞകൊട്ടാരം


അതിരുകളില്ലാത്താഡംബരമായ്
അറിയും നാമീക്കൊട്ടാരം
എത്രവിശാലം ഇടനാഴികകളും
വിസ്‌തൃത മുറികൾ വരാന്തകളും
വാനം മുട്ടാൻ മേൽക്കൂര
ദിക്കുകളെട്ടും ഭിത്തികളോ ?
കൊച്ചുമനുഷ്യനു പാർക്കാൻമാത്രം
ഇത്ര വലിപ്പം ബഹുകേമം !
അധികാരത്തിൻ ശക്തികൾ തീർക്കും
മാണിമേടകളതിനിസ്സാരം
നിന്നനിലയ്‍ക്കു  ക്ഷയിച്ചേപോയി
മന്നവരെല്ലാം പലകാലം
ഇന്നീക്കാണും കൊട്ടാരം
സ്വപ്നംകണ്ടു പടുത്തോരും
പട്ടടപൂകി പട വെട്ടി
കേട്ടുമറഞ്ഞു നിറദീപം
മണ്ണിന്നടിയിലിരിപ്പുണ്ടേ
മന്നവർ ശിൽപ്പികളതിഗൂഢം
കണ്ണുമിഴിച്ചിതു കാണുന്നേരേ
കണ്ടറിയുന്നേ ഗതകാലം?

✍ Dr.സുരേഷ് മൂക്കന്നൂർ

No comments:

Post a Comment