Tuesday, 16 May 2017

വർഷം-സുഖദൻ















സുഖദൻ
ഹെഡ് മാസ്റ്റർ 
പി.സി.എ.യു.പി.എസ്സ് പരിയാപുരം 
മലപ്പുറം 





വർഷം

തീഷ്ണമായ വേനലറുതിയിൽ നിന്റെ കവിളുകൾക്ക് വെയിലിന്റെ 
മണമായിരുന്നു. ചുണ്ടിൽ ഉപ്പിച്ച കാറ്റുകൾ ഉണങ്ങിപ്പിടിച്ചിരുന്നു. മുടിയിഴകളിൽ ചേക്കേറിയ 
വെയിൽപ്പിറാവുകൾ.. കഴുത്തിൽ മണൽക്കരയേറിയ വെൺശംഖിന്റെ മർമ്മരം തീനാവുകൾ മുളങ്കാടുകൾ തിന്നു തീർക്കുന്ന
നെഞ്ചിടിപ്പ്.. കാത്തുചേർത്ത് നിൽക്കവെ അതിനിടയിലും എന്റെ പേര് കേൾക്കാമെന്ന് 
എനിക്കുറപ്പായിരുന്നു. അത്രമേൽ നീയെനിക്ക് 
വർഷമായിരുന്നു.


സുഖദൻ

1 comment: