Sunday, 21 May 2017

മരണമൊഴി-പ്രിന്റ്റു മാത്യൂ.എം.എച്ച്














പ്രിന്റ്റു മാത്യൂ.എം.എച്ച്



മരണമൊഴി


നിറയെ സ്വപ്നം കൊണ്ട് നടന്നവൾ.ഒരിക്കൽ വഴിവക്കിലെ ചതുപ്പിൽ നിന്ന് ഒരൂ കൂട്ടം അവളെ പൊക്കി എടുക്കുബോൾ, അഴുകി തുടങ്ങിയ അവളുടെ സ്വപ്നങ്ങൾക്ക് മുൻപിൽ പലരും തലതാഴ്ത്തി. മൂക്ക് പൊത്തി.ചർദ്ധിക്കാൻ വന്നവർ ഓക്കാനിച്ച് കൊണ്ട് ഓടി മാറി.അപ്പോഴും അഴുകാതെ കൈയിൽ ചുരുട്ടിപിടിച്ചതവളുടെ മരണ മൊഴി. എന്റ്റെ മരണമൊഴി, നിങ്ങളോടെനിക്ക് പറയാനുള്ളത്. ഞാൻ മരിച്ചുകഴിഞ്ഞെന്നറിയാം. നാറ്റം വമിച്ചെന്നറിയാം. അഴുകിയെന്നറിയാം.എനിക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഞാനെന്നറിയാം. എനിക്ക് കുഴിയെടുക്കരുത്,പെട്ടിപണിയരുത്,പൂക്കളാൽ മൂടി അർച്ചന നടത്തരുത്,തെരുവിലെറങ്ങരുത്,മെഴുക് തിരികൾ തെളിയിക്കരുത്. എന്നെ ഇരുട്ട് മുറിയിലിട്ട് ഇനിയും അഴുകിക്കരുത്, വെട്ടി കീറരുത്. എന്നെ വേണ്ടവർ എന്റ്റെ അമ്മയും അച്ചനുമല്ല.അവർ അഞ്ചു പേർ...അവർക്ക് വേണ്ടത് നൽകുക... എന്റ്റെ കണ്ണുകൾ!! പാതി അഴുകിയില്ലേ??അത് പിഴുതെടുക്കുക. അഞ്ചുപേരിൽ ഒരുവനുണ്ട്,കറുത്ത് തടിച്ചവൻ,കൈയിലൊരു ചരട് കെട്ടിയവൻ. എന്റ്റെ കണ്ണ് കണ്ട് കാമം ഏറിയവൻ.എന്നെ ശക്തമായി ഭോഗിച്ചതവനാണ്..എന്റ്റെ കണ്ണിൽ നോക്കി. എന്റ്റെ കണ്ണുകൾ അവന് നൽകുക. ആർത്തിയോടെ അവനത് തിന്നുന്നത് കാണാം. കണ്ണുകളടയ്ക്കരുത് നിങ്ങൾ...കണ്ട് നിൽക്കണം. എന്റ്റെ നാവ്!!... കണ്ടില്ലേ, അഴുകിയവ വായും തുറന്ന് പുറത്തേക്ക് വന്നിരിക്കുന്നത്.ആ രാത്രി അത് പിഴുതെടുക്കുവാൻ വന്നത് അവനാണ്,കൂട്ടത്തിലെ കുള്ളൻ. നിങ്ങളറിയും സഖാവെന്ന് വിളിക്കപ്പെട്ടവൻ.. അവന്റ്റെ ലിംഗം കൊണ്ട് എന്റ്റെ നാവ് കീറിയതവനാണ്. പറിചെടുക്കുക എന്റ്റെ നാവ്, നിങ്ങളുടെ നടുവിൽ അവനുണ്ട് ആ കുള്ളൻ.അവനെറിഞ്ഞ് കൊടുക്കുക. ആർത്തിയോടെ അവനത് നക്കുന്നത് കാണാം. കണ്ണടയ്ക്കരുത്,കണ്ടു നിൽക്കുക നിങ്ങൾ.. എന്റ്റെ മാറിടങ്ങൾ..!! കണ്ടില്ലെ..ചോരവറ്റിയവ താഴ്ന്ന് പോയത്. നെഞ്ചും കൂട് തകർന്നത് കണ്ടില്ലെ. അതവനാണ്. കൂട്ടത്തിലെ ഖദറിട്ടവൻ,വെള്ള വസ്ത്രം കൊണ്ട് ശരീരം മൂടിയവൻ നിങ്ങൾക്ക് മുന്പിൽ മൂക്ക് പൊത്തി നിൽപ്പുണ്ട്.താഴ്ന്ന് പോയ മാറു പറിച്ചെടുക്കുക,അവനിട്ട് കൊടുക്കുക..അവനത് മാന്തുന്നത് കാണാം..ആരും കാണാതെ ചവക്കുന്നത് കാണാം. കണ്ട് നിൽക്കുക കണ്ണടയ്ക്കരുത് നിങ്ങൾ.. എന്റ്റെ അടിവയറ് കണ്ടില്ലേ നിങ്ങൾ..കീറി കുടലു പുറത്ത് വന്നിരിക്കുന്നത് കണ്ടില്ലേ? അതവനാണ്.. കൂട്ടത്തിലെ പ്രായം കുറഞ്ഞവൻ..അവനെന്നെ ഭോഗിച്ചില്ല.പകരം ഇരുബ് കയറ്റി എന്റ്റെ അടിവയറ് ഉഴുതുമറിച്ചവൻ രസിച്ചതെനിക്കിപ്പോഴും കേൾക്കാം..എന്റ്റെ വയറും കുടലും യോനിയും അവനുകൊടുക്കുക അവനിനിയും രസിക്കുന്നത് കാണാം.. കണ്ണടക്കരുത് നിങ്ങൾ.. കണ്ട് നിൽക്കുക.... ബാക്കിവെരുന്നതെന്റ്റെ അഴുകിയ തൊലിയും മുടിയും കൈയും കാലുകളുമാണ്..അതവൾക്ക് നൽക്കുക.നിങ്ങളുടെ കൂട്ടത്തിലെ ആ പേര് കേട്ട സ്ത്രീക്ക്! ചായം കൊണ്ട് ചുണ്ട് ചുവപ്പിച്ചവൾക്ക്..അവൾക്ക് വേണ്ടത് പണമാണ്. എന്നെ കെട്ടിപൂട്ടി അവൾക്ക് നൽകുക, നാളെ എന്റ്റെ അഴുകിയ ശരീരത്തിനു ആളെ തേടിയവൾ ഈ ചന്ത നിരങ്ങുന്നത് കാണാം.. കണ്ണടയ്ക്കരുത് കണ്ട് നിൽക്കുക നിങ്ങൾ... കണ്ണടയ്ക്കുന്നുവോ നിങ്ങൾ.... അരുത് കണ്ട് നിൽക്കുക... കൈ വരിഞ്ഞുകെട്ടി.. വാ മൂടിക്കെട്ടി..നിവർന്ന് നിൽക്കുക... നാളെ വരും, എനിക്ക് വേണ്ടി നൂറ് കൂട്ടം ആളുകൾ...അവരോടൊപ്പം കൂടുക..... എന്നെ പെട്ടിയിലാക്കരുത്,കുഴിച്ചിടരുത്...ഇതെന്റ്റെ മരണമൊഴി,നിങ്ങളോടെനിക്ക് പറയാനുള്ളത്..


പ്രിന്റ്റു മാത്യൂ.എം.എച്ച്

No comments:

Post a Comment