Thursday, 11 May 2017

കാലാന്തരങ്ങളിൽ-റഫീക്ക് ആറളം














റഫീക്ക് ആറളം
ഞാൻ റഫീക്ക് ആറളം ,കണ്ണൂർ ജില്ലയിൽ ആറളം പഞ്ചായത്തിൽ മലയോര ഗ്രാമമായ ചെടിക്കുളം ആണ് ജന്മദേശം ,പ്രവാസിയാണ്.എഴുത്തിൽ തൻ്റേതായ ശൈലി സ്വീകരിക്കാനാണേറെയിഷ്ടം.തീഷ്ണമായ പ്രവാസത്തിലെ കനൽചിന്തകളിലേക്ക് ചുറ്റുപാടുകളിലെ കാഴ്ചകളിലൂടെ കവിതയെ നടത്താറുണ്ട്.കാലിക പ്രസക്ത വിഷയങ്ങളിൽ ചെറു കവിതകളിലൂടെ സംവദിക്കാനേറെയിഷ്ടം..




കാലാന്തരങ്ങളിൽ

ഡാങ്കിനിയുടേയും
കുട്ടൂസന്റെയും
കൈയിൽ നിന്ന്
രാജുവിനെയും
രാധയെയും രക്ഷിച്ചാലേ
മായാവി അത്ഭുതമാകൂ..!

അത്ഭുത ജീവികളിൽ
നിന്ന് കാടിനെയും
മൃഗങ്ങളെയും രക്ഷിച്ചാലേ
'ഡിങ്കൻ " രക്ഷകനാവൂ...!

വന്യമൃഗങ്ങളിൽ നിന്ന്
മുയൽക്കുഞ്ഞുങ്ങളെ
സംരക്ഷിച്ചാലേ 
"കപീഷ് സാഹസികനാവൂ..!

ബാലമംഗളവും
പൂമ്പാറ്റയും
ബാലരമയും മറന്നു കഴിഞ്ഞു.!

അത്ഭുത വടിയുടെയും
അത്ഭുത വാലിന്റെയും
കാലവും കഴിഞ്ഞു..!

അത്ഭുതദ്വീപും
അത്ഭുതവിളക്കും
കാലഹരണപ്പെട്ടു.

ആലിബാബ 
പാലായനം ചെയ്യപ്പെട്ടു.!
കള്ളൻമാർ സംരക്ഷിക്കപ്പട്ടു.!

മുത്തുവിനെയും
വിക്രമനെയും കൂടെ കൂട്ടി
"ലുട്ടാപ്പി" അവതാരവുമായി..!

ആമച്ചേട്ടൻ ഇഴഞ്ഞ് ജയിച്ചതും
മുയൽ ഉറങ്ങി തോറ്റതുക്കൊയും
കാട്ടിലാണ് കഥ നടന്ന തൊക്കെയും..!

ഇത് നാടാണ്.!
ഇവിടെ നമുക്ക്,

പശുവിനെയും പട്ടിയേയും
 മനുഷ്യരേയും ചേർത്ത്
പുതിയ തിരക്കഥയെഴുതാം.

എഴുതുന്നവരെ സംരക്ഷിക്കാം
വായിക്കുന്നവരെ കൊല്ലാം..!

റഫീക്ക്.ആറളം.

1 comment:

  1. നന്ദി.
    വരി ചേർത്തതിന്.
    ആശംസകൾ പ്രാർത്ഥനകൾ.

    ReplyDelete