സലാം ഒളവട്ടൂര്‍
ഓര്‍മകള്‍
വാര്‍ധക്യത്തില്‍
ഓര്‍ത്തു നോക്കാനായി
കോര്‍ത്ത് വെക്കണമെനിക്കന്‍റെ
ഇല്ലായ്മയില്‍ നിറം മങ്ങി
വല്ലായ്മ തോന്നിയ ബാല്യവും
വികൃതികള്‍ വിതറി
കുരത്തക്കേട് പുരസ്ക്കാരമേറെ
വാങ്ങി കൂട്ടിയ കൗമാരവും
ചെമ്മണ്‍ പാതയിലും
ഒറ്റയടി പാതയിലും
പുഞ്ചിരിയില്‍ നുണഞ്ഞു പോയ
പ്രണയ മധുരം നിറഞ്ഞ
യൗവ്വനവും
കോര്‍ത്ത് വെച്ചോര്‍ക്കണമെനിക്ക്
തിര തേടി വരാത്ത
തിരക്കൊഴിഞ്ഞ വാര്‍ധക്യ
തീരത്തിരുന്ന് ...

No comments:
Post a Comment