Monday, 22 May 2017

പ്രണയമെഴുതുമ്പോള്‍-സന്തോഷ് മലയാറ്റിൽ














സന്തോഷ് മലയാറ്റിൽ


പ്രണയമെഴുതുമ്പോള്‍
പ്രണയമെഴുതുമ്പോള്‍
ഏറ്റവും ഭംഗിയുള്ള
അക്ഷരങ്ങളിലെഴുതണം..

വേദനപുരളാത്ത 
വാക്കുകള്‍ തേടണം
ഒരോ വരികളിലും
സ്നേഹം നിറക്കണം..

പദങ്ങളില്‍ ആര്‍ദ്രത 
തുടിക്കണം
മിഴിയില്‍ കൗതുകം 
കണ്ടെത്തണം

ഹൃദയംകൊണ്ട് എന്റെത്
മാത്രമെന്ന് സ്വയം
ആണയിട്ടുറപ്പിക്കണം..

അകല്‍ച്ചകളില്‍ നോവിന്റെ വഴികണ്ണുമായ്
കാത്തിരിക്കണം..

മനസ്സിലെ പ്രാര്‍ത്ഥനകള്‍ക്ക്
പ്രണയമെന്ന് മാത്രം പേരിടണം..

എങ്കിലേ...!!
വലിച്ചടച്ച വാതിലിനു
മുന്നില്‍ നിന്ന്
ഉറക്കെ കരയാനാകൂ..
ഭ്രാന്തനെന്ന വിളിയില്‍
ഉച്ചത്തില്‍ ചിരിക്കാനാകൂ...!!

ചന്തു

No comments:

Post a Comment