Tuesday, 2 May 2017

മരുഭൂമിയറിയുന്നു-സജദില്‍ മുജീബ്
















സജദില്‍ മുജീബ്

മരുഭൂമിയറിയുന്നു
വേവിടങ്ങളിലൊരു 
മണല്‍ക്കാറ്റ് 
വേദനയുടെ 
ചൂളം മൂളുന്നു.. 

ഉറവ വറ്റിയ 
മണല്‍ച്ചുഴികളില്‍ 
ജീവിതം പിന്നെയും 
ഉയിര്‍ച്ചുവപ്പ് തേടുന്നു.. 

തോല്‍വിയിലേക്ക് 
പട നയീച്ചവനെ 
എതിരിടാനാകാതെ 
വിജയത്തിലേക്ക് 
തോറ്റോടുന്നു
ചോരക്കിനാവുകള്‍..,

ആഴക്കടലാകാശത്തില്‍ 
ചിറകു വീശി നീന്തി 
അനന്തയഗാധം തേടുന്നു
കുഞ്ഞുചിരിപ്രാവുകള്‍..

എല്ലാം 
മരുഭൂമിയറിയുന്നു.. 
സജദില്‍ മുജീബ്

No comments:

Post a Comment