
സാബു ചോലയിൽ
പ്രണയ
ഭാഷ്യങ്ങൾ
പുലർ യാമത്തിലെ സ്വപ്നത്തിൽ വന്ന
ഏഴു ചിറകുള്ള മാലാഖയുടെ
നറു പുഞ്ചിരിയല്ലേ പ്രണയം .
ഉൾക്കാമ്പില്ലാത്ത ഇഷ്ടങ്ങളുടെ
പുറന്തൊലികളിൽ
പുറന്തൊലികളിൽ
കാലം തേച്ചു പിടിപ്പിച്ച
വർണ്ണങ്ങളല്ലേ പ്രണയം .
വിണ്ടുണങ്ങിയ മൺകട്ടകൾ
മരിച്ചു കിടക്കുന്ന
പാട വരമ്പിലെ
തൊട്ടാവാടിപ്പൂക്കളല്ലേ
പ്രണയം .
ചൊല്ലിപ്പതം വന്ന
കഥാ ഗതികളിൽ
പൊട്ടിപ്പുറപ്പെട്ട
കലാപമല്ലേ പ്രണയം .
ഇന്നലെകളുടെ
പഞ്ഞങ്ങളിൽ പെയ്ത
ചെറുമഴയിൽ മുളച്ച
വെൺ കൂണല്ലേ പ്രണയം .
മരണമെന്ന ശാന്തതയ്ക്കപ്പുറവും
വിടർന്നു നിൽക്കുന്ന
നിത്യ കല്യാണിയല്ലേ പ്രണയം .
നീയെന്ന ഇസത്തിൽ നിന്ന്
ഞാനെന്ന
പ്രത്യയ ശാസ്ത്രത്തിലേയ്ക്ക്
അദൃശ്യമായി വരച്ചിട്ട
ഹൃദയ രേഖയല്ലേ പ്രണയം
സാബു
ചോലയിൽ
Pranayam....?😀😀😀
ReplyDelete