നൂറ
രഫ്ത
രഫ്ത ഒരു ഗസൽ മാത്രമല്ല
രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല
രചന : ഷിഫാ സക്തർ
കഥാസമാഹാരം
സൈകതം ബുക്ക്സ്
കൂത്താട്ടുകുളം
എറണാകുളം
"മുജേ
ചൽതേ ജനാ ഹേ...."
ഒരു ഗസലിന്റെ വരിയെങ്കിലും മൂളാതെ വായിച്ചവസാനിപ്പിക്കാനാവാത്ത ഒരു പിടി നല്ല കഥകളാണ് ശിഫ സക്തറിന്റെ "രഫ്ത ര ഫ്ത ഒരു ഗസൽ മാത്രമല്ല ".ഇടയ്ക്കിടെ കടന്നു വരുന്ന ഗസ ലോർമകളും,നഷ്ടപ്പെട്ടു പോവാത്ത ചില നഷ്ടബോധങ്ങളും, വേദനകളും,പ്രണയവുമൊക്കെവായനക്കാ രന്റെ ഹൃദയങ്ങളിലും നിറക്കുന്ന കഥകൾ.
മരങ്ങളുടെ വേരുകൾ ഇണചേർന്നുകിടക്കുന്ന ഭൂതകാലത്തിന്റെ ഇടവഴികൾ തേടുന്ന "പൂവുകളുടെകുന്നിറക്കം'',മാറ് റങ്ങളുടെ കുത്തൊഴുക്കിൽ പതറി സ്വയം പിൻ വാങ്ങിയ രാഘവന്റെ "മരണത്തിന്റെ കൊളാഷ് ", ചുവന്ന ദുപ്പട്ടയും തിളങ്ങുന്ന മുക്കുത്തിയുമണിഞ്ഞ " ബട്തലയിൽ നിന്നുള്ള വിശേഷങ്ങൾ ", " കനകാംബരം പൂത്തവഴികൾ", " ഒരു സാധാരണപ്രണയകഥ " എന്നിവയെല്ലാം നഷ്ടപ്രണയത്തിന്റെ പറിച്ചെറിയപ്പെടാനാവാത്ത ഓർമ്മകളാണ്. പുഴകളും, കുന്നുകളും, വയലുകളുമൊക്കെ മറ്റെന്തോആയിതീർന്ന കെട്ടകാലത്തിന്റെ കാഴ്ചയുള്ള " പേരു മാറ്റം".
നീലയിൽ ചുവന്ന പൂക്കളുള്ള സാരിയിൽ ഒരു നേർത്ത വാഴത്തണ്ടു പോലെ തൂങ്ങി നിന്ന സരയു ,രണ്ടു വാചകങ്ങളിലൊരാത്മഹത്യാ കുറിപ്പെഴുതിയ കെസിയ, ആകാശത്തിന്റെ നിറമുള്ള കത്ത് കാത്തു നിന്ന വടക്കേ ലെ അന്ത്രു, കാരോട്ടെ ഉസ്മാൻ തുടങ്ങിയ കഥാപാത്രങ്ങൾ മനസിനേറ്റ ഉണങ്ങാത്ത മുറിവുകളാണ്.
അരച്ച പച്ച മൈലാഞ്ചിയുടെ മണവും, മുഹസിന്റെ ഗസലിന്റെ ശോകവും, പ്രണയവുമിഴചേർന്ന, അവതരണംകൊണ്ട് വിസ്മയിപ്പിച്ച കഥയാണ് "രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല ". എഴുത്തുകാരന്റെ യാതനകളെ വരച്ചു കാണിക്കുന്ന "യാത നാ വേതനം ", പുതിയ കാലത്തിന്റെ സ്വാർഥതയും, ഭീകരതയും കാണിക്കുന്ന " യുവാക്കളെ നിങ്ങളെവിടെ ", "ഞാൻ എന്ന രാജ്യദ്രോഹി " എന്നിവയും വേറിട്ട വായനാനുഭവങ്ങളാണ്.' മുകളിലുള്ള ആൾ'' എന്ന കഥയിലെ സജ്ന ഇന്നും എന്നെ വേദനിപ്പിക്കുന്ന എന്റെ ചുറ്റിലുമുള്ള നേർകാഴ്ചകളാണ്. പ്രവാസത്തിന്റെ ഭാണ്ഡം പേറി ആകാശങ്ങൾ തൊടാനാവാതെ മരുഭൂമിയുടെ ചുഴികളിലാണ്ടുപോയ "യൂസഫ് "നെ പറഞ്ഞ "മരുഭൂമിയുടെ ആകാശങ്ങൾ "..... എന്നിങ്ങനെ നീളുന്ന കഥാനുഭവങ്ങൾ മികച്ച രീതിയിൽ എഴുത്തുകാരൻ ഒരുക്കിയിരിക്കുന്നു.
"മുജേ
ഇൻതസാർ തൂഹേ ....
മുജേ
ഇൻതസാർ തൂഹേ ....
"
നൂറ


നന്നായി ആശംസകൾ
ReplyDelete