Tuesday, 18 April 2017

ലിംഗവിശപ്പ്‌-ഷിബു നെല്ലായ













ഷിബു നെല്ലായ




ലിംഗവിശപ്പ്‌

ലിംഗവിശപ്പ്‌
കുഞ്ഞുറങ്ങും 
തൊട്ടിലിലും
തൈലം മണക്കുന്ന
ഞരക്കം മിടിക്കുന്ന
കട്ടിലുംവരെ
ഇഴഞ്ഞെത്തി
ശവക്കൂന
പെരുപ്പിക്കുന്നു,
വിരൽ തുമ്പുരച്ച
വിചാരണകൾ
അന്തിചർച്ചകളിലെ
തുപ്പലാക്രമ്മണങ്ങൾ
ഉളുപ്പില്ലാ 
പ്രതിരോധങ്ങൾ,
ഉയിരെടുക്കാൻ
ഉദ്ധരിക്കുന്ന
മദപ്പാടിന്ന്
താഴിടാൻ
ഖഡ്ഢിച്ചെടുക്കാൻ
നീതിയുടെ
തുലാസിൽ
പിന്നെയും
ചർച്ചകൾ
ആഘോഷിക്കപ്പെട്ടതിന്റെ
ഒടുവിലെപ്പൊഴോ
കൊന്നപാപം
തിന്നുതീർക്കാനത്രേ
ന്യായാധിപൻ
തീൻ മേശയിലേക്ക്‌
ശിക്ഷിച്ചത്‌
തിന്നുകൊഴുത്ത്‌
കുറ്റബോധം 
പുലരുന്നതും 
നോക്കി
കൊന്നുതീർന്നവരുടെ
നീണ്ടനിര
ഉണ്ണാതെയുറങ്ങാതെ
കാത്തുനിൽപ്പാണ്‌...
അപ്പോഴും
ലിംഗ വിശപ്പ്‌
മദപ്പാടിളകി
ഉയിരുപെറുക്കുന്നുണ്ടായിരുന്നു


ഷിബു നെല്ലായ

No comments:

Post a Comment