
സലാം ഒളവട്ടൂര്‍
ജിദ്ദ
ഓഫറിലെടുത്ത
സെല്‍ഫി
ചൂട്
കൊണ്ട് വിയര്‍ത്തൊലിച്ച
അയാള്‍ നഗരത്തിലെ പേര്
കേട്ട ഹൈപ്പര്‍
മാര്‍ക്കറ്റിലേക്ക് ഓടി
കയറി .
ശരീരമൊന്ന്
തണുക്കുവോളം ഒരു ഉന്തുവണ്ടിയും
തള്ളി ഭംഗിയില്‍ അടക്കി
വെച്ച സാധനങ്ങളുടെ ഓഫറുകള്‍
നോക്കി ഏറെ നേരം അങ്ങോട്ടും
ഇങ്ങോട്ടും നടന്നു.
പോക്കറ്റ്
ശൂന്യമാണെന്നറിഞ്ഞിട്ടും
അയാള്‍ വെറുതെ പേഴ്സ്
എടുത്ത് കൈയ്യില്‍ പിടിച്ച്
മറു കൈയ്യിലുള്ള സ്മാര്‍ട്ട്
ഫോണ്‍ എടുത്ത് സാധനങ്ങളുടെ
പാക്കറ്റും കൗണ്ടറിന്
മുകളിലുള്ള ഹൈപ്പര്‍
മാര്‍ക്കറ്റിന്‍റെ പേരും
കിട്ടുന്ന രീതിയില്‍ വളഞ്ഞ്
നിന്ന് ചിരിച്ചു കൊണ്ട് ഒരു
സെല്‍ഫി എടുത്ത് .ഇതിലും
വലിയ ഓഫര്‍ സ്വപ്നങ്ങളില്‍
മാത്രം എന്ന് കാപ്ഷനും
എഴുതി മുഖപുസ്തകത്തില്‍
പോസ്റ്റ് ചെയ്ത് അയാള്‍
ലൈക്കും കമന്‍സും എണ്ണി
കൊണ്ട് പുറത്തേക്ക്
നടന്നു ..
സലാം
ഒളവട്ടൂര്‍
No comments:
Post a Comment