സംഗീത് കാരക്കോട്
സ്വപ്ന
മുറി
ഏകാന്തതയുടെ
നിശാസ്വപ്നങ്ങളിൽ
ഏഴ്
വർണ്ണങ്ങളും ചാലിച്ച
ഒരു
നോട്ടം തിരയാറുണ്ട്.....
പടിവാതിൽ
കടന്നെത്തുന്ന
കാറ്റിന്
മാംസഭോജികളുടെ
ഗന്ധമാണ്....
കടൽ
കടന്നെത്തുന്ന
ഉയിരിന്റെ
പാതിക്ക്
കരുതി
വെയ്ക്കാനായ്
പരിഭവങ്ങളിൽ
പൊതിഞ്ഞ
സ്നേഹചെപ്പും
ഞാനും
മാത്രമിവിടെ.....
ജനാലകളില്ലാത്ത
മൗനം
കാതിൽ
പേമാരി
പെയ്യുന്ന
ഈ
ഒറ്റമുറിയിൽ.......!
സംഗീത്
കാരക്കോട്

No comments:
Post a Comment