Sunday, 23 April 2017

പ്രണയവും കവിതയും-ലെനിൻ രാജ്





















ലെനിൻ രാജ്
    തിരുവനന്തപുരം വർക്കല സ്വദേശി
    പ്രവാസി ,അബുദാബിയിൽ ജോലി ചെയ്യുന്നു
     ,സ്റ്റോർ കീപ്പർ.
    വായനയും എഴുത്തും ഇഷ്ടം.
 




പ്രണയവും കവിതയും

ഇനിയെന്റെ കവിതകൾ
വിരിയുകില്ല
ഇനിയെന്റെ കടലാസ്
നനയുകില്ല.

നീയായിരുന്നെന്റെ
പ്രണയവുംകവിതയും
നീയായിരുന്നെന്റെ
ഭാവവുംതാളവും

നീയായിരുന്നെന്റെ
ജീവനിൽവർണ്ണവും
നീയായിരുന്നെന്റെ
ജീവിതസ്വപ്നവും.

കാട്ടുപൂക്കൾ പെയ്ത
മൺ വഴിക്കോണിലും
കാറ്റിലാടും വയൽ
കതിരുകൾക്കിടയിലും

മഴയായിരുന്നു നീ
വെയിലായിരുന്നു നീ
ഉരുകുമെൻ വേനലിൽ
കുളിരായിരുന്നു നീ...!!

പാതിവരി മൂളാത്ത
പാട്ടിന്റെ ഈണമായ്
പടിവാതിൽ പാതി
ചാരാതെ നീയെങ്ങുപോയ്

വിരൽ തൊട്ടു മീട്ടാത്ത
പ്രണയമേ ഇന്നെന്റെ -
വിരലെരിച്ചിട്ടു നീ
എങ്ങോമറഞ്ഞു പോയ്

ഇനിയെന്റെ കവിതകൾ
വിരിയുകില്ല
ഇനിയെന്റെ കടലാസ്
കരയുകില്ല....!!!
ലെനിൻ രാജ്

No comments:

Post a Comment