
സുഹ്റ പടിപ്പുര
മലപ്പുറം- കാളികാവ് സ്വദേശി
അടക്കാക്കുണ്ട് ക്രസന്റ്
ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപിക.
ഭർത്താവ് :അബ്ദുൾ ഷുക്കൂർ (അധ്യാപകൻ)
മകൾ :ഹിബ ഫെബിൻ
മക്കളറിയാൻ
ഇരുണ്ട്
-മെലിഞ്ഞ്
ചുക്കിച്ചുളിഞ്ഞ
ഒരമ്മയെ
വീണുകിട്ടിയിട്ടുണ്ട്....
ഏകദേശം
എൺപത്-
വയസ്
പ്രായംതോന്നിക്കും ചലമൊലിക്കുന്ന
-
വ്രണങ്ങൾകൊണ്ടാകാം
മുടന്തിയാണ്
നടപ്പ്
വളരെകുറച്ചേ-
സംസാരിക്കൂ....
മക്കളെകുറിച്ചു
ചോദിക്കുമ്പോൾ മാത്രം
കേൾവിക്കുറവുണ്ട്...
എങ്കിലും
-
നാലഞ്ചെണ്ണത്തിനെ-
യെങ്കിലും
ചുമന്നുപെറ്റതാണെന്ന്
ചുളിഞ്ഞുതൂങ്ങിയവയറും
മാറിടവും
വിളിച്ചു-
പറയുന്നുണ്ട്...
പ്രതീക്ഷയുടെ
വെളിച്ചം
കെട്ടതെങ്കിലും
-കണ്ണുകൾ
ആൾക്കൂട്ടത്തിൽ
ആരെയോ വൃഥാ -
തിരയുന്നുണ്ട്
...
മുഷിഞ്ഞുനാറുന്ന
ഭാണ്ഡത്തിൽ ഇടയ്ക്കിടെ
എന്തോ
പരതുന്നുണ്ട് -
ഒരുപക്ഷെ
;
നടതള്ളിയതറിഞ്ഞപ്പോൾ
മറന്നുവച്ച
മനസ്സായിരിക്കാം...
കണ്ടെത്തി-
ഏൽപ്പിക്കാനല്ല
അമ്മയെ
വട്ടംപിടിച്ചു വാശിയോടെ-
കരഞ്ഞിരുന്ന
മക്കളറിയാൻവേണ്ടി-
മാത്രം...
പൂപ്പൽപിടിച്ചൊരുപാക്കറ്റ്
അരിമുറുക്ക്
ഇപ്പോഴും
നിങ്ങളെ -
കാത്തിരിപ്പുണ്ട്
;
ചീഞ്ഞു
നാറുന്ന-
ഭാണ്ഡത്തിനുള്ളിൽ....
!!
സുഹറ പടിപ്പുര
എന്നും നന്മകൾ, പ്രിയ ടീച്ചർ.. ഇനിയും ഒരുപാടൊരുപാട് എഴുതൂ
ReplyDeleteഗിഫുമേലാറ്റൂർ
മക്കളറിയില്ല....
ReplyDeleteമക്കളെയറിയില്ല.'.....
മാലറിയില്ല......
മനമലിയില്ല.....
മണ്ണായ് മാറും വരെ...
Superb
ReplyDeleteNannatyitundu
Teacher. ... good......
ReplyDeleteThis comment has been removed by the author.
ReplyDelete