Friday, 14 April 2017

മക്കളറിയാൻ-സുഹറ പടിപ്പുര















സുഹ്‌റ പടിപ്പുര 
മലപ്പുറം- കാളികാവ് സ്വദേശി 
അടക്കാക്കുണ്ട് ക്രസന്റ് 
ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക. 
ഭർത്താവ് :അബ്‌ദുൾ ഷുക്കൂർ (അധ്യാപകൻ) 
മകൾ :ഹിബ ഫെബിൻ



മക്കളറിയാൻ

ഇരുണ്ട് -മെലിഞ്ഞ് 
ചുക്കിച്ചുളിഞ്ഞ ഒരമ്മയെ 
വീണുകിട്ടിയിട്ടുണ്ട്.... 
ഏകദേശം എൺപത്-
വയസ് പ്രായംതോന്നിക്കും ചലമൊലിക്കുന്ന -
വ്രണങ്ങൾകൊണ്ടാകാം 
മുടന്തിയാണ് നടപ്പ് 
വളരെകുറച്ചേ-
സംസാരിക്കൂ.... 
മക്കളെകുറിച്ചു ചോദിക്കുമ്പോൾ മാത്രം 
കേൾവിക്കുറവുണ്ട്... 
എങ്കിലും -
നാലഞ്ചെണ്ണത്തിനെ
യെങ്കിലും ചുമന്നുപെറ്റതാണെന്ന് 
ചുളിഞ്ഞുതൂങ്ങിയവയറും 
മാറിടവും വിളിച്ചു- പറയുന്നുണ്ട്... 
പ്രതീക്ഷയുടെ വെളിച്ചം
കെട്ടതെങ്കിലും -കണ്ണുകൾ
ആൾക്കൂട്ടത്തിൽ ആരെയോ വൃഥാ -
തിരയുന്നുണ്ട് ... 
മുഷിഞ്ഞുനാറുന്ന ഭാണ്ഡത്തിൽ ഇടയ്ക്കിടെ 
എന്തോ പരതുന്നുണ്ട് -
ഒരുപക്ഷെ ;
നടതള്ളിയതറിഞ്ഞപ്പോൾ
മറന്നുവച്ച
മനസ്സായിരിക്കാം... 
കണ്ടെത്തി-
ഏൽപ്പിക്കാനല്ല 
അമ്മയെ വട്ടംപിടിച്ചു വാശിയോടെ-
കരഞ്ഞിരുന്ന മക്കളറിയാൻവേണ്ടി-
മാത്രം... 
പൂപ്പൽപിടിച്ചൊരുപാക്കറ്റ്  അരിമുറുക്ക് 
ഇപ്പോഴും നിങ്ങളെ -
കാത്തിരിപ്പുണ്ട് ;
ചീഞ്ഞു നാറുന്ന- ഭാണ്ഡത്തിനുള്ളിൽ.... !!

സുഹറ പടിപ്പുര

5 comments:

  1. എന്നും നന്മകൾ, പ്രിയ ടീച്ചർ.. ഇനിയും ഒരുപാടൊരുപാട് എഴുതൂ
    ഗിഫുമേലാറ്റൂർ

    ReplyDelete
  2. മക്കളറിയില്ല....
    മക്കളെയറിയില്ല.'.....
    മാലറിയില്ല......
    മനമലിയില്ല.....
    മണ്ണായ് മാറും വരെ...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete